പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്റെ മകൻ ശ്യാമിനെതിരെ ഉയർന്ന രഹസ്യ ആരോപണം.. സി പി എം ഡൽഹി കേന്ദ്രങ്ങൾ തന്നെ മാധ്യമങ്ങൾക്ക് ചോർത്തി നൽകി..എം.വി. ഗോവിന്ദന്റെ കസേരക്ക് ഇളക്കം തട്ടുമെന്ന് ഉറപ്പായി..

ബിനീഷ് കോടിയേരിക്കും വീണാ വിജയനും ശേഷം ഒരു നേത്യ സന്താനം കൂടി വിവാദത്തിൽ. പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്റെ മകൻ ശ്യാമിനെതിരെ ഉയർന്ന രഹസ്യ ആരോപണം സി പി എം ഡൽഹി കേന്ദ്രങ്ങൾ തന്നെ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയ സാഹചര്യത്തിൽ എം.വി. ഗോവിന്ദന്റെ കസേരക്ക് ഇളക്കം തട്ടുമെന്ന് ഉറപ്പായി. പാർട്ടി സെക്രട്ടറിയായിരിക്കെ മകനെതിരെ ഉയർന്ന ആരോപണമാണ് കോടിയേരിയുടെ കസേര തെറിപ്പിച്ചത്. സി പി എം പി ബിക്ക് വ്യവസായി നൽകിയ ഗുരുതര ആരോപണങ്ങളുള്ള പരാതി കോടതി രേഖയായി എത്തിയതാണ് പാർട്ടി സെക്രട്ടറിക്കെതിരെ വിവാദമായി മാറിയത്. ഇത് ജനറൽ സെക്രട്ടറി എം എ ബേബിക്ക് ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.
ഗോവിന്ദൻ മാഷ് പാർട്ടി സെക്രട്ടറിയായതിൽ വിരോധമുള്ള ഇ.പി. ജയരാജനാണ് രാജേഷ് കൃഷ്ണക്കെതിരെയെന്ന വ്യാജേന എം.വി. ഗോവിന്ദന്റെ മകനെതിരെ രംഗത്തുള്ളത്. പിണറായിയുടെ പരോക്ഷ പിന്തുണ ഇക്കാര്യത്തിൽ ഇ.പി. ജയരാജനുണ്ട്. പൊളിറ്റ് ബ്യൂറോക്ക് സ്വകാര്യ വ്യക്തി നൽകിയ പരാതിയാണ് കോടതി രേഖയായി എത്തിയത്. താൻ പാർട്ടിയുടെ പരമോന്നത സമിതിക്ക് നൽകിയ കത്ത് ചോർന്നതിനെതിരെ ജനറൽ സെക്രട്ടറി എം എ ബേബിക്ക് ചെന്നൈ വ്യവസായി മുഹമ്മദ് ഷെർഷാദ് പുതിയ പരാതി നൽകി. കത്ത് ചോർത്തിയത് എംവി ഗോവിന്ദന്‍റെ മകൻ ശ്യാം ആണെന്നാണ് ഇയാളുടെ ആരോപണം. പല പാർട്ടി നേതാക്കളുടെയും ഉറ്റ സുഹൃത്തായ രാജേഷ് കൃഷ്ണയ്ക്കെതിരെ ഷെര്‍ഷാദ് നൽകിയ പരാതി ആണ് ചോർന്നത്.
