ഹോണ്‍ മുഴക്കിയെങ്കിലും പിന്മാറാതെ..... കല്‍ക്കയില്‍ നിന്ന് ഹൗറയിലേക്ക് പോവുകയായിരുന്ന നേതാജി എക്‌സ്പ്രസിന് മുന്നില്‍ ചാടി രണ്ട് പെണ്‍കുട്ടികള്‍ക്ക് ദാരുണാന്ത്യം

കണ്ണീര്‍ക്കാഴ്ചയായി... ഫിറോസാബാദ് ജില്ലയിലെ ഷിക്കോഹാബാദില്‍ നിന്നുള്ള ബന്ധുക്കളായ രണ്ട് പെണ്‍കുട്ടികള്‍ കൈകള്‍ കോര്‍ത്ത് പിടിച്ച് ഓടുന്ന ട്രെയിനിന് മുന്നില്‍ നിന്ന് ജീവിതം അവസാനിപ്പിച്ചു.
കല്‍ക്കയില്‍ നിന്ന് ഹൗറയിലേക്ക് പോവുകയായിരുന്ന നേതാജി എക്‌സ്പ്രസിന് മുന്നില്‍ ചാടിയാണ് ഇരുവരും ആത്മഹത്യ ചെയ്തത്. ട്രാക്കില്‍ കൈകള്‍ കോര്‍ത്ത് പിടിച്ച് രണ്ട് പെണ്‍കുട്ടികള്‍ നില്‍ക്കുന്നത് കണ്ട് ട്രെയിനിന്റെ ലോക്കോ പൈലറ്റ് നിരവധി തവണ ഹോണ്‍ മുഴക്കിയെങ്കിലും ഇരുവരും ട്രാക്കില്‍ നിന്നും മാറാന്‍ കൂട്ടാക്കിയില്ല. ഇടിയുടെ ആഘോതത്തില്‍ ഇരുവരും തത്ക്ഷണം മരിച്ചു.
റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് (ആര്‍പിഎഫ്), ഗവണ്‍മെന്റ് റെയില്‍വേ പോലീസ് (ജിആര്‍പി) എന്നിവയിലെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മൃതദേഹ ഭാഗങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ജിആര്‍പി സംഘം രശ്മിയുടെ സഹോദരന്‍ മോഹിത് യാദവിനെ ചോദ്യം ചെയ്തതിന് ശേഷമാണ് ഇരുവരുടെയും മരണം സ്ഥിരീകരിച്ചത്.കുടുംബ പ്രശ്‌നമാണ് ഇരുവരുടെയും മരണത്തിന് കാരണമെന്ന് കരുതുന്നു.
"
https://www.facebook.com/Malayalivartha