ആലപ്പുഴയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് അഞ്ചു പേര്‍ക്ക് പരുക്ക്

ആലപ്പുഴയില്‍ വാഹനങ്ങള്‍ ഒന്നിന് പുറകെ ഒന്നായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്ക്. സ്വകാര്യ ബസിന് പിന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ ഇന്‍സുലേറ്റഡ് ലോറിയിടിച്ചതിനെ തുടര്‍ന്ന് പിന്നാലെ വന്ന വാഹനങ്ങള്‍ അപകടത്തില്‍പെടുകയായിരുന്നു.
ഓട്ടോറിക്ഷാ ഡ്രൈവര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ആരുടെയും നിലഗുരുതരമല്ല. ദേശീയപാതയില്‍ വണ്ടാനം മെഡിക്കല്‍ കോളജിന് മുമ്പില്‍ സര്‍വീസ് റോഡില്‍ തിങ്കളാഴ്ച പകല്‍ ഒന്നരയോടെയായിരുന്നു അപകടം നടന്നത്.
ആലപ്പുഴ ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് യാത്രക്കാര്‍ക്കായി നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. ബസിനെ മറികടക്കാനാകാതെ പിന്നാലെ വന്ന ഓട്ടോറിക്ഷയും നിര്‍ത്തിയിട്ടു. തുടര്‍ന്നാണ് ഇതേ ദിശയില്‍ വന്ന ഇന്‍സുലേറ്റഡ് വാഹനം ഓട്ടോയില്‍ ഇടിച്ചത്. പിന്നീട് തൊട്ട് പുറകെവരുകയായിരുന്ന ട്രാവലര്‍, മിനിലോറി, കാര്‍ എന്നിവ വരിവരിയായി അപകടത്തില്‍പ്പെടുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷയില്‍ നിന്നും തെറിച്ച് റോഡില്‍ വീണാണ് രാധാകൃഷ്ണന് പരിക്കേറ്റത്. ഓട്ടോയില്‍ യാത്രക്കാരുണ്ടായിരുന്നെങ്കിലും ആര്‍ക്കും പരുക്കേറ്റിട്ടില്ല. മറ്റ് വാഹനങ്ങളുടെ മുന്‍ഭാഗത്തിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha





















