Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

അലാസ്ക ആകാശത്ത് പുടിനെ വളഞ്ഞ് F-35 FIGHTER JET..! പേടിച്ച് വിറച്ച് റഷ്യ, മൂന്ന് മണിക്കൂർ ചർച്ചയ്ക്ക് മുൻപ് മോദിയെ വിളിച്ച് പുടിൻ

16 AUGUST 2025 09:09 AM IST
മലയാളി വാര്‍ത്ത

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും തമ്മില്‍ നടന്ന ഉന്നതതല ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത് അതിനാടകീയ നിമിഷങ്ങളോടെ. ആഗോള ശ്രദ്ധ നേടിയ ഈ കൂടിക്കാഴ്ചയില്‍, ട്രംപ് ആസൂത്രണം ചെയ്ത ഞെട്ടിക്കുന്ന 'പവര്‍ പ്ലേ'യില്‍ റഷ്യന്‍ പ്രസിഡന്റ് പുടിന്‍ അക്ഷരാര്‍ത്ഥത്തില്‍ സ്തംഭിച്ചുപോയത് കൗതുകകരമായി. 2018-ന് ശേഷമുള്ള ഇരു നേതാക്കളുടെയും ആദ്യ മുഖാമുഖത്തില്‍, ട്രംപിന്റെ സൈനിക ശക്തിപ്രകടനവും പുടിന്‍ കണ്ടു.റഷ്യ–യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ സമാധാനപാതയിലേക്കുള്ള ധാരണയുമായി ട്രംപ്–പുട്ടിന്‍ കൂടിക്കാഴ്ച. യുഎസിലെ അലാസ്കയില്‍ മൂന്നുമണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ പുരോഗതിയെന്നും കരാറിലേക്കെത്തിയില്ലെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു. നാറ്റോ രാജ്യങ്ങളുമായി സംസാരിക്കുമെന്ന് വ്യക്തമാക്കിയ ട്രംപ്, പുട്ടിനെ ഒരിക്കല്‍പോലും വിമര്‍ശിക്കാന്‍ തയാറായില്ല.

അതേസമയം, യുക്രെയ്ന്‍ സഹോദരരാജ്യമാണെന്നും സാഹചര്യങ്ങളാണ് യുദ്ധത്തിലേക്ക് നയിച്ചതെന്നും പുട്ടിന്‍ പറഞ്ഞു. അടുത്ത ചര്‍ച്ച ഉടന്‍ ഉണ്ടാകുമെന്നും ഇരുനേതാക്കളും വ്യക്തമാക്കി. രണ്ടാം ഘട്ട ചര്‍ച്ച മോസ്കോയിലാകാമെന്ന് പുട്ടിന്‍ പറഞ്ഞെങ്കിലും ട്രംപ് സമ്മതംമൂളിയിട്ടില്ല. രണ്ടാം ഘട്ട ചര്‍ച്ചയില്‍ യുക്രെയ്ന്‍ പ്രസിഡന്റ് സെലന്‍സ്കിയെക്കൂടി പങ്കെടുപ്പിക്കാനാണ് ട്രംപിന്റെ നീക്കം.

 



യുക്രൈൻ പ്രസിഡന്റ് വ്ളാദിമിർ സെലെൻസ്കി ഉൾപ്പെടെയുള്ള നേതാക്കളുമായി വെർച്വൽ കൂടിക്കാഴ്ച നടത്തിയശേഷമാണ് ട്രംപ് ചർച്ചയ്ക്ക് എത്തിയത്. മൂന്നു വർഷമായി തുടരുന്ന റഷ്യ യുക്രൈൻ യുദ്ധത്തിന് പരിഹാരം തേടിയായിരുന്നു പ്രധാനമായും ചർച്ച നടന്നത്. നേതാക്കൾ തമ്മിലുള്ള കൂടികാഴ്ചയ്ക്ക് ശേഷം ഇരുപക്ഷത്തെയും പ്രതിനിധി ചർച്ചയും സംയുക്ത മാധ്യമ സമ്മേളനവും നടന്നു.

റഷ്യയില്‍ നിന്നും എണ്ണ വാങ്ങി യുക്രയിനെ സഹായിക്കുന്നുവെന്ന് ആരോപിച്ച് അമേരിക്ക ഇന്ത്യക്കെതിരെ 50ശതമാനം തീരുവ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ചര്‍ച്ച ഇന്ത്യയ്ക്കും നിര്‍ണായകമായിരുന്നു. തങ്ങളുടെ വ്യാപാരപങ്കാളികളെ ഉപദ്രവിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് റഷ്യ പറഞ്ഞ പശ്ചാത്തലത്തില്‍ ഏറെ പ്രതീക്ഷയോടെയായിരുന്നു ഇന്ത്യയും ചര്‍ച്ചയെ നോക്കിക്കണ്ടത്. അലാസ്കയിലെ ആങ്കറേജിനടത്തുള്ള ജെബിഇആറില്‍ വച്ചാണ് ചര്‍ച്ച നടന്നത്. റഷ്യയിൽനിന്ന് 1867-ൽ യുഎസ് വാങ്ങിയ പ്രദേശമാണ് അലാസ്ക.

