Widgets Magazine
21
Aug / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഞെട്ടലോടെ കോണ്‍ഗ്രസ്... യുവ നടിയുടെ ആരോപണം ആര്‍ക്കെതിരെയാണെന്ന് അരിയാഹാരം കഴിക്കുന്ന ആര്‍ക്കും അറിയാമെന്ന് ബിജെപി നേതാവ്; ബിജെപി മാര്‍ച്ച്, സംഘര്‍ഷം


'പ്രമോഷന്‍ ആന്‍ഡ് റെഗുലേഷന്‍ ഓഫ് ഓണ്‍ലൈന്‍ ഗെയിമിങ് ബില്‍ 2025' ലോക്‌സഭ പാസാക്കി...


അയൽവാസിയുടെ വളർത്തുനായയുടെ ആക്രമണത്തിൽ 48 വയസ്സുകാരന് ദാരുണാന്ത്യം..പിടിച്ചുനിർത്താൻ ശ്രമിച്ച ഉടമയെയും നായ ആക്രമിച്ചു..എല്ലാവരും ചേർന്ന് നായയെ പിടിച്ചുമാറ്റി...


ഏറ്റവും ഘോരമായ കാട്ടുതീ.. 1100 പേരുടെ ജീവനെടുത്ത, അടുത്ത കാലത്തുണ്ടായ ഉഷ്ണതരംഗമാണ് കാട്ടുതീയെ ഇത്ര തീവ്രമാക്കിയത്.. 3,82,000 ല്‍ അധികം ഹെക്ടര്‍ ഭൂമിയെ കാട്ടു തീ നശിപ്പിച്ചതായാണ് കണക്കുകള്‍..


അടുത്ത മണിക്കൂറിൽ അഞ്ച് ജില്ലകളിൽ മഴയ്ക്കും, 30 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത...

രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ചു...! രാഹുൽ ഗാന്ധി ഇറങ്ങി വെട്ടി ‘പെണ്ണുപിടിയനായ പ്രസിഡന്റ.?

21 AUGUST 2025 12:19 PM IST
മലയാളി വാര്‍ത്ത


സമൂഹമാധ്യമങ്ങളിലൂടെയുള്ള വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത്നിന്നു നീക്കിയേക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും ഇതു സംബന്ധിച്ച അനൗദ്യോഗിക ചർച്ച നടത്തി. മുതിർന്ന നേതാക്കളുമായി കൂടുതൽ ചർച്ച നടത്തിയ ശേഷമാകും ഔദ്യോഗിക തീരുമാനം. യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വമാണ് ഇതിൽ അന്തിമ തീരുമാനമെടുക്കേണ്ടത്.

സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിക്ക് പാർട്ടിയിലെ വനിതാ നേതാക്കൾ രാഹുലിനെതിരെ പരാതി നൽകിയെന്നാണ് വിവരം. ഇത് അന്വേഷിക്കാൻ സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വത്തോട് ദീപാദാസ് മുൻഷി ആവശ്യപ്പെട്ടു. ഇതിനുപിന്നാലെയാണ് രാഹുലിനെതിരെ സംഘടന നടപടി ആലോചിക്കുന്നത്.

 



