ഓഹരി വിപണിയില്‍ മുന്നേറ്റം...സെന്‍സെക്സ് 350ലധികം പോയിന്റ് മുന്നേറി

ഓഹരി വിപണിയില്‍ മുന്നേറ്റം. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്സ് 350ലധികം പോയിന്റ് ആണ് മുന്നേറിയത്. 81000 കടന്നാണ് സെന്‍സെക്സിന്റെ കുതിപ്പ്. നിഫ്റ്റിയിലും സമാനമായ മുന്നേറ്റമാണ് ദൃശ്യമായത്.
പ്രധാനമായി ആഗോള വിപണിയില്‍ നിന്നുള്ള അനുകൂല സൂചനകളും ഐടി സ്റ്റോക്കുകളുടെ തിരിച്ചുവരവുമാണ് വിപണിയില്‍ പ്രതിഫലിച്ചത്. ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, ടിസിഎസ്, എച്ച്സിഎല്‍ ടെക്, അദാനി പോര്‍ട്സ്, എല്‍ ആന്റ് ടി ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കുന്നത്. അതേസമയം ടാറ്റ സ്റ്റീല്‍, ബജാജ് ഫിനാന്‍സ്, ഭാരത് ഇലക്ട്രോണിക്സ് ഓഹരികള്‍ നഷ്ടത്തിലാണ്.
അമേരിക്കന്‍ കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് കുറച്ചേയ്ക്കുമെന്ന പ്രതീക്ഷയില്‍ അമേരിക്കന്‍ വിപണി ഇന്നലെ നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇതിന്റെ ചുവടുപിടിച്ച് ഇന്ത്യന്‍ ഓഹരി വിപണിയിലും മുന്നേറ്റം ദൃശ്യമാകുകയായിരുന്നു. ഇന്നലെ സെന്‍സെക്സ് 76 പോയിന്റ് നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്.
ഓഹരി വിപണിയിലെ മുന്നേറ്റത്തിന്റെ ചുവടുപിടിച്ച് ഡോളറിനെതിരെ രൂപയും മുന്നേറി. വ്യാപാരത്തിന്റെ തുടക്കത്തില്‍ 14 പൈസയുടെ നേട്ടം സ്വന്തമാക്കിയതോടെ, ഡോളറിനെതിരെ 88ല്‍ താഴെയെത്തി രൂപ മൂല്യം ഉയര്‍ത്തി. 87.95 എന്ന നിലയിലാണ് രൂപയുടെ വ്യാപാരം.
https://www.facebook.com/Malayalivartha