ഓണത്തിനു ശേഷം മില്‍മ പാല്‍ വില വര്‍ദ്ധിപ്പിക്കും....മില്‍മയുടെ പാല്‍ ഇനി കുപ്പിയിലും...

മില്‍മ പാല്‍ വില ഓണത്തിനു ശേഷം വര്‍ധിപ്പിക്കും. ആഗസ്റ്റ് 29ന് ചേരുന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും. ഉല്‍പാദന ചെലവ് ഗണ്യമായി വര്‍ധിച്ചതിനെ തുടര്‍ന്ന് ഒരു വര്‍ഷമായി ക്ഷീരകര്‍ഷകര്‍ പാല്‍വില വര്‍ധിപ്പിക്കണമെന്ന ആവശ്യം ഉന്നയിക്കുകയാണ്. 2022 ഡിസംബറിലാണ് മില്‍മ പാലിന് ലിറ്ററിന് ആറു രൂപ വര്‍ധിപ്പിച്ച് 52 രൂപയാക്കിയത്.
അതേസമയം മില്‍മയുടെ പാല്‍ ഇനി കുപ്പിയിലും ലഭ്യമാകും. ഒരു ലിറ്റര്‍ ബോട്ടില്‍ ബുധനാഴ്ച മുതല്‍ വിപണിയിലെത്തും. 70 രൂപയാണ് വില. ഗുണമേന്മയുള്ള ഫുഡ്ഗ്രേഡ് ബോട്ടിലാണ് പാക്കിങ്ങിന് ഉപയോഗിക്കുന്നതെന്ന് മില്‍മ ചെയര്‍പേഴ്‌സന്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
ആദ്യ ഘട്ടമെന്ന നിലയില്‍ തിരുവനന്തപുരം ജില്ലയില്‍ മാത്രമാണ് നടപ്പാക്കുക. തുടര്‍ന്ന് വിപണി നിരീക്ഷിച്ച ശേഷം കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലേക്ക് വ്യാപിപ്പിക്കുന്നതാണ് .
ക്ഷീരകര്‍ഷകര്‍ക്ക് ഓണത്തിന് മില്‍മ 4.8 കോടി രൂപയുടെ ഇന്‍സെന്റീവ് നല്‍കും. ഈ സാമ്പത്തിക വര്‍ഷത്തില്‍ ആദ്യമായാണ് ഇന്‍സെന്റീവ് നല്‍കുന്നത്.ജൂലൈ മുതല്‍ കര്‍ഷകര്‍ നല്‍കിയ പാലിന് ലിറ്ററിന് നാലു രൂപയും സഹകരണ സംഘങ്ങള്‍ക്ക് ഒരു രൂപയും ഉള്‍പ്പെടെ ആറു രൂപ അധികം നല്‍കാന്‍ തീരുമാനമായി.
https://www.facebook.com/Malayalivartha























