വിജയ് മല്യ ലണ്ടനിലെ ആഡംബര വസതിയില്‍ സുഖവാസത്തില്‍, കൂടെ ഹോളണ്ട് യുവതികള്‍

ബാങ്കുകളെ പറ്റിച്ച് ശതകോടികള്‍ മുക്കുകയും ആയിരങ്ങളെ പറ്റിക്കുകയും ചെയ്ത മല്ല്യയ്ക്ക് ഇനിയും സുന്ദരികളുമായി കറങ്ങാം. 512 കോടിയുമായാണ് മല്ല്യ ലണ്ടനിലേക്ക് മുങ്ങിയത്.
വിദേശത്തേക്ക് കടന്ന മദ്യവ്യവസായി വിജയ് മല്യ ലണ്ടനില്‍ യുവതികളോടൊപ്പം ആഡംബര ജീവിതത്തില്‍ അടിച്ചുപൊളിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഒന്‍പതിനായിരം കോടി രൂപയുടെ ബാങ്ക് വായ്പകള്‍ തിരിച്ചടയ്ക്കാതെ ബ്രിട്ടനിലേക്കു മുങ്ങിയ മദ്യവ്യവസായി വിജയ് മല്യ ലണ്ടനിലെ ആഡംബര വസതിയില്‍ സുഖവാസത്തിലാണെന്നാണ് വിവരം. ഫാം ഹൗസില്‍ വിദേശ യുവതികളുമായി ആഘോഷിക്കുകയാണ് മല്യ.
മാര്‍ച്ച് രണ്ടിനായിരുന്നു മല്ല്യയുടെ ലണ്ടന്‍ യാത്ര. വലിയ ഏഴ് പെട്ടികളുമായി മല്ല്യ വിമാനത്താവളത്തിലെത്തി. അതി സുന്ദരിയായ യുവതിയും ഒപ്പമുണ്ടായിരുന്നു. മല്ല്യയ്ക്ക് എതിരെ വിമാനയാത്രാ വില്ക്ക് ഒന്നുമില്ലാത്തതിനാല്‍ വിമാനത്താവള അധികാരികള്‍ക്ക് മല്ല്യയെ തടയാനും കഴിഞ്ഞില്ല. ഏറെ ഭാരമുണ്ടായിരുന്ന ഏഴ് ബാഗുകളുമായി മല്ല്യ ലണ്ടനിലെത്തി. അവിടെ നിന്ന് ആഡംബര ജീവിതത്തിന്റെ പുതിയ ലോകത്തേക്കും. എല്ലാ രാഷ്ട്രീയ നേതാക്കളും നിയമത്തിന്റെ പഴുതുകള്‍ തിരിച്ചറിഞ്ഞ് മല്ല്യയ്ക്ക് സുഖയാത്ര ഒരുക്കാന്‍ കൂട്ടുനിന്നു. ഇയാള്‍ ലണ്ടനിലെത്തിയെന്ന് ഉറപ്പായ ശേഷം മാത്രമായിരുന്നു ഈ വിഷയം പ്രതിപക്ഷം പോലും ചര്‍ച്ചയാക്കിയത്. വിദ്യാഭ്യാസ വായ്പ എടുക്കുന്നവരോട് പോലും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്ത രാജ്യത്താണ് ഇതെല്ലാം സംഭവിച്ചത്.
ലണ്ടനിലെ ബേക്കര്‍ സ്ട്രീറ്റിലെ വീട്ടില്‍നിന്ന് ഒരുമണിക്കൂര്‍ വണ്ടിയോടിച്ചാല്‍ എത്താവുന്ന ഗ്രാമവസതിയിലേക്ക് മല്യ ഏതാനും ദിവസം മുന്‍പു പോയെന്നാണ് അറിയുന്നത്. ഹാട്ഫഡ്ഷറില്‍ ടിവേന്‍ ഗ്രാമത്തില്‍ 30 ഏക്കറില്‍ സ്ഥിതിചെയ്യുന്ന കൊട്ടാരസദൃശമായ 'ലേഡിവോക്ക്' ബ്രിട്ടനിലെ ഏറ്റവും ആഡംബരമായ ഭവനങ്ങളിലൊന്നാണ്. ബ്രിട്ടനില്‍ കണ്ണായ സ്ഥലങ്ങളില്‍ വസ്തുവകകളുള്ള മല്യക്കു കലിഫോര്‍ണിയയിലും ആഡംബര വീടുണ്ട്. അടിച്ചു പൊളിച്ച് പരസ്യ ജീവിതം മല്ല്യ നയിക്കുന്നത് കേന്ദ്ര സര്‍ക്കാരിനും സിബിഐക്കും കടുത്ത വെല്ലുവിളിയാണ്. നോട്ടീസ് നല്‍കിയാലും മല്ല്യ ഇന്ത്യയിലേക്ക് തിരിച്ചുവരുമോ എന്ന ഭയം സിബിഐയ്ക്കുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha