ചരിത്ര നേട്ടവുമായി കെഎസ്ആര്‍ടിസി... ഒറ്റദിവസം വരുമാനം 10.19 കോടി രൂപ

കെ എസ് ആര്‍ ടി സി കളക്ഷന്‍ ചലഞ്ചില്‍ ഞെട്ടിച്ച് യൂണിറ്റുകള്‍. ചരിത്ര നേട്ടമാണ് കെ എസ് ആര്‍ ടി സി സ്വന്തമാക്കിയിരിക്കുന്നത്. തിങ്കളാഴ്ച മാത്രം ലഭിച്ചത് 10.19 കോടി രൂപയുടെ വരുമാനം. ഒറ്റ ദിവസം ഇത്രയും കളക്ഷന്‍ ആദ്യമാണ്.
ഓണം കഴിഞ്ഞ് കേരളത്തില്‍ നിന്നും കേരളത്തിലേക്കും കേരളത്തിനകത്തും യാത്രികരുടെ എണ്ണം വര്‍ധിച്ചതാണ് ചരിത്ര ഈ നേട്ടത്തിന് പിന്നിലുള്ളത്.
അതേസമയം ഇത്തവണ ശമ്പളം നേരത്തെ കിട്ടിയപ്പോള്‍ കെഎസ്ആര്‍ടിസി ജീവനക്കാരുടെ ഓണം കളറായി. കണ്ണൂര്‍ ഡിപ്പോയില്‍ ബസിനുള്ളില്‍ വരെ ആഘോഷം പൊടിപൊടിച്ചു. പാട്ടും നൃത്തവുമെല്ലാമായി കണ്ണൂര്‍ ഡിപ്പോ ഇതുവരെ കാണാത്തത്ര കെങ്കേമമായി ഓണാഘോഷം.
കെഎസ്ആര്‍ടിസി ഡിപ്പോയിലെ പ്രജകളെ തേടി മാവേലിത്തമ്പുരാനെത്തി. ഡ്രൈവിങ് സീറ്റില്‍ തന്നെ ഇരിപ്പുറപ്പിച്ചു. ജീവനക്കാരായ പ്രജകള്‍ പാട്ടും ആട്ടവും തുടങ്ങി. ഇതെല്ലാം കണ്ട് മാവേലിയ്ക്ക് മനസു നിറഞ്ഞു. തന്റെ പ്രജകളായ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് കൃത്യം ശമ്പളം കിട്ടിയതിന്റെ ആനന്ദവും മാവേലി മറച്ചുവെച്ചില്ല വിഭവസമൃദ്ധമായ സദ്യയും, ഓണപ്പാട്ടുകളും, പൂക്കളവും നൃത്തവുമെല്ലാമായി ഡിപ്പോ ഇന്നുവരെ കാണാത്ത ആഘോഷം. എല്ലാ കാലവും ഇവരിങ്ങനെയായിരിക്കട്ടെ. ശമ്പളം മുടങ്ങാതിരിക്കട്ടെ. ആഘോഷവും സന്തോഷവും ഓണക്കാലത്ത് മാത്രമാകാതിരിക്കട്ടെ. മാവേലിയുടെ ചിന്തയില്‍ അതുമാത്രമായിരുന്നു ഉണ്ടായിരുന്നത്.
"
https://www.facebook.com/Malayalivartha


