ഷെർഷാദിന്‍റെ പരാതിയുടെ പകർപ്പ് മാധ്യമങ്ങൾ പുറത്തുവിട്ടു . ലണ്ടൻ മലയാളി രാജേഷ് കൃഷ്ണ വഴി പാർട്ടി നേതാക്കളുടെ അക്കൗണ്ടിലേക്ക് പണമെത്തിയെന്നതടക്കം ഗുരുതര ആരോപണങ്ങളാണ് പരാതിയിലുള്ളത്. കത്ത് ചോർത്തിയത് എംവി ഗോവിന്ദന്‍റെ മകനാണെന്ന് സംശയിക്കുന്നുവെന്ന് പാർട്ടിക്ക് പരാതി നൽകിയ ചെന്നൈ വ്യവസായി മുഹമ്മദ് ഷെർഷാദ് പറഞ്ഞു. ചോർച്ച അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് എം എ ബേബിക്ക് പുതിയ പരാതി നൽകിയത്.പി ബിക്ക് നൽകിയ പരാതി ദില്ലി ഹൈക്കോടതിയിലെ മാനഷ്ടക്കേസിന്‍റെ ഭാഗമാക്കിയെന്നാണ് പരാതി. ലണ്ടനിലെ വ്യവസായി രാജേഷ് കൃഷ്ണ നൽകിയ മാനനഷ്ട കേസിലാണ് വിവാദ കത്തുള്ളത്.
പാർട്ടിക്ക് നൽകിയ രഹസ്യ കത്ത് എങ്ങനെ മാനനഷ്ടക്കേസിൽ തെളിവായി എന്ന് ചോദ്യമാണ് ഉയരുന്നത്. പരാതിക്ക് പിന്നാലെ രാജേഷ് കൃഷ്ണയെ മധുര പാർട്ടി കോൺഗ്രസിൽ നിന്ന് പുറത്താക്കിയിരുന്നു. പുറത്താക്കൽ എം എ ബേബി സ്ഥിരീകരിക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട വാർത്തയ്ക്കെതിരായിരുന്നു മാനനഷ്ട കേസ്. ഇതുമായി ബന്ധപ്പെട്ട വാര്‍ത്തക്കെതിരെയാണ് രാജേഷ് കൃഷ്ണ ദില്ലി ഹൈക്കോടതിയിൽ മാനനഷ്ടകേസ് നൽകിയത്.രാജേഷും താനും തമ്മിലുള്ള പ്രശ്നം എല്ലാവര്‍ക്കും അറിയാവുന്നതാണെന്നും രാജേഷ് കൃഷ്ണയ്‌ക്കെതിരെ 2021ലാണ് താൻ ആദ്യമായി പരാതി നൽകുന്നതെന്നും വ്യവസായി മുഹമ്മദ് ഷെർഷാദ് പറഞ്ഞു. പരാതിയായി പിബിക്ക് നൽകിയ കത്ത് കോടതിയിൽ രേഖയായി എത്തിയത് എങ്ങനെയാണെന്ന് അറിയില്ല.
സംസ്ഥാന സെക്രട്ടറിയുടെ മകൻ രാജേഷിന്‍റെ കയ്യിലാണ്. അപ്പോള്‍ കത്ത് കിട്ടാൻ ബുദ്ധിമുട്ടുണ്ടാകില്ലെന്നും ഷെര്‍ഷാദ് പറഞ്ഞു.പത്തനംതിട്ട ഇലന്തൂര്‍ സ്വദേശിയായ രാജേഷ് കൃഷ്ണ യുകെയിലെ സിപിഎം അനുകൂല സംഘടനയുടെ ഭാരവാഹിയാണ്. നാട്ടിൽ എസ്എഫ്ഐ പ്രവര്‍ത്തകനായിരുന്നു. മധുര പാര്‍ട്ടി കോണ്‍ഗ്രസിൽ നിന്ന് പുറത്താക്കിയിരുന്നു. രാജേഷിനെതിരെ പരാതി ഉയര്‍ന്നതിനാലായിരുന്നു പുറത്താക്കാൻ പി ബി തീരുമാനിച്ചത്. എംവി ഗോവിന്ദന്‍റെ ലണ്ടൻ യാത്രയിൽ രാജേഷിന്‍റെ സാന്നിധ്യമുണ്ടായിരുന്നു. മുന്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനുമായും രാജേഷ് കൃഷ്ണക്ക് അടുപ്പമുണ്ട്. കേരള ക്രിക്കറ്റ് ലീഗിൽ ഒരു ടീമിന്‍റെ സഹ ഉടമയാണ് രാജേഷ് കൃഷ്ണ.വിദേശ മലയാളി രാജേഷ് കൃഷ്ണ മധുര പാർട്ടി കോൺഗ്രസിൽ പ്രതിനിധിയായി ഇടം പിടിച്ചതിൽ പാർട്ടി അന്വേഷണം നടത്തിയിരുന്നു.