തെറ്റുകാരനെങ്കിൽ രാഹുലിനെ സംരക്ഷിക്കേണ്ടതില്ലെന്നാണ് നേതാക്കളുടെ നിലപാട്. തിരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിൽ രാഹുലിനെ സംരക്ഷിക്കുന്നത് പാർട്ടിക്ക് ചീത്തപേരുണ്ടാക്കും എന്നാണ് വിലയിരുത്തൽ. അതേ സമയം, രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭാംഗമായി തുടരുമെന്നാണ്  വിവരം. രാഹുല്‍ മാങ്കൂട്ടത്തിൽ എംഎല്‍എയ്‌ക്കെതിരെ യൂത്ത് കോണ്‍ഗ്രസിന്‍റെ വാട്സാപ് ഗ്രൂപ്പില്‍ രൂക്ഷ വിമര്‍ശനം. രാഹുല്‍ സ്ത്രീകളോട് മോശമായി പെരുമാറിയെന്ന ആരോപണം സംഘടനയില്‍ ചര്‍ച്ച ചെയ്യണമെന്ന് വാട്സാപ് ഗ്രൂപ്പിൽ അയച്ച ശബ്ദ സന്ദേശത്തിൽ വനിതാ നേതാവ് ആവശ്യപ്പെട്ടു. പെണ്ണുപിടിയന്‍ എന്ന ആരോപണം നിരന്തരം ഉണ്ടാകുന്നു. ആരോപണം വെറുതേ ചിരിച്ചു തള്ളാനാകില്ല. രാഹുല്‍ മറുപടി പറയണമെന്നും തെറ്റുകാരനെങ്കില്‍ മാറി നില്‍ക്കണമെന്നും വനിതാ നേതാവ് ആവശ്യപ്പെട്ടു.



‘‘യുവ നേതാവിനെക്കുറിച്ചുള്ള പരാതി മറ്റുള്ള നേതാക്കളോട് പറഞ്ഞു, എന്നിട്ടു പരിഹാരമുണ്ടായില്ല, അയാൾ പിന്നീട് വലിയ വലിയ പോസ്റ്റുകളിലേക്ക് എത്തി. അപ്പോൾ ഒരു മാധ്യമപ്രവർത്തകൻ ചോദിക്കുകയാണ്, രാഹുൽ മാങ്കൂട്ടത്തിലാണോ? നോ കമന്റ്സ് എന്നാണ് അവളുടെ ഉത്തരം. രാഹുൽ മാങ്കൂട്ടത്തിൽ എന്ന വ്യക്തിക്ക് അപ്പുറത്തേയ്ക്ക് യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷനായ  വ്യക്തിയുടെ പേര് ഈ ആരോപണവുമായി ബന്ധപ്പെട്ട് വലിച്ചിഴച്ചത് ആര്? ബഹുമാനപ്പെട്ട പ്രസിഡന്റ്, സംസ്ഥാന അധ്യക്ഷൻ എന്നൊരു സ്ഥാനത്തിരിക്കുമ്പോൾ സ്വാഭാവികമായും താങ്കളുടെ പേര് വലിച്ചിഴച്ചത് ആരാണോ അവർക്കെതിരെ നിയമപരമായി നടപടി സ്വീകരിച്ചിട്ടില്ല. ഈ വിഷയുമായി ബന്ധപ്പെട്ട ആ പെണ്‍കുട്ടിക്കെതിരെ താങ്കൾ കേസ് കൊടുക്കണം. സത്യം സമൂഹത്തിന് അറിയണമല്ലോ. ഒരു പെണ്ണുപിടിയനായ സംസ്ഥാന പ്രസിഡന്റല്ല എന്നത് സമൂഹത്തിന് കാണിച്ചുകൊടുക്കേണ്ട ഉത്തരവാദിത്തം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിക്കുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. നിങ്ങൾ കൃത്യമായി ഇതിനൊരു മറുപടി കൊടുക്കണം. നിയമപരമായി പോകണം’’– വനിതാ നേതാവ് വാട്‌സാപ് ഗ്രൂപ്പിൽ അയച്ച ശബ്ദസന്ദേശത്തിൽ പറയുന്നു.

