ധർമ്മസ്ഥല ഗൂഢാലോചനയിൽ മുൻ ഐ എ എസുകാരനും പങ്ക് ; ആരോപണം ഉയർത്തി കർണാടക ബിജെപി എം എൽ എമാർ

ധർമ്മസ്ഥയിലെ ക്ഷേത്രത്തിന്റെ വളർച്ചയിൽ അസൂയ പൂണ്ടവരാണ് കെട്ടുകഥ ഇറക്കിയതെന്ന് വീരേന്ദ്ര ഹെഗ്ഗഡെ. സമൂഹത്തിന് ക്ഷേമം പകരുന്ന ഒട്ടേറെ കർമ്മങ്ങൾ ക്ഷേത്ര ട്രസ്റ്റ് ചെയ്തിരുന്നു. മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിച്ചു. സ്ത്രീകൾക്ക് തൊഴിൽ നൽകുന്നു. ശുചീകരണത്തൊഴിലാളി ആരോപിച്ചതുപോലുള്ള സംഭവങ്ങൾ ധർമ്മസ്ഥയിൽ നടക്കുക അസാധ്യമാണ്. സൗജന്യയുടെ മരണത്തിലും പലരും ഞങ്ങളുടെ കുടുംബത്തിന് നേരെ ആരോപണങ്ങളുയർത്തിയിരുന്നു. കുറ്റവാളിയായി ആരോപിച്ചവർ മറ്റ് സംസ്ഥാനങ്ങളിൽ അപ്പോൾ പഠിക്കുകയായിരുന്നു. 13 വർഷങ്ങൾക്ക് മുൻപ് സൗജന്യയുടെ മരണത്തിൽ സിബിഐ അന്വേഷണം നടന്നതാണ്. ഞങ്ങൾ ഇക്കാര്യത്തിൽ ചെയ്യാവുന്നതെല്ലാം ചെയ്തു.- വീരേന്ദ്രഹെഗ്ഗഡെ പറയുന്നു.
ധർമ്മസ്ഥലയിൽ നൂറുകണക്കിന് മൃതദേഹങ്ങൾ സംസ്‌കരിച്ചതായി ആരോപിക്കപ്പെടുന്ന കേസ് മുഴുവൻ മുൻ ഐഎഎസ് ഉദ്യോഗസ്ഥനൻ ശശികാന്ത് സെന്തിലാണ് ആസൂത്രണം ചെയ്യുന്നതെന്ന് കർണാടകയിലെ ബിജെപി എംഎൽഎ ജി ജനാർദ്ദന റെഡ്ഡി മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇത് വെറുമൊരു പ്രാദേശിക വിവാദമല്ലെന്നും, ആഴത്തിലുള്ള രാഷ്ട്രീയ ലക്ഷ്യങ്ങളും ദേശീയ പ്രത്യാഘാതങ്ങളുമുള്ള ഒരു പവിത്രമായ സ്ഥാപനത്തെ അപകീർത്തിപ്പെടുത്താനുള്ള സംഘടിത ശ്രമമാണെന്നും എംഎൽഎ വാദിച്ചു.
കേസിലെ കേന്ദ്ര കഥാപാത്രമായ 'അജ്ഞാതനായ മുഖംമൂടി ധരിച്ചയാൾ' തമിഴ്‌നാട് സ്വദേശിയാണെന്നും വർഷങ്ങളായി അവിടെ താമസിക്കുന്നുണ്ടെന്നും റെഡ്ഡി പറയുന്നു. "ആ തമിഴ്‌നാട്ടുകാരന് സെന്തിലുമായി അടുത്ത ബന്ധമുണ്ട്," റെഡ്ഡി പറഞ്ഞു. കോൺഗ്രസ് ഹൈക്കമാൻഡുമായി അടുത്ത ബന്ധമുള്ള സെന്തിലിന്റെ സമ്മർദ്ദത്തെത്തുടർന്ന് സർക്കാർ തിടുക്കത്തിൽ എസ്‌ഐടി രൂപീകരിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. "എസ്‌ഐടിയിലൂടെയോ സർക്കാർ ഏജൻസികളിലൂടെയോ സത്യം പുറത്തുവരില്ല," അദ്ദേഹം പ്രഖ്യാപിച്ചു. "ഹൈക്കമാൻഡിൻറെ നിർദ്ദേശങ്ങൾ കോൺഗ്രസ് സർക്കാരിനെ കുടുക്കിലാക്കി," അദ്ദേഹം പറഞ്ഞു.
ശശികാന്ത് സെന്തിൽ മംഗളൂരു ജില്ലാ കളക്ടർ ആയിരുന്ന കാലത്ത് ഇടതുപക്ഷ, ഇസ്ലാമിക സംഘടനകളുമായുള്ള ബന്ധം അന്ന് സംരക്ഷണം നൽകി. ധർമ്മസ്ഥലയെ അപകീർത്തിപ്പെടുത്താൻ ഗൂഢാലോചന നടത്തി അത് നടപ്പാക്കുകയായിരുന്നു ഇയാളെന്ന് ബൽത്തങ്ങാടിയിൽ നിന്നുള്ള ബിജെപി എംഎൽഎ ഹരീഷ് പൂജ വിശദീകരിക്കുന്നു.‘ധർമസ്ഥലയെക്കുറിച്ച് വെളിപ്പെടുത്തലുകൾക്ക് ശേഷം മുൻ ശുചീകരണ തൊഴിലാളി തമിഴ്‌നാട്ടിലാണ് താമസിച്ചത്. അവിടെയാണ് ഗൂഢാലോചന മുഴുവൻ നടന്നത്. അവിടെ മജിസ്‌ട്രേറ്റിന് മുമ്പാകെ കള്ള മൊഴി നൽകാൻ ജീവനക്കാരനെ നിർബന്ധിച്ചു. എന്തുസംഭവിച്ചാലും സംരക്ഷണം നൽകുമെന്ന് ഉറപ്പും കൊടുത്തു. ധർമസ്ഥലയിൽ നിന്ന് കുഴിച്ചെടുത്തതെന്ന് അവകാശപ്പെട്ട് ശുചീകരണ തൊഴിലാളി പോലീസിന് കൈമാറിയ തലയോട്ടി പോലും സംഘടിപ്പിച്ചുകൊടുത്ത് സെന്തിലാണെന്ന് യശ്പാൽ സുവർണയും ജനാർദ്ദൻ റെഡ്ഡിയും ആരോപിച്ചു. ധർമസ്ഥല ക്ഷേത്രത്തെ അപകീർത്തിപ്പെടുത്താൻ നിലവിലെ സംഭവവികാസങ്ങൾക്ക് പിന്നിൽ വളരെ വലിയ ഗൂഢാലോചനയുണ്ടെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ നടത്തിയ പ്രസ്താവന ഈ വിഷയത്തിൽ സർക്കാരിന് വിവരമുണ്ടെന്നാണ് വ്യക്തമാക്കുന്നതെന്നും ഇരുവരും ചൂണ്ടിക്കാട്ടി. കോൺഗ്രസ് എംപിയായ ശശികാന്ത് സെന്തിലിന് കർണാടക മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമുണ്ടെന്നും എംഎൽഎമാർ വിശദീകരിച്ചു.
"ആരാധനാലയത്തെക്കുറിച്ച് മുഖംമൂടി ധരിച്ചയാൾ നടത്തിയ പ്രസ്താവനകൾ സത്യത്തിൽ നിന്ന് വളരെ അകലെയാണ്. ആയിരക്കണക്കിന് ആളുകൾക്ക് ഭക്ഷണം നൽകിയ ഉടമയെക്കുറിച്ച് അത്തരം പ്രസ്താവനകൾ നടത്തുന്നത് ശരിയല്ല," തന്റെ സുഹൃത്തിന്റെ താലൂക്കിലെ വൈദ്യനാഥപുര നിവാസിയായ രാജു പറഞ്ഞു. ബുധനാഴ്ച മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു, "ധർമ്മസ്ഥല കേസുമായി ബന്ധപ്പെട്ട് എസ്‌ഐടി ഉദ്യോഗസ്ഥർ അര മണിക്കൂർ എന്നെ ചോദ്യം ചെയ്തു. എനിക്കറിയാവുന്ന വിവരങ്ങൾ ഞാൻ നൽകിയിട്ടുണ്ട്."
