പെരിയ ഇരട്ടക്കൊലക്കേസ് പ്രതിക്ക് ഒരു മാസത്തേക്ക് പരോള്‍ അനുവദിച്ചു

പെരിയ ഇരട്ടക്കൊലക്കേസില്‍ കോടതി ശിക്ഷിച്ച നാലാം പ്രതിയായ അനില്‍കുമാറിന് പരോള്‍ അനുവദിച്ചു. ബേക്കല്‍ സ്‌റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുത് എന്ന നിര്‍ദേശത്തോടെയാണ് ഒരു മാസത്തേക്ക് പരോള്‍ അനുവദിച്ചത്. രാഷ്ട്രീയ അക്രമക്കേസുകളില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ പരോള്‍ നല്‍കുന്നതില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധം ഉന്നയിക്കുന്നതിനിടെയാണ് പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതിക്കും പരോള്‍ അനുവദിച്ചത്.
2019 ഫെബ്രുവരി 17നായിരുന്നു കേരളത്തെ ഞെട്ടിച്ച കൊലപാതകം നടന്നത്. കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനേയും ശരത് ലാലിനേയും സിപിഎം പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഈ വര്‍ഷം ജനുവരിയില്‍ കേസിലെ കുറ്റവാളികളായ ഒന്‍പതു പേരെ വിയ്യൂര്‍ അതീവ സുരക്ഷാ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയിരുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റണമെന്ന പ്രതികളുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.
പ്രതികളായ രജ്ഞിത്, സുധീഷ് ശ്രീരാഗ്, അനില്‍ കുമാര്‍, സജി, അശ്വിന്‍, പീതാംബരന്‍, സുബീഷ്, സുരേഷ് എന്നിവരെയാണ് ജയില്‍ മാറ്റിയത്. ഒന്‍പതു പേര്‍ക്കും ഇരട്ട ജീവപര്യന്തം സിബിഐ കോടതി ശിക്ഷ വിധിച്ചിരുന്നു.
https://www.facebook.com/Malayalivartha