താന്‍ പറഞ്ഞതിനെ മാദ്ധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചെന്ന് ശശി തരൂര്‍

ഗുരുതര കുറ്റകൃത്യങ്ങളുടെ പേരില്‍ 30 ദിവസത്തിലധികം ജയിലില്‍ കഴിയേണ്ടി വരുന്ന പ്രധാനമന്ത്രി/മുഖ്യമന്ത്രി ഉള്‍പ്പടെയുള്ള മന്ത്രിമാരെ നീക്കാനുള്ള ബില്ലില്‍ നിലപാട് തിരുത്തി കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. താന്‍ പറഞ്ഞതിനെ മാദ്ധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചെന്നാണ് തരൂര്‍ ഇപ്പോള്‍ വ്യക്തമാക്കിയത്. ബില്ലില്‍ തെറ്റൊന്നും കാണാന്‍ കഴിയുന്നില്ലെന്നായിരുന്നു അദ്ദേഹം ആദ്യം പ്രതികരിച്ചത്. എന്നാല്‍ മന്ത്രിമാരെ അയോഗ്യരാക്കണമെങ്കില്‍ കുറ്റം തെളിയിക്കണമെന്ന് പറഞ്ഞ് ബില്ലിനോട് എതിര്‍പ്പ് പിന്നീടദ്ദേഹം പ്രകടിപ്പിച്ചു.
അഞ്ചു വര്‍ഷമോ അതില്‍കൂടുലോ ശിക്ഷ ലഭിക്കാവുന്ന കുറ്റത്തിന് അറസ്റ്റിലായി 30 ദിവസത്തില്‍ കൂടുതല്‍ ജയിലില്‍ കഴിയുന്ന പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ ഉള്‍പ്പടെയുള്ള മന്ത്രിമാരെ നീക്കം ചെയ്യാന്‍ അനുവദിക്കുന്നതാണ് നൂറ്റിമുപ്പതാം ഭരണഘടനാ ഭേദഗതി പ്രകാരം ആഭ്യന്തരമന്ത്രി അമിത്ഷാ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബില്ല്. ജയിലിലായി 31ാം ദിവസം സ്ഥാനം മന്ത്രി രാജി വച്ചില്ലെങ്കില്‍ അവരെ പുറത്താക്കാം. മന്ത്രിമാര്‍ക്കെതിരെയുള്ള കുറ്റം തെളിയിക്കപ്പെട്ടില്ലെങ്കിലും അവരെ നീക്കം ചെയ്യാനാകും.
ബില്ലിനെതിരെ കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തുമ്പോള്‍ കോണ്‍ഗ്രസ് എം.പിയായ ശശിതരൂര്‍ ബില്ലിനെ അനുകൂലിക്കുന്ന നിലപാടെടുത്തത് വലിയ ചര്‍ച്ചയായിരുന്നു. അതിനിടെയാണ് ബില്ലിനെ എതിര്‍ക്കുന്ന തരത്തില്‍ അദ്ദേഹം നിലപാടില്‍ മാറ്റം വരുത്തിയിരിക്കുന്നത്. ബില്‍ കീറിയെറിഞ്ഞും പ്രതിഷേധിച്ചും പ്രതിപക്ഷം ഇന്ന് സഭ സ്തംഭിപ്പിച്ചിരുന്നു. ആദ്യം വൈകിട്ട് അഞ്ചുവരെ പിരിഞ്ഞ സഭ പിന്നീട് നാളെ ചേരുമെന്ന് സ്പീക്കര്‍ അറിയിച്ചു. അതേസമയം 130ാം ഭരണഘടനാ ഭേദഗതി ബില്‍ സര്‍ക്കാര്‍ സംയുക്ത പാര്‍ലമെന്ററി സമിതിയ്ക്ക് വിട്ടു.
https://www.facebook.com/Malayalivartha