ചരക്ക് നീക്കവും തീവ്രവാദവും ഒരുമിച്ച് പോവില്ല..മൂന്നാം രാജ്യങ്ങളിലൂടെ ചരക്കുകള്‍ ഇന്ത്യയിലേക്ക് എത്തിക്കുകയാണ് പാകിസ്താന്‍.. ഇന്തുപ്പ് ഗുജറാത്തിലെ തുറമുഖങ്ങളില്‍ നിന്ന് പിടികൂടി..47 കണ്ടെയ്‌നറുകളിലായി എത്തിയ ഇന്തുപ്പാണ് പിടിച്ചത്..

പഹല്‍ഗാം ആക്രമണത്തിന് ശേഷം പാകിസ്താനുമായുള്ള എല്ലാ നയതന്ത്ര-വ്യാപാര ഇടപാടുകളും ഇന്ത്യ നിര്‍ത്തിവച്ചിരിക്കുകയാണ്. പാകിസ്താന്റെ ചരക്ക് നീക്കത്തിന് വലിയ നഷ്ട്ടമാണ് ഇന്ത്യ കാരണം ഉണ്ടായിരിക്കുന്നത് . കാരണം ഇങ്ങോട്ടേക്ക് തീവ്രവാദികളെ അയച്ചു കഴിഞ്ഞാൽ അവർ കയറ്റുമതി ചെയ്യുന്ന സാധനങ്ങൾ നമ്മുക്ക് രണ്ടു കയ്യും നീട്ടി സ്വീകരിക്കേണ്ട കാര്യം ഇന്ത്യയ്ക്കില്ല . മോദി പറഞ്ഞത് പോലെ തന്നെയാണ് രക്തവും വെള്ളവും ഒരുമിച്ച് ഒഴുകേണ്ട എന്നത് പോലെയാണ് ചരക്ക് നീക്കവും തീവ്രവാദവും ഒരുമിച്ച് പോവില്ല . അതുകൊണ്ട് പാകിസ്താന്റെ ഒരു സാധനങ്ങളും ഇന്ത്യ ഇറക്കുനില്ല .
ഇന്ത്യയുടെ വിമാനങ്ങള്‍ക്ക് പാകിസ്താന്റെ വ്യോമപാത അനുവദിക്കുന്നുമില്ല. നദീ ജല കരാറുകളില്‍ നിന്ന് ഇന്ത്യ പിന്നാക്കം പോയത് പാകിസ്താനെ വെട്ടിലാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് പാകിസ്താന്‍ മറ്റൊരു തന്ത്രം മെനയുന്നത്.ഇന്ത്യയുമായി കോടികളുടെ വ്യാപാര ബന്ധമുള്ള രാജ്യമാണ് പാകിസ്താന്‍. പാകിസ്താന്റെ ചരക്കുകള്‍ ഇപ്പോള്‍ ഇന്ത്യ സ്വീകരിക്കുന്നില്ല. പാകിസ്താനില്‍ നിന്നുള്ള കപ്പലുകള്‍ക്ക് ഇന്ത്യന്‍ തുറമുഖങ്ങളില്‍ നങ്കൂരമിടാനും സാധ്യമല്ല. ചരക്കുകള്‍ വിതരണം ചെയ്യാന്‍ മറ്റു വിപണികള്‍ തേടുകയാണ് പാകിസ്താന്‍. അതിനിടെയാണ് രഹസ്യനീക്കം ഇന്ത്യയുടെ ശ്രദ്ധയില്‍പ്പെട്ടത്...
ചരക്കിന്റെ ഉത്ഭവം തെറ്റായി പ്രഖ്യാപിച്ചുകൊണ്ട് ചില ഘടകങ്ങൾ നിയന്ത്രണങ്ങൾ മറികടക്കാൻ ശ്രമിച്ചു.മൂന്നാം രാജ്യങ്ങളിലൂടെ ചരക്കുകള്‍ ഇന്ത്യയിലേക്ക് എത്തിക്കുകയാണ് പാകിസ്താന്‍. യുഎഇ വഴിയാണ് പല പാകിസ്താന്‍ ചരക്കുകളും ഇന്ത്യയിലേക്ക് വരുന്നത്. യുഎഇയില്‍ എത്തിച്ച ശേഷം മറ്റു കമ്പനികളുടെ മറവില്‍ ഇന്ത്യയിലേക്ക് അയക്കുകയാണ്. ഇക്കാര്യത്തില്‍ ചില സംശയങ്ങള്‍ തോന്നിയ ഉടനെ ഇന്ത്യ യുഎഇയെ വിവരം അറിയിച്ചു. അന്വേഷിക്കാമെന്ന് യുഎഇ അറിയിക്കുകയും ചെയ്തു.കഴിഞ്ഞ ദിവസം പാകിസ്താന്‍ യുഎഇ വഴി ഇന്ത്യയിലേക്ക്് അയച്ച ഇന്തുപ്പ് ഗുജറാത്തിലെ തുറമുഖങ്ങളില്‍ നിന്ന് പിടികൂടി.