രാജേഷ് കൃഷ്ണയെ പാർട്ടി കോൺഗ്രസിൽ നിന്നും ഒഴിവാക്കിയത് പിബി തീരുമാനമാണെന്ന് കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം അറിയിച്ചിരുന്നു.പാർട്ടി കോൺഗ്രസിന് ശേഷമാണ് രാജേഷ് കൃഷ്ണക്കുവേണ്ടി നടത്തിയ ഇടപെടലുകളിൽ അന്വേഷണം നടന്നത് . ഇതേപ്പറ്റി പാർട്ടിക്ക് പരാതി ലഭിച്ചതോടെ എം.എ.ബേബി നേരിട്ട് ഇടപെട്ട് രാജേഷിനെ പാർട്ടി കോൺഗ്രസിൽ നിന്നും ഒഴിവാക്കുകയായിരുന്നു. ഇക്കാര്യം ചർച്ച ചെയ്യാൻ മധുരയിൽ ചേർന്ന പൊളിറ്റ് ബ്യൂറോ യോഗത്തിൽ രാജേഷ് കൃഷ്ണയെ ഫ്രോഡ് എന്ന് പ്രകാശ് കാരാട്ട് പരാമർശിച്ചതായാണ് വിവരം. പാർട്ടി നടത്തിയ അസാധാരണ നടപടി എളമരം കരീം ശരിവെച്ചു.രാജേഷ് കൃഷ്ണയുമായി സിപിഎമ്മിന്റെ ഉന്നത നേതാക്കൾക്കുള്ള ബന്ധം പാർട്ടിക്കുള്ളിൽ ചർച്ചയാണ്. എം.വി.ഗോവിന്ദനെ എതിർക്കുന്ന ഒരു വിഭാഗം രാജേഷ് കൃഷ്ണയുടെ മധുരയിലെ സാന്നിധ്യത്തിൽ അന്വേഷണം ആവശ്യപ്പെട്ടിരുന്നു.
പൊളിറ്റ് ബ്യൂറോയുടെ കൈവശമുള്ള രേഖ സംസ്ഥാന നേതൃത്വത്തിന് നടപടികള്‍ക്കായി കൈമാറിയിരുന്നു. ഈ പരാതി സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബിയുടെ കൈയ്യിലുണ്ട്. ഇതില്‍ അന്വേഷണം നടത്തേണ്ട സാഹചര്യമുണ്ട്. അദ്ദേഹത്തിനെതിരേ, പാര്‍ട്ടിയോട് അടുപ്പമുള്ള ചെന്നൈയിലെ വ്യവസായി പാര്‍ട്ടി കോണ്‍ഗ്രസിനുമുന്‍പ് പിബിക്കുനല്‍കിയ പരാതിയാണ് മാധ്യമങ്ങള്‍ക്ക് ലഭ്യമാകുംവിധം കോടതിയില്‍ സമര്‍പ്പിച്ചത്. ഈ വ്യവസായി ആണ് ഒരാഴ്ച മുമ്പ് സിപിഎം ജനറല്‍ സെക്രട്ടറിയ്ക്ക് പരാതി നല്‍കിയത്. മാനനഷ്ടക്കേസുമായി പ്രത്യക്ഷത്തില്‍ ബന്ധമില്ലാത്ത പരാതി എന്തിന് കേസ് രേഖയായി നല്‍കി എന്ന് വ്യക്തമല്ല. ഗുരുതര ആരോപണങ്ങളാണ് കത്തിലുള്ളത്. ഇതെല്ലാം പുറത്തുവന്നാല്‍ പാര്‍ട്ടിയെയും സര്‍ക്കാരിനെയും ബാധിക്കുമെന്ന മുന്നറിയിപ്പാണ് ഈ പരാതിയിലൂടെ പാര്‍ട്ടിയെ അറിയിച്ചത്.
