ഓഹരി വിപണികളില്‍ വന്‍ നേട്ടം....സെന്‍സെക്‌സില്‍ ഇന്ന് 400 പോയിന്റ് നേട്ടം

ഓഹരി വിപണികളില്‍ വന്‍ നേട്ടം. ആറ് ദിവസങ്ങള്‍ക്കുള്ളില്‍ 2000 പോയിന്റ് നേട്ടമാണ് ഉണ്ടായത്. ഈ വര്‍ഷം ഏപ്രിലിന് ശേഷം ഇതാദ്യമായാണ് വിപണിയില്‍ ഇത്രയും വലിയ നേട്ടമുണ്ടായത്. സെന്‍സെക്‌സില്‍ ഇന്ന് 400 പോയിന്റ് നേട്ടമുണ്ടായി. ഏറ്റവും ഉയര്‍ന്ന നിരക്കായ 85,978.25 പോയിന്റില്‍ നിന്നും അഞ്ച് ശതമാനം ഇടിവിലാണ് സെന്‍സെക്‌സില്‍ വ്യാപാരം പുരോഗമിക്കുന്നത്.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 27ലാണ് സെന്‍സെക്‌സ് റെക്കോഡിലേക്ക് എത്തിയത്. നിഫ്റ്റിയും റെക്കോഡായ 26,277.35 പോയിന്റിലേക്ക് എത്തിയത് അന്നായിരുന്നു. നിഫ്റ്റിയും റെക്കോഡ് ഉയരത്തില്‍ നിന്നും അഞ്ച് ശതമാനം ഇടിവിലാണ് വ്യാപാരം.
പുടിന്‍-സെലന്‍സ്‌കി ചര്‍ച്ചകള്‍ക്ക് പിന്നാലെ യുദ്ധം അവസാനിക്കുമെന്ന് വിലയിരുത്തുന്നവരുണ്ട് ഇത് വിപണിക്ക് കരുത്താകുന്നുണ്ട്. ഇതിനൊപ്പം ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറക്കാനുള്ള സാധ്യതയും വിപണിക്ക് കരുത്താകുന്നു
https://www.facebook.com/Malayalivartha