പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഓണത്തിന് 8.33 ശതമാനം ബോണസ്...

പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഓണത്തിന് 8.33 ശതമാനം ബോണസ് നല്‍കും. ഒരുമാസത്തെ ശമ്പളത്തിന് തുല്യമായ തുകയാണ് ബോണസ്. ലാഭത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ വരുമാനത്തിന് അനുസരിച്ച് 20 ശതമാനം വരെ ബോണസ് നല്‍കുന്നതാണ്.
ഇതുപ്രകാരം ബെവ്‌കോ, കെ.എസ്.എഫ്.ഇ അടക്കമുളള സ്ഥാപനങ്ങളില്‍ പരമാവധി ബോണസ് നല്‍കും. കെ.എസ്.ഇ.ബി പോലുള്ള സ്ഥാപനങ്ങളില്‍ മികച്ച ബോണസും ലഭിക്കും.
അതേസമയം സംസ്ഥാനത്തെ കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ പെന്‍ഷന്‍കാര്‍ ഒഴികെ 60 വയസിനു മുകളില്‍ പ്രായമുള്ള 52,864 പട്ടിക വര്‍ഗക്കാര്‍ക്ക് 1000 രൂപ വീതം 'ഓണസമ്മാന'മായി നല്‍കും. ഇതിനുള്ള 5,28,64,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നനുവദിക്കുകയും ചെയ്യും
"
https://www.facebook.com/Malayalivartha