സങ്കടക്കാഴ്ചയായി... സ്‌കൂട്ടറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ടിപ്പര്‍ ലോറിക്കടിയിലേക്ക് ... അധ്യാപകന് ദാരുണാന്ത്യം

അപ്രതീക്ഷിത അപകടം.... സ്‌കൂട്ടറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ടിപ്പര്‍ ലോറിക്കടിയിലേക്ക് തെറിച്ചു വീണ് വയോധികന് ദാരുണാന്ത്യം. സ്‌കൂട്ടര്‍ യാത്രികന്‍ റിട്ട. ലേബര്‍ ഓഫീസറും പാരലല്‍ കോളജ് അധ്യാപകനുമായ ഉഴമലയ്ക്കല്‍ മുതിയംകോണം കിഴക്കേതില്‍ ഹൗസില്‍ സത്യനേശന്‍ (62) ആണ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. ആര്യനാട് നെടുമങ്ങാട് റോഡില്‍ സ്വകാര്യ ഓഡിറ്റോറിയത്തിന് സമീപം പെട്രോള്‍ പമ്പില്‍ നിന്നും പെട്രോള്‍ നിറച്ച് പുറത്തേയ്ക്ക് വന്ന സ്‌കൂട്ടറും ഈ സമയം റോഡിലൂടെ വരുകയായിരുന്ന സത്യനേശന്റെ സ്‌കൂട്ടറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. കുറ്റിച്ചലിലിലെ പാരലല്‍ കോളജില്‍ ട്യൂഷന്‍ കഴിഞ്ഞ് ആര്യനാട് വഴി ഉഴമലയ്ക്കലിലെ വീട്ടിലേയ്ക്ക് പോകുന്ന വഴിയിലായിരുന്നു അപകടം. സ്‌കൂട്ടറില്‍ നിന്ന് തെറിച്ച് റോഡില്‍ വീണ സത്യനേശന്റെ തലയിലൂടെ ടിപ്പര്‍ ലോറി കയറിയിറങ്ങി. സംഭവ സ്ഥലത്തുവച്ച് തന്നെ മരണം സംഭവിച്ചു.
ടിപ്പര്‍ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. ഭാര്യ: ഇന്ദിര. മക്കള്‍: ഹിമ(ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപിക, മലപ്പുറം). രേഷ്മ.
https://www.facebook.com/Malayalivartha