20കാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി പെട്രോള്‍ ഒഴിച്ച് കത്തിച്ചു

കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ 20കാരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി പെട്രോള്‍ ഒഴിച്ച് കത്തിച്ച പ്രതി പിടിയില്‍. ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട ശേഷമാണ് യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. മൃതദേഹം തിരിച്ചറിയാതിരിക്കാനാണ് കത്തിച്ചതെന്ന് പ്രതി ചേതന്‍ പൊലീസിന് നല്‍കിയ മൊഴി. യുവതിയുമായി രണ്ട് വര്‍ഷമായി ബന്ധമുണ്ടെന്നും വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചതിനാലാണ് കൊലപ്പെടുത്തിയതെന്നും ചേതന്‍ പൊലീസിനോട് പറഞ്ഞു. ഗംഗാവതിയില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്നയാളാണ് ചേതന്‍.
ഓഗസ്റ്റ് 14നാണ് ഹോസ്റ്റലില്‍ നിന്നും യുവതിയെ കാണാതായത്. ചേതന്‍ ഹോസ്റ്റലിലെത്തി യുവതിയെ കൂട്ടി ഗോണൂര്‍ എന്ന സ്ഥലത്ത് എത്തിച്ചാണ് കൊലപാതകം നടത്തിയത്. സ്വന്തം ബൈക്കിലുണ്ടായിരുന്ന പെട്രോള്‍ ഉപയോഗിച്ചാണ് യുവതിയെ കത്തിച്ചത്. യുവതിയുടെ ചെരുപ്പ് ഉള്‍പ്പെടെ അവിടെ ഉപേക്ഷിച്ചാണ് പ്രതി രക്ഷപ്പെട്ടത്. യുവതിയുടെ ബന്ധുക്കളുടെ പ്രതിഷേധം ശക്തമായതോടെയാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. ദേശീപാതയോരത്ത് നിന്നാണ് യുവതിയുടെ പാതി കത്തി, നഗ്‌നമായ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
https://www.facebook.com/Malayalivartha