വിട്ടുവീഴ്ചയില്ല, മുഖം നോക്കാതെ നടപടിയെടുക്കും എന്ന് വിഡി സതീശൻ, പരാതിക്കാരി മകളെ പോലെയാണ് രാഹുൽ മാങ്കൂട്ടത്തിലിനെ കൈവിട്ടു

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പാർട്ടിയിലെ ഏതെങ്കിലും നേതാക്കൾക്കെതിരെ ആരോപണം ഉയർന്നാൽ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് വിഡി സതീശൻ പറഞ്ഞു. ആരോപണമുന്നയിച്ച പെൺകുട്ടി റിനി മകളെപ്പോലെയാണ്. കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ വിട്ടു വീഴ്ചയുണ്ടാകില്ല. എത്ര വലിയ നേതാവ് ആണെങ്കിലും നടപടിയെടുക്കുമെന്നും വിഡി സതീശൻ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. രാഹുലിനെതിരെ ഉയർന്ന ആരോപണങ്ങളിൽ കടുത്ത അതൃപ്തിയിലാണ് പ്രതിപക്ഷ നേതാവ് വിഡി സതീശനെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.
ഒരു മെസേജ് അയച്ചാൽ തൂക്കി കൊല്ലാൻ കഴിയില്ല . വ്യക്തിപരമായി എന്നോട് ആരും പരാതി പറഞ്ഞിട്ടില്ല. അങ്ങനെ സമീപിച്ചിരുന്നെങ്കിൽ നടപടി എടുക്കുമായിരുന്നു. അല്ലാതെ ഊഹിച്ച് ഒന്നും ചെയ്യാൻ സാധിക്കില്ല. രാഷ്ട്രീയ രംഗത്തുളളവരെക്കുറിച്ച് പല ആരോപണങ്ങളും ഉയർന്നുവരും. ഗൗരവപരമായ പരാതികൾ വരുമ്പോൾ അന്വേഷിക്കും. ഞങ്ങൾ ചെയ്യേണ്ട കാര്യങ്ങൾ ചെയ്യും. എന്റെ നിയോജകമണ്ഡലത്തിലുളള കുട്ടിയാണ് പരാതി നൽകിയത്.
രാഷ്ട്രീയത്തിൽ എല്ലാ ചെറുപ്പക്കാരെയും ഞാൻ പ്രോത്സാഹിപ്പിക്കാറുണ്ട്. പക്ഷെ അവർ തെറ്റുചെയ്താൽ അന്വേഷണം നടത്തും. രാഹുൽ യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷനായത് അയാളുടെ കഴിവുകൊണ്ടാണ്. ഞാൻ പിതാവിന് തുല്യമാണെന്നാണ് ആ കുട്ടി ഇന്നലെ മാദ്ധ്യമങ്ങളോട് പറഞ്ഞത്. ആരോപണവിധേയനായ വ്യക്തിക്ക് പറയാനുളളതും കൂടി പാർട്ടി കേൾക്കും. കുട്ടിയെ പ്രകോപിപ്പിക്കാൻ പല കമ്മ്യൂണിസ്റ്റ് കേന്ദ്രങ്ങളിൽ നിന്നും സൈബർ ആക്രമണങ്ങൾ നടക്കുന്നുണ്ട്'- വിഡി സതീശൻ പറഞ്ഞു.
അതേസമയം, ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് രാഹുലിനെ മാറ്റിയേക്കും. പകരം അധ്യക്ഷ സ്ഥാനത്തേക്ക് അബിൻ വർക്കിക്കും കെഎം അഭിജിത്തിനുമാണ് സാധ്യത. അധ്യക്ഷ സ്ഥാനത്തു നിന്നും രാഹുലിനെ മാറ്റിയാലും എംഎൽഎ സ്ഥാനത്ത് തൽക്കാലം തുടരും. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്നും രാജി വാങ്ങാൻ ഹൈക്കമാൻ്റാണ് നിർദ്ദേശിച്ചത്. അതേസമയം, രാഹുൽ വ്യക്തത വരുത്തണമെന്ന് യൂത്ത് കോൺഗ്രസ്സിൽ ആവശ്യം ഉയരുകയാണ്. സംസ്ഥാന കമ്മിറ്റി വാട്സ് ആപ് ഗ്രൂപ്പിലാണ് ചർച്ച നടക്കുന്നത്.
https://www.facebook.com/Malayalivartha