പറന്നുപോയ പട്ടത്തെ പിന്തുടരുന്നതിനിടെ ഏഴു വയസ്സുകാരന്‍ ഓടയിലേക്ക് വീണ് കാണാതായി.... തെരച്ചില്‍ തുടരുന്നു

തെരച്ചില്‍ തുടരുന്നു. പറന്നുപോയ പട്ടത്തെ പിന്തുടരുന്നതിനിടെ 7 വയസ്സുകാരനെ ഓടയില്‍ വീണ് കാണാതായി. വെള്ളിയാഴ്ച വൈകുന്നേരമാണ് ഡല്‍ഹിയില്‍ സംഭവം നടക്കുന്നത്. കുട്ടിയെ കണ്ടെത്തുന്നതിന് തിരച്ചില്‍ നടത്തിയെങ്കിലും രാത്രിയില്‍ വെളിച്ചക്കുറവിനെ തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവെച്ചുവെന്ന് പൊലീസ് .
പട്ടത്തെ പിന്തുടരുന്നതിനിടെ കുട്ടി വെള്ളത്തില്‍ വീഴുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. അപകടം നടന്നയുടന്‍ നാട്ടുകാരും പൊലീസും ചേര്‍ന്ന രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുവെങ്കിലും കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
ഓടയുടെ ഒഴുക്ക് പലയിടങ്ങളിലും തടഞ്ഞു കൊണ്ട് ശനിയാഴ്ച തിരച്ചില്‍ പുനരാരംഭിക്കുകയും ചെയ്തു. കുട്ടിക്ക് വേണ്ടി ശക്തമായ തിരച്ചില്‍ നടക്കുകയാണെന്നും കുടുംബത്തിന് സാധ്യമായ സഹായങ്ങള്‍ ലഭ്യമാക്കുമെന്നും പൊലീസ് .
"
https://www.facebook.com/Malayalivartha