കണ്ണീര്‍ക്കാഴ്ചയായി... സ്‌കൂള്‍ ബസ് ഇടിച്ച് പ്രതിശ്രുത വധുവായ സഹകരണ ബാങ്ക് ജീവനക്കാരിക്ക് ദാരുണാന്ത്യം

സങ്കടമടക്കാനാവാതെ.... സ്‌കൂള്‍ ബസ് ഇടിച്ച് പ്രതിശ്രുത വധുവായ സഹകരണ ബാങ്ക് ജീവനക്കാരിക്ക് ദാരുണാന്ത്യം. ശാസ്താംകോട്ട സര്‍വിസ് സഹകരണ ബാങ്കിലെ ജീവനക്കാരിയായ തൊടിയൂര്‍ സ്വദേശി എ. അഞ്ജന (25) ആണ് മരിച്ചത്.
ഒക്ടോബര്‍ 19ന് വിവാഹം നടത്താന്‍ നിശ്ചയിച്ചതായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ബാങ്കില്‍ ക്ലര്‍ക്ക് ആയി നിയമനം ലഭിച്ചത്.ശാസ്താംകോട്ട ഭരണിക്കാവ് പുന്നമുട് ജങ്ഷനില്‍ ഇന്ന് രാവിലെ 9.45നാണ് അപകടം സംഭവിച്ചത്.
ബാങ്കിലേക്ക് പോവുകയായിരുന്ന അഞ്ജനയെ ഇടിച്ച സ്‌കൂള്‍ ബസ് ദേഹത്ത് കയറി ഇറങ്ങുകയായിരുന്നു. അപകടം നടന്ന ഉടന്‍ തന്നെ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. റോഡില്‍ ഉരഞ്ഞ് നീങ്ങിയ സ്‌കൂട്ടര്‍ ഭാഗികമായി കത്തിനശിച്ചു.
തൊടിയൂര്‍ ശാരദാലയം വീട്ടില്‍ ബി. മോഹനന്റെയും ടി. അജിതയുടെയും മകളാണ് അഞ്ജന. മൃതദേഹം പുന്നമുട് എം.ടി.എം. ഹോസ്പിറ്റല്‍ മോര്‍ച്ചറിയിലാണ്.
https://www.facebook.com/Malayalivartha


























