ആംബുലന്‍സും കാറും കൂട്ടിയിടിച്ച് അപകടം.... പരുക്കേറ്റ് ചികിത്സയിലായിരുന്ന 60കാരന്‍ മരിച്ചു

കാണിപ്പയ്യൂരില്‍ ആംബുലന്‍സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന 60-കാരന്‍ മരിച്ചു. കൂനംമൂച്ചി കൂത്തൂര്‍ വീട്ടില്‍ ആന്റണി ആണ് മരിച്ചത്. അമലയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച രാവിലെയോടെയായിരുന്നു മരണം സംഭവിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ആന്റണി വെന്റിലേറ്ററിലായിരുന്നു.
ആന്റണിയുടെ ഭാര്യ പുഷ്പ (55), കണ്ണൂര്‍ പയ്യന്നൂര്‍ കോയാക്കില്‍ വീട്ടില്‍ കുഞ്ഞിരാമന്‍ (87) എന്നിവര്‍ അപകടത്തില്‍ മരിച്ചിരുന്നു. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു അപകടം നടന്നത്. എറണാകുളം കളമശ്ശേരിയിലെ ആശുപത്രിയില്‍ വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കുഞ്ഞിരാമനെ കണ്ണൂര്‍ ചെറുകുന്നിലേക്ക് കൊണ്ടുപോകുമ്പോഴായിരുന്നു അപകടം. എതിരെ വന്നിരുന്ന കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് ആംബുലന്‍സിലിടിച്ച് കയറുകയായിരുന്നു.
"
https://www.facebook.com/Malayalivartha