അദ്ധ്യാപകന്റെ മര്‍ദ്ദനത്തില്‍ വിദ്യാര്‍ത്ഥിയുടെ കര്‍ണപുടം തകര്‍ന്നതായി പരാതി

അദ്ധ്യാപകന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിയുടെ കര്‍ണപുടം തകര്‍ന്നതായി പരാതി. കാസര്‍കോട് ജില്ലയിലെ കുണ്ടംകുഴി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. ഈ സ്‌കൂളിലെ വിദ്യാര്‍ത്ഥി അഭിനവ് കൃഷ്ണയ്ക്കാണ് മര്‍ദ്ദനമേറ്റത്. ഹെഡ്മാസ്റ്റര്‍ അശോകന്‍ കുട്ടിയെ മര്‍ദ്ദിച്ചുവെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്.
കഴിഞ്ഞ ദിവസം സ്‌കൂളിലെ അസംബ്ലിക്കിടെയാണ് സംഭവം. സ്‌കൂള്‍ അസംബ്ലിയില്‍ വരിയില്‍ നില്‍ക്കുന്നതിനിടെ കുട്ടി കാല് കൊണ്ട് ചരള്‍ നീക്കിയതാണ് അശോകനെ പ്രകോപിപ്പിച്ചത്. അസംബ്ലി കഴിഞ്ഞതിന് തൊട്ടുപിന്നാലെ മര്‍ദ്ദിച്ചുവെന്നാണ് അഭിനവ് പറയുന്നത്.
എന്നാല്‍ അഭിനവ് ഒതുങ്ങിനില്‍ക്കാത്തതിനെ തുടര്‍ന്നാണ് മര്‍ദ്ദിക്കേണ്ടിവന്നത് എന്നാണ് അദ്ധ്യാപകന്റെ വാദം. അഭിനവിന്റെ മാതാപിതാക്കള്‍ പൊലീസിലും ബാലാവകാശ കമ്മിഷനിലും പരാതി നല്‍കിയിട്ടുണ്ട്. നിലവില്‍ കുട്ടി ചികിത്സയില്‍ തുടരുകയാണ്.
കുട്ടിക്ക് ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചതായി അമ്മ പറയുന്നു. പിടിഎ പ്രസിഡന്റും അദ്ധ്യാപകരും ഒത്ത് തീര്‍പ്പിന് സമീപിച്ചുവെന്നും ഒരു ലക്ഷം രൂപ വാഗ്ദാനം ചെയ്‌തെന്നും കുട്ടിയുടെ അമ്മ മാദ്ധ്യമങ്ങളോട് പറഞ്ഞു.
https://www.facebook.com/Malayalivartha