അമ്മയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ച വനിതകള്‍ക്ക് ആശംസയുമായി മന്ത്രി വി. ശിവന്‍കുട്ടി

മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ച വനിതകള്‍ക്ക് ആശംസയുമായി മന്ത്രി വി. ശിവന്‍കുട്ടി.
പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശ്വേത മേനോനും ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരനും ജോയിന്റ് സെക്രട്ടറിയായ അന്‍സിബ ഹസനും വൈസ് പ്രസിഡന്റ് ലക്ഷ്മി പ്രിയക്കും അദ്ദേഹം ആശംസകള്‍ അറിയിച്ചു.
മന്ത്രിയുടെ പോസ്റ്റ് ഇങ്ങനെ...
അസ്സോസിയേഷന്‍ ഓഫ് മലയാളം മൂവി ആര്‍ട്ടിസ്റ്റ്സ് (അമ്മ) എന്ന സംഘടനയുടെ തലപ്പത്തേക്ക് വനിതകള്‍ തെരഞ്ഞെടുക്കപ്പെട്ടതില്‍ വളരെ സന്തോഷം. മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയുടെ ചരിത്രത്തില്‍ ആദ്യമായാണ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി തുടങ്ങിയ പ്രധാന സ്ഥാനങ്ങളിലേക്ക് വനിതകള്‍ എത്തുന്നത്.
പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശ്വേത മേനോനും, ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കുക്കു പരമേശ്വരനും അഭിനന്ദനങ്ങള്‍. അതുപോലെ, ജോയിന്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട അന്‍സിബ ഹസനും, വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ലക്ഷ്മി പ്രിയക്കും എന്റെ ആശംസകള്‍.
വനിതകളുടെ ഈ മുന്നേറ്റം സമൂഹത്തിന് വലിയൊരു സന്ദേശമാണ് നല്‍കുന്നത്. ഈ വിജയം മലയാള സിനിമയിലെ വനിത കൂട്ടായ്മക്ക് വലിയൊരു ഊര്‍ജ്ജം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് കേരളത്തിലെ തൊഴില്‍ മേഖലയില്‍ സ്ത്രീ ശാക്തീകരണം എത്രത്തോളം മുന്നോട്ട് പോയിരിക്കുന്നു എന്നതിന്റെ ഒരു സൂചനയാണ്. സംസ്ഥാനത്തെ തൊഴില്‍ മന്ത്രി എന്ന നിലയില്‍, ഈ നേട്ടത്തില്‍ എനിക്ക് അഭിമാനമുണ്ട്. തെരഞ്ഞെടുക്കപ്പെട്ട എല്ലാവര്‍ക്കും എന്റെ ഹൃദയപൂര്‍വമായ ആശംസകള്‍
"
https://www.facebook.com/Malayalivartha