47 കണ്ടെയ്‌നറുകളിലായി എത്തിയ ഇന്തുപ്പാണ് പിടിച്ചത് എന്ന് പ്രത്യക്ഷ നികുതി ബോര്‍ഡ് ചെയര്‍മാന്‍ സഞ്ജയ് കുമാര്‍ അഗര്‍വാള്‍ പറഞ്ഞു. മൂന്ന് വ്യത്യസ്ത ചരക്കുകളിലായി 10 കണ്ടെയ്‌നറുകൾ കണ്ട്‌ല തുറമുഖത്തും 37 എണ്ണം മുന്ദ്ര തുറമുഖത്തും പിടിച്ചെടുത്തു. ബിൽ ഓഫ് എൻട്രി (BL) പ്രകാരം ഉപ്പ് ഇറാനിൽ നിന്ന് ദുബായ് വഴിയാണ് വന്നതെങ്കിലും യഥാർത്ഥ ഉറവിടം പാകിസ്ഥാനാണെന്ന് അന്വേഷണങ്ങൾ സ്ഥിരീകരിച്ചു.1311 ടണ്‍ ഇന്തുപ്പുണ്ടായിരുന്നു. 1.6 കോടിയുടെ ചരക്കുകളാണ് പാകിസ്താനില്‍ നിന്ന് യുഎഇ വഴി എത്തിയത്.ചരക്ക് യഥാർത്ഥത്തിൽ പാകിസ്ഥാനിൽ നിന്നുള്ളതാണെങ്കിലും, മിഡിൽ ഈസ്റ്റേൺ രാജ്യങ്ങളിൽ നിന്നാണ് വന്നതെന്ന് രേഖകൾ തെറ്റായി പ്രസ്താവിച്ചു
കൊണ്ടാണ് ഇന്ത്യൻ തീരത്തേക്ക് ഇത് എത്തിയിരിക്കുന്നത് . ഗുജറാത്ത് ആസ്ഥാനമായുള്ള നാല് ഇറക്കുമതിക്കാർഇതിൽ ഉൾപ്പെടുന്നു. ഉദ്യോഗസ്ഥരുടെ അഭിപ്രായത്തിൽ, ഓപ്പറേഷൻ ഡീപ്പ് മാനിഫെസ്റ്റ് ഇതുവരെ രാജ്യവ്യാപകമായി ഒന്നിലധികം കേസുകൾ ഫയൽ ചെയ്യുന്നതിലേക്ക് നയിച്ചു, മൊത്തം 12.04 കോടി രൂപയുടെ പിടിച്ചെടുക്കൽ, തീവ്രവാദ രാജ്യത്തിന്റെ സാമ്പത്തിക താൽപ്പര്യങ്ങളെ തകർക്കുന്നു. സിന്ധിൽ നിന്നുള്ള ഈ ഇറക്കുമതികളിൽ തീരുവ വെട്ടിപ്പ് നടത്താനുള്ള ഉയർന്ന സാധ്യതയും അധികൃതർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.ഇന്ത്യയും യുഎഇയും ഒപ്പുവച്ച സ്വതന്ത്ര വ്യാപാര കരാര്‍ പ്രകാരമുള്ള ഇളവ് രഹസ്യമായി ഉപയോഗിച്ച് നേട്ടം കൊയ്യുകയാണ് ഇവര്‍.
പിങ്ക് നിറത്തിലുള്ള ഖേവ്ര ഇന്തുപ്പായിരുന്നു ഇത്. വിദേശ വ്യാപാര നയം ലംഘിച്ച് മൂന്നാം രാജ്യം വഴി പാകിസ്താന്‍ ചരക്കുകള്‍ കയറ്റുമതി ചെയ്യുകയാണ്. നിലവില്‍ ഇന്ത്യയ്ക്ക് പാകിസ്താനുമായി ഇറക്കുമതിയോ കയറ്റുമതിയോ ഇല്ല. മുന്‍ദ്ര, കണ്ഡ്‌ല തുറമുഖങ്ങള്‍ വഴി വന്ന ചരക്കുകള്‍ ഗാന്ധിധാം ഡിആര്‍ഐ റീജ്യണനല്‍ യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് പിടികൂടിയത്. ചരക്ക് അയച്ച കമ്പനികളെ സംബന്ധിച്ച് അന്വേഷണം നടക്കുന്നുണ്ട്.ഏതായാലും കുത്തുവാളെടുത്ത് നിൽക്കുകയാണ് അതുകൊണ്ട് തന്നെ ദീർഘദൂരം ഒരു വ്യാപാരം ഒന്നും പാകിസ്താനെ കൊണ്ട് കൂട്ടിയാൽ കൂടുന്ന പണിയല്ല , മാത്രവുമല്ല മറ്റധികം രാജ്യങ്ങളൊന്നും തന്നെ പാകിസ്താനുമായി ചരക്ക് വ്യാപാരം നടത്തുന്നുമില്ല ,
അതിനുള്ള പ്രധാന കാരണം വിശ്വാസ്യത തന്നെയാണ് .അതിനിടയിലാണ് ഇത്തരത്തിലുള്ള നെറികെട്ട കളികൾ ഇറക്കി പയറ്റാൻ പാകിസ്ഥാൻ നോക്കുന്നത് . കർശനമായി തന്നെ അതുകൊണ്ടിപ്പോൾ പരിശോധന നടക്കുകയാണ് . കാരണം പാകിസ്താനെ പോലെയുള്ള രാജ്യത്തിൽ കുടിച്ച വെള്ളത്തിൽ പോലും വിശ്വസിക്കാൻ സാധിക്കില്ല എന്നുള്ളത് അറിയാവുന്ന കാര്യമാണ് അത് വഴി ചരക്ക് മാത്രമല്ല വേറെ എന്താണ് ഇവർ കടത്തി വരുന്നത് എന്നത് കൂടി പരിശോധിക്കേണ്ടതാണ് , കാരണം അത് നമ്മുടെ രാജ്യത്തിൻറെ സുരക്ഷയെ കൂടെ അത് ബാധിക്കും , പ്രതേകിച്ചു പഹൽഗാം ആക്രമണം ഒക്കെ നടന്ന സ്ഥിതിക്ക് .
https://www.facebook.com/Malayalivartha