വോട്ടർ പട്ടിക വിവരം മാധ്യമപ്രവർത്തകരോടും രാഷ്ട്രീയക്കാരോടും പങ്കുവയ്ക്കരുത്; തൃശ്ശൂർ ഭരണകൂട മുന്നറിയിപ്പ്

വോട്ടർ പട്ടിക വിവരങ്ങൾ മാധ്യമപ്രവർത്തകരോടും രാഷ്ട്രീയക്കാരോടും പങ്കുവയ്ക്കരുത്. രാഹുൽ ഗാന്ധി ഉന്നയിച്ച വോട്ട് കൊള്ള വിവാദത്തിന് തൊട്ടുപിന്നാലെ അപൂർവ്വ നടപടിയുമായി തൃശ്ശൂർ ജില്ലാ ഭരണകൂടം. ഇലക്ഷൻ കമ്മീഷൻ പരിഗണനയിലുള്ള വിഷയമായതിനാൽ ബിഎൽഒമാരുടെ പരസ്യപ്രസ്താവനകളും പാടില്ലെന്ന് പറഞ്ഞ് കൊണ്ടാണ് വോട്ടർ പട്ടിക വിവരങ്ങൾ മാധ്യമപ്രവർത്തകരോടും രാഷ്ട്രീയക്കാരോടും പങ്കുവയ്ക്കരുതെന്ന് അറിയിച്ചത്.
ക്രമക്കേടുകൾ കണ്ടെത്തിയ ബൂത്തുകളിലെ ബിഎൽഒമാർക്കെതിരെ പരാതി ലഭിച്ചതിന് പിന്നാലെയാണ് നടപടിയെടുത്തിരിക്കുന്നത്. ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫീസർമാർ മുഖേനയാണ് കഴിഞ്ഞ ദിവസങ്ങളിലായി ബിഎൽഒ മാർക്ക് ജില്ലാ ഭരണകൂടം കർശന നിർദേശം നൽകിയത്.
നേരത്തെ ബിഎൽഒമാർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് കെപിസിസി സെക്രട്ടറി എ. പ്രസാദ് പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെ വന്ന ഈ നിർദ്ദേശം ഉദ്യോഗസ്ഥരുടെ വായ മൂടി കെട്ടാനുള്ള ശ്രമത്തിന് തുല്യമെന്നാണ് പ്രസാദിന്റെ പ്രതികരണം.
അതേ സമയം വോട്ട് കൊള്ള വിവാദം ആളിക്കത്തുകയാണ്. വോട്ടര്‍പട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട രാഹുല്‍ ഗാന്ധിയുടെ വെളിപ്പെടുത്തലിന് പിന്നാലെ ബിജെപി 'വോട്ട് കൊള്ള'യ്‌ക്കെതിരായ പ്രചാരണം തുടരുകയാണ് രാഹുല്‍ ഗാന്ധി. ഇന്ന് ബോളിവുഡ് സിനിമകളെ പരാമര്‍ശിച്ചുകൊണ്ട് 'ലാപതാ വോട്ട്' എന്ന പേരില്‍ പുതിയ വിഡിയോ സോഷ്യല്‍ മീഡിയയില്‍ രാഹുല്‍ പങ്കുവെച്ചിട്ടുണ്ട്.
'മോഷണം ഇനി വേണ്ട, ജനം ഉണര്‍ന്നു' എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പങ്കുവെച്ചത്. 'വോട്ട് മോഷണമെന്നത് നിങ്ങളുടെ അവകാശങ്ങളുടെ മോഷമാണ്'. വോട്ട് കൊള്ളക്കെതിരെ നമ്മുടെ ശബ്ദം ഉയര്‍ത്തുക. ഒരുമിച്ച് അവകാശങ്ങളെ സംരക്ഷിക്കാം' എന്ന അടിക്കുറിപ്പോടെയാണ് കോണ്‍ഗ്രസ് വിഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha