കൊല്ലത്ത് കെഎസ്ആര്‍ടിസി ബസ്സും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് അപകടം.... നിരവധി യാത്രക്കാര്‍ക്ക് പരുക്ക്

കൊല്ലത്ത് ഓയൂരില്‍ കെഎസ്ആര്‍ടിസി ബസ്സും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് അപകടം. നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
കുളത്തുപ്പുഴയിലേക്ക് പോയ കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചറും എതിരെ വന്ന സ്വകാര്യ ബസ്സുമാണ് കൂട്ടിയിടിച്ചത്. നാട്ടുകാരും പൊലീസും ചേര്‍ന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്.
മറ്റൊരു സംഭവത്തില്‍ കൊല്ലം കൊട്ടാരക്കരയില്‍ ട്രെയിന് അടിയില്‍പ്പെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കടയ്ക്കല്‍ സ്വദേശിനി മിനി (42) ആണ് മരിച്ചത്. മകളെ യാത്രയയക്കാനായി റെയില്‍വേ സ്റ്റേഷനിലെത്തി ലഗേജ് വച്ച് തിരിച്ചിറങ്ങവെയായിരുന്നു അപകടം സംഭവിച്ചത്. ട്രെയിന്‍ മുന്നോട്ട് എടുത്തപ്പോള്‍ മിനി വീണുപോയി.
"
https://www.facebook.com/Malayalivartha