ഹിമാചല്‍ പ്രദേശില്‍ മേഘവിസ്‌ഫോടനവും മിന്നല്‍ പ്രളയവും..റോഡുകള്‍ തകര്‍ന്നു, പാലങ്ങള്‍ ഒലിച്ചുപോയി, ജനജീവിതം ദുസ്സഹം

മണ്‍സൂണ്‍ ശക്തിപ്രാപിച്ചതിന് പിന്നാലെ ഇവിടങ്ങളിലെ ജനപ്രിയ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അപകട മേഖലകളായി മാറിയിരിക്കുകയാണ്. മേഘവിസ്‌ഫോടനത്തിന് പിന്നാലെ റോഡുകള്‍ തകരുകയും പാലങ്ങള്‍ ഒലിച്ചുപോകുകയും വൈദ്യുതി ലൈനുകള്‍ തകര്‍ന്നു വീഴുകയും ചെയ്തതോടെ ജനജീവിതം ദുസ്സഹമായി മാറിയിരിക്കുകയാണ്.
ഡല്‍ഹിയില്‍ യമുന നദിയില്‍ ജല നിരപ്പ് അപകട നിലക്ക് മുകളിലാണെന്ന റിപ്പോര്‍ട്ടുകളും വന്നിട്ടുണ്ട്. ഹരിയാനയിലെ യമുനനഗറിലെ ഹതിനികുണ്ഡ് ബാരേജിന്റെ 18 ഗേറ്റുകളും തുറന്നതാണ് ജലനിരപ്പ് വര്‍ദ്ധിക്കാനായി കാരണം.
https://www.facebook.com/Malayalivartha























