ട്രംപിന്റെ 50 ശതമാനം തീരുവ ഭീഷണി നിലനില്‍ക്കുന്നതിനിടെ റഷ്യയില്‍നിന്ന് ആശ്വാസ നിലപാട്

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ 50 ശതമാനം തീരുവ ഭീഷണി നിലനില്‍ക്കുന്നതിനിടെ ഇന്ത്യയ്ക്ക് അഞ്ചു ശതമാനം കിഴിവില്‍ എണ്ണ നല്‍കുമെന്ന് റഷ്യ. റഷ്യയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത എണ്ണയ്ക്ക് അഞ്ച് ശതമാനം കിഴിവ് നല്‍കുമെന്ന് ഇന്ത്യയിലെ റഷ്യന്‍ വ്യാപാര പ്രതിനിധി എവ്‌ജെനി ഗ്രിവ പറഞ്ഞുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
''രാഷ്ട്രീയ സാഹചര്യങ്ങള്‍ പരിഗണിക്കാതെ ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതി മുന്‍പത്തേത് പോലെ നടക്കും. കിഴിവുകളെ സംബന്ധിച്ചിടത്തോളം അത് ഒരു വാണിജ്യ രഹസ്യമാണ്. ബിസിനസുകാര്‍ തമ്മിലുള്ള വിഷയമാണത്. കിഴിവ് ഏകദേശം അഞ്ച് ശതമാനമായിരിക്കും, ഇതില്‍ വ്യത്യാസം വരാം.'' എവ്‌ജെനി ഗ്രിവ പറഞ്ഞതായാണ് റിപ്പോര്‍ട്ട്. ബാഹ്യ സമ്മര്‍ദങ്ങള്‍ക്കിടയിലും ഇന്ത്യറഷ്യ ഊര്‍ജ സഹകരണം തുടരും. തങ്ങള്‍ക്ക് ഉറപ്പുണ്ടെന്നും ബന്ധത്തില്‍ വിശ്വാസമുണ്ടെന്നും എവ്‌ജെനി ഗ്രിവ പറഞ്ഞു.
https://www.facebook.com/Malayalivartha