Widgets Magazine
01
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം.... പത്തനംതിട്ട തൂമ്പാക്കുളത്ത് ഉരുൾപൊട്ടി, പമ്പയിലും കക്കട്ടാറിലും ജലനിരപ്പ് ഉയർന്നു...


പുതിയ സൈനിക സഖ്യം തയ്യാറാക്കാന്‍ സൗദി അറേബ്യ... 50 രാജ്യങ്ങളെ സഖ്യത്തില്‍ ഭാഗമാകാന്‍ സൗദി ക്ഷണിച്ചു.. 43 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു..


കണ്ണൂരിലെ സിപിഎമ്മിനെ കുഴച്ച് വീണ്ടും സാമ്പത്തിക ക്രമക്കേട്..മുതിര്‍ന്ന നേതാവുമായ അന്തരിച്ച കോടിയേരി ബാലകൃഷ്ണന്റെ സ്മരണയ്ക്കായി, നിര്‍മിക്കാനിരുന്ന ലോക്കല്‍ കമ്മിറ്റി ഓഫീസിന്റെ പേരില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്..


അധ്യാപികമാര്‍ ഉള്‍പ്പെടെ പിടിയിലായ എം.ഡി.എം.എ പണമിടപാട്.. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ച പൊലീസിന് ഞെട്ടിക്കുന്ന കണക്കുകളാണ് ലഭിച്ചിട്ടുള്ളത്..


സ്വപ്നതുല്യമായ ആ സര്‍ക്കാര്‍ ജോലി കൈയെത്തും ദൂരത്തെത്തി..പക്ഷെ മഞ്ജുവിന്റെ ജീവനെടുത്തത് ആ കാർ..വിധി റോഡപകടത്തിന്റെ ക്രൂരരൂപത്തില്‍ ആ ജീവന്‍ തട്ടിയെടുത്തു..വിതുമ്പലോടെ ഒരു നാട്..

പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട്, കാസര്‍ഗോഡ് ജില്ലകളിലായി ആരംഭിച്ച 5 പുതിയ സര്‍ക്കാര്‍ നഴ്സിംഗ് കോളേജുകള്‍ക്കും തിരുവനന്തപുരം നഴ്സിംഗ് കോളേജ്-അനക്സിലുമായി പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

21 AUGUST 2025 09:14 AM IST
മലയാളി വാര്‍ത്ത

പാലക്കാട്, പത്തനംതിട്ട, ഇടുക്കി, വയനാട്, കാസര്‍ഗോഡ് ജില്ലകളിലായി ആരംഭിച്ച 5 പുതിയ സര്‍ക്കാര്‍ നഴ്സിംഗ് കോളേജുകള്‍ക്കും തിരുവനന്തപുരം നഴ്സിംഗ് കോളേജ്-അനക്സിലുമായി പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആകെ 7 അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളും 6 അസോസിയേറ്റ് പ്രൊഫസര്‍ തസ്തികകളും ഉള്‍പ്പെടെ 13 തസ്തികകള്‍ സൃഷ്ടിക്കാനാണ് മന്ത്രിസഭാ യോഗം അനുമതി നല്‍കിയത്. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട്, കാസര്‍ഗോഡ് നഴ്സിംഗ് കോളേജുകളില്‍ അസിസ്റ്റന്റ് പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍ തസ്തികകള്‍ ഓരോന്നു വീതമാണ് സൃഷ്ടിക്കുന്നത്. തിരുവനന്തപുരം നഴ്സിംഗ് കോളേജ്-അനക്സില്‍ 2 അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളും, ഒരു അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയും സൃഷ്ടിക്കും. നടപടിക്രമങ്ങള്‍ പാലിച്ച് എത്രയും വേഗം ഈ തസ്തികകളില്‍ നിയമനം നടത്തുമെന്നും മന്ത്രി പറഞ്ഞു.

നഴ്സിംഗ് വിദ്യാഭ്യാസ രംഗത്ത് ഈ സര്‍ക്കാരിന്റെ കാലത്ത് വലിയ മുന്നേറ്റമാണ് ഉണ്ടായത്. ചരിത്രത്തിലാദ്യമായി സര്‍ക്കാര്‍, സര്‍ക്കാര്‍ അനുബന്ധ മേഖലകളില്‍ മാത്രം കഴിഞ്ഞ വര്‍ഷം 1020 ബി.എസ്.സി. നഴ്‌സിംഗ് സീറ്റുകളാണ് പുതുതായി വര്‍ധിപ്പിച്ചത്. സര്‍ക്കാര്‍ മേഖലയില്‍ 400 സീറ്റുകള്‍, സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സിമെറ്റ് 420 സീറ്റുകള്‍, സീപാസ് 150 സീറ്റുകള്‍, കെയ്പ് 50 സീറ്റുകള്‍ എന്നിങ്ങനെയാണ് വര്‍ധിപ്പിച്ചത്. സര്‍ക്കാര്‍ മേഖലയില്‍ പുതുതായി ആരംഭിച്ച 6 നഴ്‌സിംഗ് കോളേജുകള്‍ക്കായി 79 തസ്തികകളും സൃഷ്ടിച്ചു. ഇത് കൂടാതെയാണ് പുതിയ തസ്തികകള്‍ സൃഷ്ടിച്ചത്.

