കൊല്ലം സ്വദേശി ദമ്മാമില്‍ ഹൃദയാഘാതം മൂലം മരിച്ചു....

ഹൃദയാഘാതം മൂലം കൊല്ലം സ്വദേശി ദമ്മാമില്‍ മരിച്ചു. നെടുമ്പന മുട്ടക്കാവില്‍ സ്വദേശി തുമ്പറപ്പണയില്‍ സഫീര്‍ മന്‍സിലില്‍ സമീര്‍ മൈതീന്‍കുഞ്ഞ് (47) ആണ് മരിച്ചത്.
ദിവസങ്ങള്‍ക്ക് മുമ്പ് അല്‍കോബാറിലെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയ ബൈപാസ് ശസ്ത്രക്രിയക്ക് ഇദ്ദേഹം വിധേയനായിരുന്നു. വീട്ടില്‍ തുടര്‍ വിശ്രമത്തിനിടയില്‍ കഴിഞ്ഞ ദിവസം ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ടതിനെ തുടര്‍ന്ന് ദമ്മാം സെന്‍ട്രല്‍ ആശുപത്രി അടിയന്തിര വിഭാഗത്തില്‍ പ്രവേശിപ്പിച്ചുവെങ്കിലും നില മോശമാകുകയായിരുന്നു.
ദമ്മാമില്‍ സ്വകാര്യ സ്ഥാപനത്തില്‍ ഇരുപതു വര്‍ഷമായി ജീവനക്കാരനായിരുന്ന സമീര്‍ ഭാര്യയും മക്കളുമടക്കം കുടുംബസമേതം ഏറെ വര്‍ഷങ്ങളായി പ്രവാസജീവിതം നയിച്ചു വരികയായിരുന്നു. പിതാവ്: മൈതീന്‍ കുഞ്ഞ്, മാതാവ്: അസുമാ ബീവി, ഭാര്യ: അസീന സമീര്‍, മക്കള്‍: ആദില്‍ സമീര്‍, അഫ്രീന്‍ സമീര്‍, സഹോദരങ്ങള്‍: പരേതനായ സിയാര്‍, സമീന, സഫീര്‍ (സൗദി). ദമ്മാം ഇന്ത്യന്‍ സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ മകന്‍ ആദില്‍ സന്ദര്‍ശക വിസയില്‍ നിലവില്‍ ദമ്മാമിലുണ്ട്. ദമ്മാം സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കുന്നതാണ് .
https://www.facebook.com/Malayalivartha