ആ കാഴ്ച കണ്ണീര്‍ക്കാഴ്ചയായി... നഴ്സിങ് വിദ്യാര്‍ഥിനിയായ മകളെ ഓണാവധിക്കുശേഷം യാത്രയാക്കാനെത്തിയ അമ്മ ഭര്‍ത്താവിന്റെയും മകളുടെയും കണ്‍മുന്നില്‍ ട്രെയിനില്‍നിന്നു വീണുമരിച്ചു

ഓണാവധിക്കുശേഷം നഴ്സിങ് വിദ്യാര്‍ഥിനിയായ മകളെ യാത്രയാക്കാനെത്തിയ അമ്മ ഭര്‍ത്താവിന്റെയും മകളുടെയും കണ്‍മുന്നില്‍ ട്രെയിനില്‍നിന്നു വീണുമരിച്ചു. കടയ്ക്കല്‍ പുല്ലുപണ ചരുവിളപുത്തന്‍വീട്ടില്‍ മിനി(42)യാണ് മരിച്ചത്.
തിങ്കളാഴ്ച വൈകുന്നേരം അഞ്ചരയോടെ കൊട്ടാരക്കര റെയില്‍വേ സ്റ്റേഷനിലായിരുന്നു ദാരുണസംഭവം. സേലത്ത് വിനായക കോളേജില്‍ രണ്ടാംവര്‍ഷ നഴ്സിങ് വിദ്യാര്‍ഥിനിയായ ഏക മകള്‍ നിമിഷയെ യാത്രയാക്കാനാണ് മിനിയും ഭര്‍ത്താവ് ഷിബുവും എത്തിയത്.
മകളുടെ ഇരിപ്പിടത്തിനുസമീപം ബാഗും മറ്റുംവെച്ച് മിനി തിരിച്ചിറങ്ങിയപ്പോഴേക്കും ട്രെയിന്‍ നീങ്ങിത്തുടങ്ങിയിരുന്നു. ചാടിയിറങ്ങാനുള്ള ശ്രമത്തിനിടെ പാളത്തിലേക്കു വീഴുകയായിരുന്നു.തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മിനിയെ ഉടന്‍ കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല . മൃതദേഹം താലൂക്കാശുപത്രി മോര്‍ച്ചറിയില്‍.
കടയ്ക്കല്‍ ആല്‍ത്തറമൂട് പഴയ കോടതിക്കുസമീപം വാടകയ്ക്കു താമസിക്കുന്ന ഷിബു എം.എസ്. വെജിറ്റബിള്‍ എന്ന കട നടത്തി വരികയാണ്.
"
https://www.facebook.com/Malayalivartha