മൂന്നാറില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ത്ത് കാട്ടാനക്കൂട്ടം

മൂന്നാറിലെ നയമക്കാട് ഈസ്റ്റിലുള്ള എ.എല്‍.പി. സ്‌കൂളിന്റെ കെട്ടിടം കാട്ടാനക്കൂട്ടം തകര്‍ത്തു. ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ സ്‌കൂളിന് വലിയ നാശനഷ്ടങ്ങളാണ് സംഭവിച്ചത്.
മൂന്ന് കാട്ടാനകളാണ് ആക്രമണം നടത്തിയതെന്ന് അധികൃതര്‍ അറിയിച്ചു.പുലര്‍ച്ചെ സ്‌കൂളിലേക്ക് കടന്ന കാട്ടാനക്കൂട്ടം കെട്ടിടത്തിന്റെ വാതിലുകളും ജനലുകളും തകര്‍ക്കുകയായിരുന്നു. സ്‌കൂള്‍ അവധിയായതിനാല്‍ ആര്‍ക്കും പരിക്കുകളില്ല .
ക്ലാസ് മുറികളിലേക്ക് കയറിയ ആനകള്‍ കുട്ടികള്‍ക്കായി സൂക്ഷിച്ചിരുന്ന ആഹാരസാധനങ്ങള്‍ മുഴുവന്‍ തിന്നു നശിപ്പിച്ചു. ഈ പ്രദേശങ്ങളില്‍ കാട്ടാനകളുടെ സാന്നിധ്യം പതിവാണെങ്കിലും ഇത്തരത്തിലുള്ള ആക്രമണം അപൂര്‍വമാണ്.
https://www.facebook.com/Malayalivartha