വിവാദങ്ങള്‍ക്കിടെ വികസന നേട്ടം എണ്ണിപ്പറഞ്ഞ് സുരേഷ് ഗോപി

വിവാദത്തിനിടെ മണ്ഡലത്തിലെ വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഫേസ്ബുക്ക് പോസ്റ്റിലാണ് സുരേഷ് ഗോപിയുടെ കുറിപ്പ്. 2024-25, 2025-26 വര്‍ഷങ്ങളിലെ എംപിലാഡ്‌സ് ഫണ്ടില്‍ നിന്നും നിര്‍ദ്ദേശിച്ച പദ്ധതികളെ കുറിച്ചാണ് സുരേഷ് ഗോപി പറയുന്നത്. തൃശ്ശൂരിനേയും തൃശ്ശൂര്‍ ജനതയെയും രാജ്യം ഉറ്റു നോക്കുന്ന ഒരു മണ്ഡലമായി മാറ്റാന്‍ സഹായിച്ച, ഇപ്പോഴും സഹായിച്ചു കൊണ്ട് ഇരിക്കുന്ന എല്ലാവര്‍ക്കും നന്ദിയെന്നും സുരേഷ് ഗോപി പോസ്റ്റില്‍ വ്യക്തമാക്കുന്നു.
സുരേഷ് ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ്
വികസനം ഇവിടെ ഒരു മുദ്രാവാക്യമല്ല, ജനങ്ങള്‍ക്കുള്ള പ്രതിജ്ഞയാണ്. ഓരോ പദ്ധതിയും എന്റെ പ്രതിബദ്ധതയുടെ തെളിവാണ്...
2024–25, 2025–26 വര്‍ഷങ്ങളിലെ എംപിലാഡ്‌സ് ഫണ്ടില്‍ നിന്നും ഞാന്‍ താഴെപ്പറയുന്ന പദ്ധതികള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇവയില്‍ അംഗീകാരത്തിനായി സമര്‍പ്പിച്ചതും, എസ്റ്റിമേറ്റ് തയ്യാറാക്കല്‍ പ്രക്രിയയിലെത്തിയതും, ഭരണാനുമതി നേടിയതും, കൂടാതെ ടെന്‍ഡര്‍ ഘട്ടത്തിലെത്തിയവയും ഉണ്ട്.. ആരോഗ്യീ, പ്രാഥമിക വിദ്യാഭ്യാസം, റോഡ് നവീകരണം, പൊതുവെളിച്ചം, വിനോദ സൗകര്യങ്ങള്‍ തുടങ്ങി ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുന്ന മേഖലകളിലാണ് പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിച്ചിരിക്കുന്നത്.
എന്റെ ഹൃദയത്തില്‍ ആണ് തൃശ്ശൂര്‍...
എന്നാല്‍ ആകുന്നത് തൃശ്ശൂരിനായി ഞാന്‍ ചെയതു കൊണ്ടേ ഇരിക്കും...
എന്തായാലും തൃശ്ശൂരിനേയും തൃശ്ശൂര്‍ ജനതയെയും രാജ്യം ഉറ്റു നോക്കുന്ന ഒരു മണ്ഡലമായി മാറ്റാന്‍ സഹായിച്ച, ഇപ്പോളും സഹായിച്ചു കൊണ്ട് ഇരിക്കുന്ന എല്ലാവര്‍ക്കും നന്ദി
https://www.facebook.com/Malayalivartha