വാഹത്തില്‍ സാധനങ്ങള്‍ കയറ്റുന്നതിനിടെ കുഴഞ്ഞ് വീണ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു

ജോലിക്കിടെ പ്രവാസിയായ മലയാളി കുഴഞ്ഞുവീണു. വാഹനത്തില്‍ സാധനങ്ങള്‍ കയറ്റുന്നതിനിടയില്‍ലാണ് കുഴഞ്ഞ് വീണത്.
ഉടന്‍ ഹയാത്ത് ആശുപതിയില്‍ എത്തിച്ച് മൂന്ന് ദിവസമായി ചികിത്സയില്‍ തുടരവെ ഇന്നലെയാണ് മരിച്ചത്.
കോട്ടയം ചങ്ങനാശ്ശേരി മടുക്കുംമൂട് പള്ളിപ്പറമ്പില്‍ പി.എ. നവാസ് (53) ആണ് സൗദി തെക്കന്‍ പ്രവിശ്യയിലെ അബഹയില്‍ മരിച്ചത്.
ജിദ്ദയില്‍ നിന്ന് ചരക്കെടുക്കാനായി അബഹയില്‍ മിനി ട്രക്ക് ഓടിച്ചു എത്തിയതായിരുന്നു.
പിതാവ്: പരേതനായ അബ്ദുല്‍ ഖാദര്‍, ഭാര്യ: സുലൈഖാ ബീവി, മക്കള്‍: മുഹമ്മദ് മനാഫ്, മുഹമ്മദ് സല്‍മാന്‍, സോന നവാസ്. മൃതദേഹം നാട്ടിലെത്തിച്ചു സംസ്‌കരിക്കുന്നതിനുള്ള നടപടികള്‍ നടന്നു വരുന്നു
https://www.facebook.com/Malayalivartha