മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവില്‍... കാണാതായ സ്ത്രീയുടെ മൃതദേഹം കരമനയാറ്റില്‍ കണ്ടെത്തി

പേയാട് ചീലപ്പാറ കെ.എസ്.ഇ.ബി ഓഫീസിന് സമീപം അമ്പാടിയില്‍ (പി.ടി.ആര്‍.എ.എസ്.-01) കെ.എസ്.ഷാജിയുടെ (54) മൃതദേഹം പേയാട് അരുവിപ്പുറം കരമന ആറ്റില്‍ കണ്ടെത്തി. ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം ഇവരെ കാണാനില്ലായിരുന്നു. വിളപ്പില്‍ശാല പൊലീസ് ഇവരുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇവരുടെ പഴ്സും മൊബൈലും ചെരുപ്പും അരുവിപ്പുറം കുളിക്കടവ് വട്ടത്തിനുസമീപം കരമനയാറിന്റെ കരയില്‍ കണ്ടെത്തിയിരുന്നു.
കാട്ടാക്കട ഫയര്‍ഫോഴ്‌സും സ്‌കൂബ സംഘവും ചേര്‍ന്ന് നടത്തിയ തെരച്ചിലില്‍ ആറ്റിലെ മുളകളുടെ ഇടയില്‍ കുരുങ്ങിയ നിലയിലായിരുന്നു. മൃതദേഹം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി മാറനല്ലൂര്‍ പൊതുശ്മശാനത്തില്‍ സംസ്‌കാര ചടങ്ങുകള്‍ നടന്നു.
ഭര്‍ത്താവിന്റെ മരണശേഷം ഇവര്‍ മാനസിക പ്രയാസത്തിലായിരുന്നുവത്രേ. മാതാവ് : കോമളവല്ലി അമ്മ.സഹോദരിമാര്‍ : രാജി,അജി.ഭര്‍ത്താവ്: പരേതനായ പ്രശാന്ത്.മകന്‍: രാഹുല്‍.മരുമകള്‍: ഗോപിക.സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30ന് നടക്കും.
"
https://www.facebook.com/Malayalivartha