സര്‍ക്കാര്‍ തീരമേഖലയില്‍ നടപ്പാക്കിയ ചില പദ്ധതികള്‍ വിദേശത്തെ കടലാസ് കമ്പനിയുമായി ചേര്‍ന്നുള്ള സാമ്പത്തികത്തട്ടിപ്പിന്റെ ഭാഗമാണെന്നരീതിയിലും പറയുന്നുണ്ട്. തെളിവുസഹിതമാണ് പിബിക്ക് നല്‍കിയത്. ഇതാണ് ചോര്‍ന്നത്.സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍നിന്ന് മലയാളിയായ വിദേശപ്രതിനിധിയെ മടക്കി അയച്ചതിന് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക താല്‍പ്പര്യമായിരുന്നു എന്നാണ് അറിയുന്നത്. മുഖ്യമന്ത്രി അറിയാതെയാണ് ഇയാള്‍ സമ്മേളന പ്രതിനിധിയായത്. പി.വി.അന്‍വറുമായുള്ള രാജേഷിന്റെ അടുപ്പവും സാമ്പത്തിക പരാതികളും ഏറെ വിവാദമായിരുന്നു. ഇതാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്.
പത്തനംതിട്ട സ്വദേശിയായ രാജേഷ് കൃഷ്ണ ബ്രിട്ടനിലെ സിപിഎം സംഘടനയായ എ ഐ സിയെ പ്രതിനിധീകരിച്ചാണു പാര്‍ട്ടി കോണ്‍ഗ്രസില്‍ എത്തിയത്. പത്തനംതിട്ടയിലെ മുന്‍ എസ്എഫ്ഐ ഏരിയ സെക്രട്ടറിയായ രാജേഷ് ബ്രിട്ടനില്‍ സ്ഥിര താമസക്കാരനാണ്. എങ്ങനെയാണ് രാജേഷ് സമ്മേളന പ്രതിനിധി ആയതെന്നത് അടക്കം സിപിഎം പരിശോധിക്കാന്‍ തീരുമാനിച്ചിരുന്നു. സിപിഎം നേതാക്കള്‍ ലണ്ടനിലെത്തിയാല്‍ എല്ലാം ഒരുക്കുന്നത് രാജേഷാണ്. ഇനി ആ സൗഹൃദം പാടില്ലെന്ന് പാര്‍ട്ടി സഖാക്കള്‍ക്ക് നല്‍കുന്ന നിര്‍ദ്ദേശമായി മാറുകയായിരുന്നു മധുരയില്‍ നിന്നുള്ള തിരിച്ചയയ്ക്കല്‍. എന്നിട്ടും സൗഹൃദം തുടര്‍ന്നു. അതിന് തെളിവാണ് സംസ്ഥാന സമതിയ്ക്ക് നല്‍കിയ കത്തിലെ ചോര്‍ച്ച. എംവി ഗോവിന്ദന്റെ മകന്‍ ശ്യാമിന്റെ അടുത്ത സുഹൃത്താണ് രാജേഷ് കൃഷ്ണ.
