ശബരിഗിരി ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായ കക്കി ആനത്തോട് ഡാമിന്റെ രണ്ടു ഷട്ടറുകള്‍ തുറന്നു... ജലനിരപ്പ് റൂള്‍ ലെവലില്‍ എത്തുകയായിരുന്നു..രണ്ടു ദിവസമായി ഈ മേഖലകളില്‍ കനത്ത മഴ..

അടുത്ത അഞ്ചുദിവസം കേരളത്തിൽ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. നാളെ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
മഞ്ഞ അലർട്ട്.. 17/08/2025: ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്18/08/2025: മലപ്പുറം, കോഴിക്കോട്, വയനാട്19/08/2025: കോഴിക്കോട്, കണ്ണൂർ, കാസർകോട് . 20/08/2025: കണ്ണൂർ, കാസർകോട്എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
ഇതിൽ വളരെ പ്രധാനപ്പെട്ട കാര്യം ശബരിഗിരി ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായ കക്കി ആനത്തോട് ഡാമിന്റെ രണ്ടു ഷട്ടറുകള്‍ തുറന്നു.രണ്ട്, മൂന്ന് നമ്പര്‍ ഷട്ടറുകളാണ് 30 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തിയത്. ഇതിന് മുന്‍പ് 2022 ലാണ് ഈ ഷട്ടറുകള്‍ തുറന്നിട്ടുള്ളത്. ശക്തമായ മഴയില്‍ ശബരിഗിരി സംഭരണിയിലേയ്ക്കുള്ള നീരൊഴുക്ക് വര്‍ധിച്ചതിനാലും വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാലും സംഭരണിയിലെ ജലനിരപ്പ് അപ്പര്‍ റൂള്‍ ലെവലായ 1976.2 മീറ്റര്‍ കടന്നപ്പോഴാണ് രണ്ടു ഷട്ടറുകള്‍ ഉയര്‍ത്തിയത്.ഈ മാസം 20 വരെ ആനത്തോട് അണക്കെട്ടിന്റെ റൂള്‍ ലെവല്‍ അനുസരിച്ച് ജലനിരപ്പ് 1976.2 മീറ്ററില്‍ കൂടാന്‍ പാടില്ല.
അതിന്‍ പ്രകാരമാണ് ഷട്ടറുകള്‍ ഉയര്‍ത്തിയതെന്ന് അണക്കെട്ട് സുരക്ഷാവിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ഉഷാദേവി പറഞ്ഞു. രണ്ടു ദിവസമായി ഈ മേഖലകളില്‍ കനത്ത മഴ അനുഭവപ്പെടുന്നുണ്ട്. കക്കിയില്‍ 110 മില്ലിമീറ്ററും പമ്പയില്‍ 94 മില്ലിമീറ്ററും മഴ പെയ്തു. 22.112 ദശലക്ഷം ഘനമീറ്റര്‍ വെള്ളം ഒഴുകിയെത്തി. ഇതോടെ ജലനിരപ്പ് റൂള്‍ ലെവലില്‍ എത്തുകയായിരുന്നു.ജില്ലയില്‍ അതിശക്തമായ മഴയുള്ളതിനാലും കക്കി ആനത്തോട് ഡാം തുറന്നിട്ടുള്ള സാഹചര്യത്തിലും തീര്‍ത്ഥാടകരും പൊതുജനങ്ങളും പമ്പ ത്രിവേണിയിലും മറ്റു സ്ഥലങ്ങളിലും നദിയിലിറങ്ങുന്നതും കുളിക്കടവുകള്‍ ഉപയോഗിക്കുന്നതും
താല്‍ക്കാലികമായി നിരോധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ എസ് പ്രേംകൃഷ്ണന്‍ ഉത്തരവായി. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലും മിന്നൽപ്രളയവയും മേഘവിസ്ഫോടനവും റിപ്പോർട്ട് ചെയ്യപ്പെടുകയാണ് , നിരവധി ആളുകളാണ് മരണപ്പെട്ടു കൊണ്ട് ഇരിക്കുന്നത് . അതുകൊണ്ട് തന്നെ കേരളത്തിൽ തരുന്ന മഴ മുന്നറിയിപ്പുകൾ ജനങ്ങൾ നിസാരവൽക്കരിക്കരുത് . ഏറ്റവും ഒടുവിലായി ചൂരൽമലയിലും മുണ്ടക്കയിലുമൊക്കെ ഉണ്ടായ ദുരന്തം നമ്മുടെ പ്രിയപ്പെട്ടവരുടെ ജീവനെടുത്തതിന്റെ വേദന ഇപ്പോഴും മാറിയിട്ടില്ല .
കേരളത്തിന്റെ ഭൂപ്രകൃതി പരിശോധിക്കുമ്പോഴും ഇനിയും അത്തരത്തിലുള്ള ദുരന്തങ്ങൾ നമ്മുക്ക് നേരിടേണ്ടതായിട്ടും വരും , കൃത്യമായി അറിയിപ്പ് സംവിധാനങ്ങൾ നമ്മുക്ക് നൽകുന്നുണ്ട് അതുകൊണ്ട് തന്നെ അത് പാലിക്കേണ്ടതാണ് ,
https://www.facebook.com/Malayalivartha