"പത്ത് വർഷം മുമ്പ്, ഞാൻ ധർമ്മസ്ഥലയിൽ നാല് വർഷം മാലിന്യം ശേഖരിക്കുന്നയാളായി ജോലി ചെയ്തിരുന്നു. ബാഹുബലി കുന്നിലും, ധർമ്മസ്ഥലയിലെ ക്ഷേത്രത്തിനടുത്തും കുളിക്കടവിലും ഞാൻ ജോലി ചെയ്തിരുന്നു. ഉടമ എനിക്ക് ഭക്ഷണം നൽകുകയും ഉദാരമായ ശമ്പളം നൽകുകയും ചെയ്തിരുന്നു," അദ്ദേഹം ഒരു പ്രസ്താവനയിൽ പറഞ്ഞു. "ആ 'മാസ്ക് മാനും' ഞാനും അയൽവാസികളായിരുന്നു. ആ സമയത്ത്, ഒരു പുരുഷന്റെയും സ്ത്രീയുടെയും അഴുകിയ മൃതദേഹങ്ങൾ ഞാൻ കണ്ടു. അവർ ഒരു മരത്തിൽ തൂങ്ങിക്കിടക്കുകയായിരുന്നു. ഞാൻ മൃതദേഹങ്ങൾ മരത്തിൽ നിന്ന് താഴെയിറക്കി, പക്ഷേ അവ കുഴിച്ചിട്ടില്ല. പിന്നെ ആംബുലൻസ് വന്ന് അവരെ കൊണ്ടുപോയി," അദ്ദേഹം പറഞ്ഞു.
"ആരാധനാലയത്തിൽ നൂറുകണക്കിന് മൃതദേഹങ്ങൾ സംസ്കരിച്ചിട്ടുണ്ടെന്ന മുഖംമൂടി ധരിച്ച വ്യക്തിയുടെ പ്രസ്താവന സത്യത്തിൽ നിന്ന് വളരെ അകലെയാണ്. പണത്തോടുള്ള ആർത്തി കൊണ്ടാണ് അയാൾ ഇത്തരം പ്രസ്താവനകൾ നടത്തുന്നത്," അദ്ദേഹം പരാതിപ്പെട്ടു.
ഗൂഢാലോചനക്കാരുമായി ചേർന്ന് ധർമ്മസ്ഥലയിലെ മഞ്ജുനാഥക്ഷേത്രത്തെയും അതിന്റെ ഇപ്പോഴത്തെ ധർമ്മാധികാരിയായ വീരേന്ദ്ര ഹെഗ്ഗഡെയെയും തകർക്കാൻ വേണ്ടി നുണക്കഥ പറഞ്ഞ ശുചീകരണത്തൊഴിലാളി ഇനി ശുചീകരണത്തൊഴിലാളി എന്നല്ല. ക്രിമിനലായ മാസ്ക് മാൻ എന്ന് മാധ്യമങ്ങൾ വിളിക്കുന്നത്.
