ജെയ്‌നമ്മ വധക്കേസില്‍ സെബാസ്റ്റ്യന്റെ വീട്ടില്‍ വീണ്ടും തെളിവെടുപ്പ്

വധക്കേസില്‍ ചേര്‍ത്തല പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യന്റെ വീട് കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സാജന്‍ സേവ്യറിന്റെ നേതൃത്വത്തിലെ അന്വേഷകസംഘം വീണ്ടും പരിശോധിച്ചു.
രക്തക്കറ കണ്ടെത്തിയ മുറികള്‍ വിശദമായി പരിശോധിച്ചു. ഇയാളുടെ വീട്ടിലെ പരിശോധനയില്‍ കണ്ടെത്തിയ രക്തക്കറ ജെയ്‌നമ്മയുടേതാണെന്ന് ഡിഎന്‍എ പരിശോധനയില്‍ കണ്ടെത്തിയ സാഹചര്യത്തിലാണിത്.
സെബാസ്റ്റ്യന്‍ പലപ്പോഴായി മൂന്ന് ഫോണ്‍ നമ്പറുകള്‍ ഉപയോഗിച്ചിരുന്നതായി കണ്ടെത്തി. അവയിലെ കോള്‍ വിശദാംശങ്ങള്‍ ശേഖരിക്കുകയാണ്. പിടിയിലാകുന്ന ഘട്ടത്തില്‍ ഉപയോഗിച്ച നമ്പറിലെ കോളുകള്‍ പരിശോധിച്ച് ചിലരെ ചോദ്യംചെയ്തപ്പോഴാണ് സ്വര്‍ണാഭരണം പണയപ്പെടുത്തിയത് ഉള്‍പ്പെടെയുള്ളവ കണ്ടെത്താനായത്.
https://www.facebook.com/Malayalivartha