സങ്കടക്കാഴ്ചയായി...കാട്ടു പന്നി സ്‌കൂട്ടറില്‍ ഇടിച്ചു പരിക്കേറ്റ യുവാവ് മരിച്ചു...

സ്‌കൂട്ടറില്‍ കാട്ടു പന്നി ഇടിച്ചു പരിക്കേറ്റ യുവാവ് മരിച്ചു. കൂടത്തായി സ്വദേശി അബ്ദുല്‍ ജബ്ബാര്‍ (45)ആണ് മരിച്ചത്. കൂടത്തായി മുടൂര്‍ വളവില്‍ വെച്ച് കാട്ടു പന്നി ഇടിച്ചു സ്‌കൂട്ടര്‍ മറിഞ്ഞാണ് അപകടം സംഭവിച്ചത്്. ഇന്നലെ രാത്രിയിലാണ് സംഭവം.
യുവാവിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഇന്ന് രാവിലെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇന്നലെ രാത്രിയാണ് അബ്ദുല്‍ ജബ്ബാറിന്റെ ബൈക്കിന് മുന്നിലൂടെ കാട്ടുപന്നി ഓടിയത്.
കാട്ടു പന്നി ഇടിച്ചതോടെ സ്‌കൂട്ടര്‍ മറിയുകയും ജബ്ബാറിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയുമായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചതോടെ ജബ്ബാറിനെ വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു. അപകടത്തില്‍ കാട്ടുപന്നിയ്ക്കും ജീവന്‍ നഷ്ടപ്പെട്ടിരുന്നു.
പിന്നീട് നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കാട്ടുപന്നിയുടെ ജഡം നീക്കം ചെയ്യുകയായിരുന്നു. ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലായിരുന്ന ജബ്ബാര്‍ അല്‍പ്പസമയം മുമ്പാണ് മരിച്ചത്.
"
https://www.facebook.com/Malayalivartha





