കേന്ദ്ര കമ്മറ്റിക്ക് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് രാജേഷിനെ മടക്കി അയയ്ക്കാന്‍ സംഘടനാ ചുമതലയുള്ള എം.എ.ബേബി നിര്‍ദേശിച്ചത്. രാജേഷിനെ സമ്മേളനത്തില്‍ പങ്കെടുപ്പിക്കില്ലെന്ന് ഇ.പി.ജയരാജന്‍ നിലപാടെടുത്തെന്നും അത് എം.എ.ബേബി നടപ്പിലാക്കിയെന്നുമാണു വിവരം. സിനിമാ സംവിധായികയെ സാമ്പത്തികമായി കബളിപ്പിച്ചു എന്നു പരാതിയിൽ സംവിധായികയുടെ ഭര്‍ത്താവ് രാജേഷിനെതിരെ പാര്‍ട്ടിക്ക് പരാതി നല്‍കിയിരുന്നു. ഇത് ഉള്‍പ്പെടെ രാജേഷിനെതിരായ പരാതികള്‍ കേന്ദ്ര കമ്മിറ്റിക്ക് മുന്‍പിലെത്തിയിരുന്നു. ഒരു മന്ത്രിയെ ഇത്തവണ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് പരിഗണിക്കാത്തത് രാജേഷ് കൃഷ്ണുമായുള്ള ബന്ധം കണക്കിലെടുത്താണെന്നും വിലയിരുത്തലുണ്ട്.
ഇപ്പോൾ പരാതി നൽകിയ ഷര്‍ഷാദിന്റെ പോരാട്ടമാണ് വിജയം കണ്ടത്. രാജേഷ് കൃഷ്ണയ്‌ക്കെതിരെ ഷർഷാദ് പിന്നീട് നടത്തിയ സമാനതകളില്ലാത്ത നിയമ പോരാട്ടമാണ് കുരുക്കായത്. ബിനാമി പണത്തിന്റെ വഴിയേ ഇഡിയുടേയും ആദായ നികുതി വകുപ്പിന്റെയും കണ്ണുകളെത്തിച്ചു. ഇതിനിടെയാണ് മധുരയിലെ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ സിനിമയുടെ മറവില്‍ സിപിഎമ്മിലെ പല പ്രമുഖരുടേയും സുഹൃത്തായി കൂടെ കൂടിയ രാജേഷ് കൃഷ്ണ സമ്മേളന പ്രതിനിധിയായി എത്തുന്നത് ഷര്‍ഷാദ് അറിഞ്ഞത്. ഇതോടെ ഇതിന്റെ വസ്തുകള്‍ തേടി യാത്രയായി. എംഎ ബേബിയില്‍ തുടങ്ങി പലരുമായും ബന്ധപ്പെട്ടു. ഒടുവില്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള പോളിറ്റ് ബ്യൂറോ അംഗം അശോക് ധാവ്‌ളെ എല്ലാം കേട്ടു.
മധുരയില്‍ എത്തിയ ഉടന്‍ ധാവ്‌ളെ ഷര്‍ഷാദിന്റെ പരാതി ഗൗരവത്തില്‍ അവതരിപ്പിച്ചു. അങ്ങനെ സിപിഎം രാജേഷ് കൃഷ്ണയെ പുറത്താക്കി. ഭാവിയില്‍ സിപിഎം കേന്ദ്ര കമ്മറ്റിയും കേരളത്തില്‍ നിയമസഭാ സീറ്റില്‍ മത്സരിക്കുക തുടങ്ങിയ രാജേഷ് കൃഷ്ണയുടെ സ്വപ്നങ്ങളാണ് തകര്‍ന്ന് വീണത്.പോളിറ്റ് ബ്യൂറോ അംഗമായിരിക്കെ എംഎ ബേബിയാണ് ഷര്‍ഷാദിന് മാനസിക പിന്തുണ നല്‍കിയത്. അതുകൊണ്ട് തന്നെ രാജേഷ് കൃഷ്ണ സമ്മേളന പ്രതിനിധിയായത് ബേബിയെയാണ് ആദ്യം അറിയിച്ചത്. പക്ഷേ യുകെയിലെ സമ്മേളനത്തിന് പോയത് ധാവ്‌ളെയാണെന്നും തനിക്ക് ഇതില്‍ ഒന്നും ചെയ്യാനില്ലെന്നും ബേബി മറുപടി നല്‍കി. പിന്നീട് കരുതലോടെ നിങ്ങിയാണ് രാജേഷ് കൃഷ്ണയുടെ യഥാര്‍ത്ഥ മുഖം സിപിഎം കേന്ദ്ര നേതൃത്വത്തെ ഷര്‍ഷാദ് ബോധ്യപ്പെടുത്തിയത്.
ബേബിയില്‍ നിന്നും യുകെയിലെ സമ്മേളനം നടത്തിയ നേതാവിനെ തിരിച്ചറിഞ്ഞതോടെ തമിഴ്‌നാട്ടിലെ സിപിഎം നേതാക്കളെ ബന്ധപ്പെട്ടു ഷര്‍ഷാദ്. കോടിയേരി ബാലകൃഷ്ണന്‍ ചെന്നൈ അപ്പോളയില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്നപ്പോള്‍ അവിടെ എന്തിനും ഏതിനും നിന്ന തമിഴ്‌നാട്ടിലെ രണ്ടു ജില്ലാ സെക്രട്ടറിമാരെയാണ് ഷര്‍ഷാദ് ആദ്യം ബന്ധപ്പെട്ടത്. കോടിയേരി ചികില്‍സയ്ക്ക് കിടന്നപ്പോള്‍ ഉണ്ടായ പരിചയമായിരുന്നു അത്. ഈ നേതാക്കളില്‍ നിന്നും തമിഴ്‌നാട് സംസ്ഥാന ഘടകത്തിന്റെ ശ്രദ്ധയില്‍ വിഷയം കൊണ്ടു വന്നു. അവരും തങ്ങള്‍ക്ക് ഒന്നും ചെയ്യാനാകില്ലെന്ന മറുപടിയാണ് നല്‍കിയത്. പിന്നീട് അവരിലൂടെ ധാവ്‌ളയെ ബന്ധപ്പെട്ടു. ധാവ്‌ളയെ എല്ലാം പറഞ്ഞു ബോധ്യപ്പെടുത്തി.
ഹര്‍കിഷന്‍ സിംഗ് സുര്‍ജിന്റെ അടുത്ത ബന്ധുവിന്റെ അടുപ്പക്കാരനായാണ് യുകെ പ്രതിനിധിയെന്ന നിലയിലെ രാജേഷ് കൃഷ്ണയുടെ വരവെന്ന് ഇതോടെ ഷര്‍ഷാദിന് മനസ്സിലായി. ധാവ്‌ളെയെ കാര്യങ്ങളെല്ലാം പറഞ്ഞു ബോധ്യപ്പെടുത്തിയെങ്കിലും തെളിവുകളാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ഹൈക്കോടതിയില്‍ നല്‍കിയ റിട്ടും അതിലേക്ക് ഇഡി അന്വേഷണം നീണ്ടതിനുമൊപ്പം കൈയ്യിലുള്ള എല്ലാ തെളിവും ധാവ്‌ളയ്ക്ക് കൈമാറി. ആലുവയിലെ കേസില്‍ ഖത്തര്‍ വ്യവസായിയെ രക്ഷിച്ചെടുത്ത ഇടനില അടക്കം എല്ലാം സിപിഎം പോളിറ്റ് ബ്യൂറോ അംഗം തിരിച്ചറിഞ്ഞു. ഇതിനൊപ്പം സെക്യൂരിറ്റി സ്ഥാപന നടത്തിപ്പ് തട്ടിപ്പും തമിഴ്‌നാട്ടിലെ സ്ഥാപനം അടച്ചു പൂട്ടലും തെളിവായി എത്തി.