ധർമ്മസ്ഥലയിലെ മഞ്ജുനാഥ ക്ഷേത്രത്തെ അപകീർത്തിപ്പെടുത്താനുള്ള നീക്കത്തിന് പിന്നിലെ കുറ്റവാളികളെ പിടികൂടാൻ ഇഡി അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംപി കോട്ട ശ്രീനിവാസ് പൂജാരി. ഇതിന് പിന്നിൽ അന്താരാഷ്‌ട്ര ഗൂഢാലോചനയും ഫണ്ടിംഗും നടന്നിട്ടുണ്ടെന്ന് ബിജെപി എംഎൽഎ ഭരത് ഷെട്ടി ആരോപിക്കുന്നു. സ്ത്രീകളെ കൂട്ടുക്കുരുതി നടത്തിയെന്ന രീതിയിലുള്ള കള്ളക്കഥകൾ പരത്തി ധർമ്മസ്ഥല ക്ഷേത്രത്തെ അപകീർത്തിപ്പെടുത്താനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് കർണ്ണാടകയിലെ ദാവൺഗരെയിൽ വൻ പ്രകടനം നടന്നു. പ്രകടനത്തിൽ നൂറുകണക്കിന് സ്ത്രീകൾ പങ്കെടുത്തു. ഇതിന് പിന്നിലെ യഥാർത്ഥകുറ്റവാളികളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് പ്രകടനക്കാർ എസ് പിയ്‌ക്ക് പരാതി നൽകി.
ഷിമോഗയിലും ഹിന്ദുവിശ്വാസികളുടെ നേതൃത്വത്തിൽ ധർമ്മസ്ഥലക്ഷേത്രത്തെ അപകീർത്തിപ്പെടുത്താനുള്ള ഗൂഢാലോചനയ്‌ക്കെതിരെ റാലി നടന്നു. ധർമ്മസ്ഥലയിലും വിശ്വാസികളുടെ വൻ പ്രകടനം നടന്നു. ധർമ്മസ്ഥലക്ഷേത്രത്തെ നശിപ്പിക്കാനുള്ള ഗൂഢാലോചനയ്‌ക്ക് പിന്നിൽ മതപരിവർത്തനലോബികളും മാവോയിസ്റ്റ് കൈകളും ഉണ്ടെന്ന് പ്രതിഷേധക്കാർ ആരോപിക്കുന്നു. മൂന്ന് ദിവസം മുൻപ് ബിജെപി എംഎൽഎമാരുടെ നേതൃത്വത്തിൽ നടന്ന ‘ധർമ്മസ്ഥല ചലോ’ റാലിയിൽ ആയിരങ്ങൾ പങ്കെടുത്തു. കർണ്ണാടകത്തിലെ ബിജെപി അടിത്തറ ഇളക്കാനുള്ള കോൺഗ്രസ് ഹൈക്കമാൻഡിന്റെ ഗൂഡാലോചനയാണ് ധർമ്മസ്ഥലയെക്കുറിച്ച് ആരോപണം ഉയർന്ന ഉടനെ പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചതിന് പിന്നിലെന്ന് ബിജെപി എംഎൽഎ ഭരത് ഷെട്ടി പറഞ്ഞു .
ധർമ്മസ്ഥലയെക്കുറിച്ചുള്ള തെറ്റായതും സത്യസന്ധമല്ലാത്തതുമായ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിലൂടെ യൂട്യൂബർ സമീർ കോടിക്കണക്കിന് ഹിന്ദു ഭക്തരുടെ വികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ഹിന്ദു സംഘടന സംസ്ഥാന പൊലീസ് മേധാവിയ്‌ക്ക് പരാതി നൽകി.യൂട്യൂബർ സമീർ ധർമ്മസ്ഥലയ്‌ക്കെതിരെ അപകീർത്തികരവും കൃത്രിമവുമായ പ്രചാരണം നടത്തിവരികയാണെന്നും, മതങ്ങൾക്കിടയിൽ വിദ്വേഷം വിതയ്‌ക്കാനും സമൂഹത്തിൽ അസ്വസ്ഥത സൃഷ്ടിക്കാനും ഈ വീഡിയോകൾ ഉപയോഗിക്കുന്നുവെന്നും പരാതിയിൽ പറയുന്നു. പണത്തിനു വേണ്ടി ഹിന്ദു മതകേന്ദ്രത്തിനെതിരെ ഇത്തരം തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചതിലൂടെ മതകേന്ദ്രത്തിന് മാത്രമല്ല, അവിടെയുള്ള ലക്ഷക്കണക്കിന് ഭക്തരുടെ വിശ്വാസത്തിനും കോട്ടം സംഭവിച്ചിട്ടുണ്ടെന്ന് പരാതിയിൽ പരാമർശിക്കുന്നു.
ഈ കേസ് ഗൗരവമായി കാണണമെന്നും സമീറിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ഉചിതമായ നിയമനടപടി സ്വീകരിക്കണമെന്നും പരാതിക്കാരനായ ഹിന്ദു സംഘടന തലവൻ തേജസ് ഗൗഡ പോലീസിനോട് അഭ്യർത്ഥിച്ചു. അടുത്ത കാലത്തായി, മതപരമായ സ്ഥലങ്ങളെ ലക്ഷ്യം വച്ചുള്ള വ്യാജ പ്രചാരണങ്ങൾ സോഷ്യൽ മീഡിയയിൽ വർദ്ധിച്ചുവരുന്നുണ്ടെന്നും അത്തരം പ്രവൃത്തികൾ തടയാൻ കർശന നടപടികൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. സമീറിന്റെ ഗൂഢലോചന അന്വേഷിക്കാൻ പരാതി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് നൽകാനും നീക്കമുണ്ട്. മാത്രമല്ല ധർമ്മസ്ഥലയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ തെറ്റായ വാർത്തകൾ പ്രചരിപ്പിച്ച മൂന്ന് യൂട്യൂബർമാർക്കെതിരെ ബിജെപി പ്രവർത്തകർ മാണ്ഡ്യ പോലീസിലും പരാതി നൽകി.ബിജെപി ജില്ലാ വക്താവ് സി.ടി. മഞ്ജുനാഥിന്റെ നേതൃത്വത്തിലാണ് പരാതി നൽകിയിരിക്കുന്നത്.ധർമ്മസ്ഥല പോലുള്ള പുണ്യസ്ഥലത്തിനെതിരെ തേജോവധം ചെയ്യുന്നവർക്ക് പിന്നിൽ ഇടതുപക്ഷ ശക്തികളുടെ ഗൂഢാലോചന ഉണ്ടാകാൻ സാധ്യതയുണ്ടെന്നും പരാതിയിൽ പറയുന്നു.
മെഡിക്കൽ വിദ്യാർത്ഥിയായ മകൾ ‘അനന്യ ഭട്ടിനെ’ ധർമ്മസ്ഥലയിൽ വച്ച് കാണാതായെന്ന സുജാത ഭട്ടിന്റെ പരാതി ഗൂഢാലോചനയുടെ ഭാഗമായുള്ള തട്ടിപ്പാണെന്ന് കണ്ടെത്തിയിരുന്നു.മകളെ കാണാനില്ലെന്ന് പരാതി നൽകിയ സുജാതയ്‌ക്ക് മക്കളിലെന്ന് എസ്‌ഐടി അന്വേഷണത്തിലും കണ്ടെത്തിയിരുന്നു . മെഡിക്കൽ വിദ്യാർത്ഥിനിയായ തന്റെ മകളെ ധർമ്മസ്ഥലയിൽ വച്ച് കാണാതായി എന്നായിരുന്നു സുജാത ഭട്ടിന്റെ പരാതി. എന്നാൽ ഇത്തരമൊരു പരാതി നൽകിയ സുജാത യഥാർത്ഥത്തിൽ വിവാഹം പോലും കഴിച്ചിരുന്നില്ല .. മകൾ അനന്യ ആണെന്ന പേരിൽ സുജാത നൽകിയത് 2007 ൽ മരിച്ച കൊടക് സ്വദേശിനിയായ വാസന്തി എന്ന സ്ത്രീയുടേതാണെന്നാണ് റിപ്പോർട്ട് . ഗൂഢാലോചനയ്‌ക്ക് പിന്നിൽ യൂട്യൂബർ സമീറാണെന്നും സൂചനയുണ്ട്.
https://www.facebook.com/Malayalivartha