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ കാസര്‍ഗോഡ്, വയനാട്, പാലക്കാട്, ഇടുക്കി, പത്തനംതിട്ട എന്നിവിടങ്ങളില്‍ 60 സീറ്റ് വീതമുള്ള പുതിയ നഴ്‌സിംഗ് കോളേജുകളും തിരുവനന്തപുരം സര്‍ക്കാര്‍ നഴ്‌സിംഗ് കോളേജിനോട് അനുബന്ധിച്ച് 100 സീറ്റുള്ള ഒരു അധിക ബാച്ച് ജനറല്‍ ആശുപത്രി ക്യാമ്പസിലെ പുതിയ ബ്ലോക്കിലും കോളേജുകള്‍ ആരംഭിച്ചു. ആരോഗ്യ വകുപ്പിന്റെ നേരിട്ട് നിയന്ത്രണത്തിലുള്ള സിമെറ്റിന്റെ കീഴില്‍ നെയ്യാറ്റിന്‍കര, വര്‍ക്കല, കോന്നി, നൂറനാട്, ധര്‍മ്മടം, തളിപ്പറമ്പ്, താനൂര്‍ എന്നിവടങ്ങളില്‍ 60 സീറ്റ് വീതമുള്ള നഴ്സിംഗ് കോളേജുകളും ആരംഭിച്ചു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം.... പത്തനംതിട്ട തൂമ്പാക്കുളത്ത് ഉരുൾപൊട്ടി, പമ്പയിലും കക്കട്ടാറിലും ജലനിരപ്പ് ഉയർന്നു...  (14 minutes ago)

ഓണത്തിന് നാട്ടിലെത്താൻ പറ്റില്ല ? പ്രവാസികൾ ആശങ്കയിൽ വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കുന്നു ... നിരക്ക് റോക്കറ്റ് പോലെ മുകളിലേയ്ക്ക്  (15 minutes ago)

ഒന്ന് പോ സാറേ...! ജീന്‍സും ടോപ്പുമിട്ട് പോലീസുകാരോട് കുശലം പറഞ്ഞ് ദേ ആരെന്ന് കണ്ടോ  (26 minutes ago)

മാവൂര്‍ റോഡില്‍ തര്‍ക്കത്തിനിടയില്‍ യുവാവ് കുത്തേറ്റു മരിച്ചു  (6 hours ago)

തിരുവനന്തപുരത്ത് 4 പുതിയ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ആരംഭിച്ചു  (6 hours ago)

ലോട്ടറി തൊഴിലാളികളുടെ ഓണം ഉത്സവബത്ത 1000 രൂപ വര്‍ധിപ്പിച്ചു  (6 hours ago)

വിദ്യാര്‍ഥിനിക്ക് നേരെ ബീച്ചില്‍ വച്ച് ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയില്‍  (7 hours ago)

ശബരിമലയിലേക്കുള്ള നെയ്യ് ഗുണനിലവാരം കുറഞ്ഞതാണെന്ന വിവാദത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം  (7 hours ago)

അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ച നവജാതശിശുവിനെ അമ്മയ്ക്ക് കൈമാറി  (8 hours ago)

മുഖ്യമന്ത്രി വിജയ്‌ക്കെതിരെ മുന്നറിയിപ്പുമായി കന്നഡ സംഘടനകള്‍  (10 hours ago)

മുന്ന വധക്കേസില്‍ 34 വര്‍ഷങ്ങള്‍ക്ക് ശേഷം മൂന്നു പ്രതികളെയും വെറുതെ വിട്ടു  (10 hours ago)

കേന്ദ്ര സര്‍ക്കാര്‍ പിഎം കിസാന്‍ സമ്മാന്‍ നിധി അഞ്ചു വര്‍ഷത്തേക്ക് കൂടി നീട്ടി  (10 hours ago)

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി  (11 hours ago)

രാജീവ് ചന്ദ്രശേഖറിന്റെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന് കെഎസ് ശബരീനാഥന്‍  (11 hours ago)

ആര്‍.സുഗതന് അനുകൂലമായി ജയില്‍ വകുപ്പ് കത്ത് നല്‍കിയതില്‍ അതൃപ്തി അറിയിച്ച് ആഭ്യന്തര മന്ത്രി  (11 hours ago)

Malayali Vartha Recommends