മാതാപിതാക്കളെ കൊല്ലുന്ന മക്കൾ.. നിക്ക് ഇഷ്ടമുള്ള സ്ത്രീയെ വിവാഹം കഴിക്കാൻ അമ്മ സമ്മതിക്കാതിരുന്നതിൽ പക മൂത്തു..അച്ഛന്റെ ജഡം മടിയിൽ വച്ച് കുറെ നേരം കരഞ്ഞെന്നും പ്രതി..

മാതാപിതാക്കളെ കൊല്ലുന്ന മക്കളുടെയും മക്കളെ കൊല്ലുന്ന മാതാപിതാക്കളുടെയും വാർത്തകളാൽ നിറയുകയാണ് വർത്തമാനപത്രങ്ങൾ ഓരോ ദിവസവും. വാർധക്യത്തിലെത്തുന്നതോടെ മാതാപിതാക്കളെ തിരിഞ്ഞുനോക്കാത്ത മക്കളെക്കുറിച്ചുള്ള കഥകളും ഇതിനിടയിൽ ധാരാളം കേൾക്കാം. സ്വത്ത് മുഴുവൻ എഴുതി വാങ്ങുന്ന മക്കൾ പിന്നീടവരെ തെരുവിലോ വൃദ്ധസദനത്തിലോ ഉപേക്ഷിക്കുന്ന കാഴ്ചകളും പതിവായിട്ടുണ്ട്.
പൊലിസ് സ്റ്റേഷനുകളിൽ കയറിച്ചെന്ന് മക്കൾക്കെതിരേ പരാതി കൊടുക്കാനും അവർ തയാറല്ല.കഴിഞ്ഞ ദിവസവും കേരളം അത്തരത്തിൽ നടുക്കുന്ന ഒരു വാർത്ത കേട്ടിരുന്നു ആലപ്പുഴയിൽ മാതാപിതാക്കളെ മകൻ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തി . അതിനുള്ള കാരണം ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത് .തനിക്ക് ഇഷ്ടമുള്ള സ്ത്രീയെ വിവാഹം കഴിക്കാൻ അമ്മ സമ്മതിക്കാതിരുന്നതിൽ വൈരാഗ്യമുണ്ടായിരുന്നെന്നും അമ്മയെ കുത്തുന്നതിനിടെ തടഞ്ഞപ്പോഴാണ് അച്ഛനു കുത്തേറ്റതെന്നും കഴിഞ്ഞ ദിവസം രാത്രി മാതാപിതാക്കളെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ മകൻ ബാബുവിന്റെ മൊഴി.
മദ്യലഹരിയിൽ മാതാപിതാക്കളെ ഉപദ്രവിക്കാറുണ്ടായിരുന്നെന്നും ഇയാൾ സമ്മതിച്ചു. മന്നത്ത് പനവേലി പുരയിടത്തിൽ വീട്ടിൽ തങ്കരാജ്(70), ഭാര്യ ആഗ്നസ്(65) എന്നിവരാണു കൊല്ലപ്പെട്ടത്. മകൻ ബാബുവിനെ (46) ഇന്നലെ വീട്ടിലെത്തിച്ചു തെളിവെടുപ്പ് നടത്തി.കൊല നടത്താൻ ഉപയോഗിച്ച കത്തി കണ്ടെത്തി. തന്റെ വിവാഹത്തിന് അമ്മയാണു തടസ്സമെന്നു തോന്നി. വൈരാഗ്യവും നിരാശയും ഉണ്ടായിരുന്നു. പിന്നീട് മദ്യപാനം കൂടി. മദ്യപിക്കാൻ മാതാപിതാക്കളോടും സഹോദരിയോടും പണം ചോദിക്കാറുണ്ടെന്നും ബാബു പറഞ്ഞു. വ്യാഴാഴ്ച രാത്രി 9.30നാണു മദ്യപിച്ചു വീട്ടിലെത്തിയത്. അമ്മയോട് 100 രൂപ ചോദിച്ചെങ്കിലും തന്നില്ല.
ഉടനെ കറിക്കത്തിയെടുത്തു കുത്തുകയായിരുന്നു. തടയാൻ വന്ന അച്ഛന്റെ കഴുത്തിനാണു കുത്തേറ്റത്. തൽക്ഷണം മരിച്ചു.അച്ഛനെ കൊലപ്പെടുത്തണമെന്നു കരുതിയില്ലെന്നും അച്ഛന്റെ ജഡം മടിയിൽ വച്ച് കുറെ നേരം കരഞ്ഞെന്നും ഇയാൾ പറഞ്ഞു. അതിനു ശേഷം സഹോദരിയെ ഫോണിൽ വിളിച്ചു വിവരമറിയിച്ചു. അയൽക്കാരോടു അച്ഛൻ മരിച്ചെന്നുംഅമ്മയ്ക്കു ജീവനുണ്ടെന്നും ആശുപത്രിയിൽ എത്തിച്ചാൽ രക്ഷിക്കാമെന്നും പറഞ്ഞു.
‘ഒരാളെ ഞാന്‍ തീര്‍ത്തിട്ടുണ്ട്… വേണമെങ്കില്‍ ആശുപത്രിയിലെത്തിച്ചോ’, മാതാപിതാക്കളെ വെട്ടിയ ശേഷം അയല്‍വീട്ടിലെത്തി വിവരം പറയുമ്പോഴും ബാബുവിന്റെ മുഖത്ത് കുറ്റബോധത്തിന്റെ തരിപോലുമില്ലായിരുന്നു. വീട്ടുകാര്‍ നോക്കുമ്പോള്‍ തങ്കരാജന്‍ ചോരവാര്‍ന്ന് കിടക്കുന്നതാണ് കണ്ടത്.
https://www.facebook.com/Malayalivartha