ജനപ്രതിനിധിയായ യുവനേതാവ് തനിക്ക് അശ്ലീല സന്ദേശമയച്ചുവെന്നും എതിർത്തിട്ടും തുടർന്നുവെന്നുമുള്ള പുതുമുഖ നടി റിനി ആൻ ജോർജിന്റെ ആരോപണത്തിനു പിന്നാലെയാണ് യൂത്ത് കോൺഗ്രസ് വാട്സാപ് ഗ്രൂപ്പിൽ ശബ്ദസന്ദേശം വന്നത്. നേതാവിന്റെ പേരു വെളിപ്പെടുത്താൻ നടി തയാറായിരുന്നില്ല. ആരോപണ വിധേയന്റെ പാർട്ടിയിലുള്ള പലരുമായും നല്ല ബന്ധമുള്ളതിനാലാണ് ഇതെന്നും റിനി പറഞ്ഞു. സമൂഹമാധ്യമം വഴിയാണു യുവനേതാവിനെ പരിചയപ്പെട്ടത്. മൂന്നര വർഷം മുൻപാണ് ആദ്യമായി മെസേജ് അയച്ചത്. ഇതിനു ശേഷമാണു നേതാവ് ജനപ്രതിനിധിയായത്. തുടക്കം മുതൽ മോശം മെസേജുകൾ അയയ്ക്കുകയായിരുന്നു. തന്നെ ഫൈവ് സ്റ്റാർ ഹോട്ടലിലേക്കും ക്ഷണിച്ചു. പാർട്ടിയിലെ നേതാക്കളോടു പരാതി പറഞ്ഞിരുന്നു. നേതൃത്വത്തോടു പരാതിപ്പെടുമെന്നു യുവ നേതാവിനോടു പറഞ്ഞപ്പോൾ ‘പോയി പറയ്, ഹൂ കെയേഴ്സ്’ എന്നായിരുന്നു മറുപടിയെന്നും നടി പറഞ്ഞു.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരിക്കേറ്റവര്‍ക്ക് സഹായവുമായി മന്ത്രി വീണാ ജോര്‍ജ്  (13 minutes ago)

കാണാതായ സ്ത്രീയുടെ മൃതദേഹം കരമനയാറ്റില്‍ കണ്ടെത്തി  (31 minutes ago)

ടീസർ പ്രകാശനം  (48 minutes ago)

കർണാടക ബിജെപി  (58 minutes ago)

.സെന്‍സെക്‌സില്‍ ഇന്ന് 400 പോയിന്റ് നേട്ടം  (1 hour ago)

ഹൃദയാഘാതം മൂലം കൊല്ലം സ്വദേശി മരിച്ചു....  (1 hour ago)

രാഹുൽ മാങ്കൂട്ടത്തിലിനെ കൈവിട്ടു  (1 hour ago)

മലപ്പുറം സ്വദേശിയും മൂന്ന് സുഡാനികളും മരിച്ചു  (1 hour ago)

"THAN MUDINJA GLAMOUR ALLE..." രാഹുലിന് ചേച്ചിമാരെ മതി ചാറ്റുകൾ ഇതാ..! കടിച്ച് കീറി V D  (1 hour ago)

രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ചു...! രാഹുൽ ഗാന്ധി ഇറങ്ങി വെട്ടി ‘പെണ്ണുപിടിയനായ പ്രസിഡന്റ.?  (2 hours ago)

ഇന്ത്യന്‍ ടീമിനെ ഹര്‍മന്‍പ്രീത് സിങ് നയിക്കും....  (2 hours ago)

ഭർത്താവിന്റെ വീട്ടിൽ കയറി കാമുകിയെ പെട്രോൾ ഒഴിച്ച് കത്തിച്ചു..! മകളുടെ കണ്മുന്നിൽ വീട്ടമ്മ മരിച്ചു  (2 hours ago)

ഓണത്തിന് 8.33 ശതമാനം ബോണസ്...  (2 hours ago)

നെതന്യാഹു ദേ വീണ്ടും ഇറങ്ങുന്നു തുരങ്കങ്ങളിൽ കൊട്ടിക്കലാശം..! ആയുധ നിലവറ സൈനികരെ കൊണ്ട് നിറയ്ക്കും  (3 hours ago)

ദേശീയ ഇന്റര്‍ സ്റ്റേറ്റ് സീനിയര്‍ അത്ലറ്റിക്സില്‍ ട്രിപ്പിള്‍ ജമ്പില്‍ സ്വര്‍ണം  (3 hours ago)

Malayali Vartha Recommends