കണ്ണീര്‍ക്കാഴ്ചയായി... വിഴിഞ്ഞം ആഴിമലക്ഷേത്രത്തിലെ ജീവനക്കാരന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു

വിഴിഞ്ഞം ആഴിമലക്ഷേത്രത്തിലെ ജീവനക്കാരന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. നെയ്യാറ്റിന്‍കര ഡാലുമുഖം സ്വദേശി രാഹുല്‍ വിജയനാണ് (26) മരിച്ചത്. ക്ഷേത്രത്തിലെ ശുചീകരണ ജീവനക്കാരനായ രാഹുല്‍ ക്ഷേത്ര പരിസരം പ്രഷര്‍ഗണ്‍ ഉപയോഗിച്ച് വൃത്തിയാക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റെന്നാണ് വിവരം.
അതേസമയം മറ്റൊരു സംഭവത്തില്‍ കോഴിക്കോട് വടകരയില്‍ വീട്ടമ്മ ഷോക്കേറ്റ് മരിച്ചു. വടകര തോടന്നൂരിലെ വിജയാലയത്തില്‍ ഉഷ (53) ആണ് മരിച്ചത്. മരം വീണ് വീട്ടുമുറ്റത്തേക്ക് പൊട്ടി വീണ വൈദ്യുതി കമ്പിയില്‍ നിന്ന് അബന്ധത്തില്‍ ഷോക്കേറ്റാണ് മരണം. ശനി രാവിലെ ആറരയോടെയാണ് സംഭവം. ഉഷ യുടെ വീടിന്റ തൊട്ടു മുന്നിലെ പറമ്പില്‍ ഉണ്ടായിരുന്ന മരം പൊട്ടി വീണാണ് വൈദ്യുതി ലൈന്‍ കമ്പി തകര്‍ന്ന് വീണത്. രാവിലെ മുറ്റമടിക്കുന്നതിനിടയില്‍ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു.
https://www.facebook.com/Malayalivartha