അലാസ്‌കയിലെ ജോയിന്റ് ബേസ് എല്‍മെന്‍ഡോര്‍ഫ്-റിച്ചാര്‍ഡ്സണില്‍ ട്രംപ് പുടിനെ അഭിവാദ്യം ചെയ്തതിന് തൊട്ടുപിന്നാലെയാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ഇരുവരും ട്രംപിന്റെ വാഹനവ്യൂഹത്തിന് നേരെ നടക്കവെ, ഒരു ബി-2 ബോംബറും നാല് എഫ്-35 ഫൈറ്റര്‍ ജെറ്റുകളും ആകാശത്തേക്ക് പറന്നുയര്‍ന്നു. ലോകത്തിലെ ഏറ്റവും ആധുനിക യുദ്ധവിമാനങ്ങളിലൊന്നായ ബി-2 ബോംബറിന്റെയും ഫൈറ്റര്‍ ജെറ്റുകളുടെയും അപ്രതീക്ഷിത ശബ്ദവും കാഴ്ചയും പുടിനെ ഞെട്ടിച്ചു. അദ്ദേഹം നടത്തം നിര്‍ത്തി ആകാശത്തേക്ക് നോക്കി. എന്നാല്‍, ട്രംപ് ഈ സൈനിക പ്രകടനത്തില്‍ ഒരു കൂസലുമില്ലാതെ, കയ്യടിച്ച് ആഘോഷിക്കുകയായിരുന്നു. ട്രംപിന്റെ വാഹനമായ 'ബീസ്റ്റില്‍' പുടിന്‍ യാത്ര തുടര്‍ന്നതും ശ്രദ്ധേയമായി. സാധാരണ സ്വന്തം വാഹനവ്യൂഹത്തില്‍ യാത്ര ചെയ്യുന്ന പുടിന്‍ ട്രംപിനൊപ്പം വാഹനത്തില്‍ ചിരിച്ച മുഖത്തോടെയാണ് നീങ്ങിയത്.

 



യുക്രൈനിലെ രക്തരൂഷിതമായ യുദ്ധത്തിന് അന്ത്യം കാണാനുള്ള സാധ്യതകള്‍ ചര്‍ച്ച ചെയ്യാനാണ് ട്രംപും പുടിനും അലാസ്‌കയില്‍ കണ്ടുമുട്ടിയത്. ചര്‍ച്ചയില്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, യുഎസ് അംബാസഡര്‍ സ്റ്റീവ് വിറ്റ്കോഫ് എന്നിവര്‍ ട്രംപിനൊപ്പമുണ്ടായിരുന്നു. ചര്‍ച്ചയില്‍ ധാരണയിലെത്താനായില്ലെങ്കില്‍ അതിവേഗം ഉച്ചകോടിയില്‍ നിന്ന് പിന്‍വാങ്ങുമെന്ന് ട്രംപ് നേരത്തെ ഫോക്‌സ് ന്യൂസിനോട് പറഞ്ഞിരുന്നു. എന്നാല്‍ അതൊന്നും സംഭവിച്ചില്ല. ചര്‍ച്ച പ്രതീക്ഷ നല്‍കുന്നതെന്നായിരുന്നു ട്രംപ് പറഞ്ഞത്. എന്നാല്‍ ഉച്ചകോടിയില്‍ അന്തിമ തീരുമാനം ഉണ്ടായില്ല. ലോകരാഷ്ട്രീയത്തിലെ അതിശക്തനായ നേതാവായി അറിയപ്പെടുന്ന പുടിന്‍, ട്രംപിന്റെ ഈ തന്ത്രപരമായ സൈനിക നീക്കത്തില്‍ ഒരു നിമിഷത്തേക്കെങ്കിലും പതറിപ്പോയത് നിരീക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്. കരുത്തിന്റെയും പ്രവചനാതീതത്വത്തിന്റെയും പ്രതിച്ഛായയുള്ള പുടിന്‍, ട്രംപിനേയും സൈനിക നീക്കങ്ങള്‍ ഞെട്ടിച്ചുവെന്നതാണ് വസ്തുത.