എല്ലാം മനസ്സിലാക്കി ധാവ്‌ളെ ഞെട്ടിത്തരിച്ചു. വേണ്ടത് ചെയ്യാമെന്ന് ഷര്‍ഷാദിന് ഉറപ്പും നല്‍കി.പാര്‍ട്ടി കോണ്‍ഗ്രസിന് തലേദിവസം മധുരയില്‍ എത്തിയ ധാവ്‌ളെയുടെ ആവശ്യ പ്രകാരം അടിയന്തര കേന്ദ്ര കമ്മറ്റി ചേര്‍ന്നു. ഈ വിഷയം ധാവ്‌ള തന്നെ ഉയര്‍ത്തി. ഇതിനെ എംഎ ബേബി എല്ലാ അര്‍ത്ഥത്തിലും പിന്തുണച്ചു. തനിക്ക് ഇതെല്ലാം നേരത്തെ അറിയാമെന്നും ബേബി പറഞ്ഞു. ഇപി ജയരാജനും ഇത്തരം രീതികളെ വിമര്‍ശിച്ചു. എംവി ഗോവിന്ദന്‍ ഇതോടെ നിശബ്ദനായി. പാര്‍ട്ടി കോണ്‍ഗ്രസില്‍ നിന്നും പ്രവാസിയെ പുറത്താക്കാനും തീരുമാനിച്ചു. എഐസിയുടെ ദേശിയ സെക്രട്ടറി ബ്രിട്ടണില്‍ നിന്നുള്ള ഹര്‍സേവ് ബെയിന്‍സിനൊപ്പമാണ് പത്തനംതിട്ട സ്വദേശി രാജേഷ് കൃഷ്ണ യുകെ പ്രതിനിധിയായി സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയത്.
1967 ല്‍ രൂപീകൃതമായ എഐസി, ബ്രിട്ടണിലും അയര്‍ലന്‍ഡിലും സിപിഐഎമ്മിന്റെ വിദേശ വിഭാഗമാണ്. മുന്‍ ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിംഗ് സുര്‍ജിത്തിന്റെ അടുത്ത ബന്ധുവാണ് ഹര്‍സേവ്. പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി ലണ്ടനിലെ ഹീത്രൂവില്‍ ബ്രിട്ടണ്‍, അയര്‍ലണ്ട് സമ്മേളനവും നടന്നിരുന്നു. ഈ സമ്മേളനത്തില്‍ ധാവ്‌ളെയാണ് പങ്കെടുത്തതത്. രാജേഷിനെ പാര്‍ട്ടി സമ്മേളന പ്രതിനിധിയാക്കുന്നത് തെറ്റായ സന്ദേശം നല്‍കുന്ന നീക്കമാണെന്നും ആരോപണ വിധേയനായ വ്യക്തിയാണെന്നും ചൂണ്ടികാട്ടിയാണ് ഇ പി പക്ഷം കടുത്ത എതിര്‍പ്പ് ഉയര്‍ത്തിയത്.
പല സിപിഎം നേതാക്കളെയും രാജേഷ് കൃഷ്ണ ട്രാപ്പിലാക്കിയെന്ന് ഷര്‍ഷാദ് പറയുന്നു. കോടിയേരിയുള്ള സമയത്ത് ഒതുങ്ങിയ ഇയാള്‍, ഇപ്പോള്‍, എം വി ഗോവിന്ദന്റ മകന്റെ ബന്ധം വെച്ച് പാര്‍ട്ടിയില്‍ തിരിച്ചുവന്നിരിക്കയാണ്. സിപിഎം നേതാവ് തോമസ് ഐസക്ക് രാജേഷ് കൃഷ്ണയുടെ വലംകൈയാണെന്നും ഷര്‍ഷാദ് പറയുന്നു. പി ശശിയും, പി കെ ബിജുവും, എം ബി രാജേഷും, ശ്രീരാമകൃഷ്ണനുമൊക്കെയുള്ള നേതാക്കള്‍ രാജേഷിന്റെ ട്രാപ്പിലാണെന്ന് ഷർഷാദ് പറയുന്നു..
https://www.facebook.com/Malayalivartha