കനത്തസുരക്ഷാവലയത്തിലാണ് ട്രംപ്-പുതിന്‍ ഉച്ചകോടി നടന്നത്. ചര്‍ച്ചനടക്കുന്ന മുറിക്കുപുറത്ത് തുല്യഎണ്ണം യുഎസ്-റഷ്യന്‍ സുരക്ഷാ ഏജന്റുമാര്‍ നിലയുറപ്പിച്ചിരുന്നു. യുക്രൈന്‍ യുദ്ധമവസാനിപ്പിക്കാനുള്ള സമാധാനവാതില്‍ തുറന്നേക്കുമെന്ന പ്രത്യാശയോടെ പുറപ്പെടുംമുന്‍പ് 'ഏറെ നിര്‍ണായകം' എന്ന് ട്രംപ് ട്രൂത്ത് സോഷ്യല്‍ കുറിച്ചിരുന്നു. ചര്‍ച്ച അനുകൂലമല്ലാതിരിക്കാനുള്ള സാധ്യത 25 ശതമാനമേയുള്ളൂവെന്ന് ട്രംപ് നേരത്തേ പറഞ്ഞിരുന്നു. ഒരുകാലത്ത് റഷ്യയുടെ ഭാഗമായിരുന്ന, നിലവില്‍ യുഎസ് സംസ്ഥാനമായ അലാസ്‌കയിലേക്ക് വാഷിങ്ടണില്‍നിന്ന് ഏഴുമണിക്കൂര്‍ യാത്രയുണ്ട്. ആറുവര്‍ഷത്തിനുശേഷമാണ് ട്രംപും പുടിനും നേരില്‍ ചര്‍ച്ചനടത്തുന്നത്. റഷ്യയുടെ കര അതിര്‍ത്തിയില്‍നിന്ന് ബെറിങ് കടലിടുക്കുവഴി അലാസ്‌കയിലേക്ക് 90 കിലോമീറ്റര്‍ ദൂരമേയുള്ളൂ.

 



പഴയസോവിയറ്റ് യൂണിയനെ അനുസ്മരിപ്പിച്ചുകൊണ്ട് 'യുഎസ്എസ്ആര്‍' എന്നെഴുതിയ ടി ഷര്‍ട്ട് ധരിച്ചാണ് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ഗെയി ലാവ്റോവ് അലാസ്‌കയിലെത്തിയത്. 1922 മുതല്‍ 1991 വരെ യുഎസ്എസ്ആറിന്റെ ഭാഗമായിരുന്നു യുക്രൈന്‍. റഷ്യന്‍ സാമ്രാജ്യം വിപുലീകരിക്കുകയെന്ന പുതിന്റെ 'ഗ്രേറ്റര്‍ റഷ്യ' അജന്‍ഡയുമായി ചേര്‍ത്തുവായിക്കേണ്ട പ്രകോപനപരമായ സൂചനയാണിതെന്ന് വിലയിരുത്തപ്പെട്ടിരുന്നു. യുക്രൈന്‍ യുദ്ധമവസാനിപ്പിക്കാന്‍ ഊര്‍ജസ്വലമായ ശ്രമമാണ് നടത്തുന്നതെന്നു പറഞ്ഞ് പുതിന്‍ ബുധനാഴ്ച ട്രംപിനെ പുകഴ്ത്തിയിരുന്നു. യുദ്ധം തുടങ്ങിയശേഷമുള്ള പുടിന്റെ പാശ്ചാത്യരാജ്യങ്ങളിലേക്കുള്ള ആദ്യ സന്ദര്‍ശനമാണിത്. യുഎസിലേക്ക് 10 വര്‍ഷത്തിനിടെ ആദ്യത്തേതും. യുദ്ധത്തിന്റെപേരില്‍ അന്താരാഷ്ട്രകോടതിയുടെ അറസ്റ്റുവാറന്റ് നേരിടുന്നതിനാല്‍ സഖ്യകക്ഷികളായ രാജ്യങ്ങളിലല്ലാതെ പുടിന്‍ പോയിട്ടില്ല.

ട്രംപും പുടിനും ഉപദേശകരില്ലാതെ അടച്ചിട്ട മുറിയില്‍ ഒറ്റയ്ക്ക് ചര്‍ച്ച നടത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ അതുണ്ടായില്ല. ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പുടിനും ട്രംപും കാണുന്നത്. നേരത്തെ അലാസ്‌കന്‍ നഗരമായ ആങ്കറേജിലെ ജോയിന്റ് ബേസ് എല്‍മെന്‍ഡോര്‍ഫ്-റിച്ചാര്‍ഡ്സണ്‍ (ജെബിഇആര്‍) സേനാതാവളത്തില്‍ എത്തിയ ഇരുവരും ഹസ്തദാനം ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. വ്യോമത്താവളത്തില്‍ നേരിട്ടെത്തിയാണ് ട്രംപ് പുടിനെ സ്വീകരിച്ചത്. ട്രംപിന്റെ ഔദ്യോഗിക വാഹനമായ 'ബീസ്റ്റ്' കാറില്‍ കയറിയാണ് പുതിന്‍ ചര്‍ച്ചാ വേദിയിലേക്ക് പോയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (2 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (5 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (5 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (5 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (6 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (6 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (6 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (7 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (7 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (7 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (7 hours ago)

IRAN നോവായി കൊച്ചുമകൾ  (8 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (8 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (8 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (8 hours ago)

Malayali Vartha Recommends