പത്താംക്ലാസുകാരനായ സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് അദ്ധ്യാപകന്റെ ക്രൂരമര്‍ദനം

മലപ്പുറത്ത് അവധിയെടുത്തതിന് സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദനം. കടുങ്ങാത്തുകുണ്ട് ബിവൈകെഎച്ച്എസിലെ പത്താംക്ലാസുകാരനെയാണ് ക്ലാസ് ടീച്ചര്‍ ക്രൂരമായി മര്‍ദിച്ചത്. ക്ലാസ് ടീച്ചര്‍ ശിഹാബ് ആണ് തന്നെ തല്ലിയതെന്ന് കുട്ടി പറഞ്ഞു.
ഇന്നലെ രാവിലെ 9.30ഓടെയായിരുന്നു സംഭവം. ബസ് കിട്ടാത്തതിനാലാണ് സ്‌കൂളില്‍ പോകാതിരുന്നതെന്ന് കുട്ടിയും രക്ഷിതാവും പറഞ്ഞു. കുട്ടിയുടെ ശരീരത്തില്‍ അടിയേറ്റതിന്റെ പാടുകളുണ്ട്. മര്‍ദനമേറ്റതിന്റെ വേദന ഇപ്പോഴും നല്ലരീതിയിലുണ്ടെന്ന് കുട്ടി പറഞ്ഞു. അദ്ധ്യാപകനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കല്‍പ്പകഞ്ചേരി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും രക്ഷിതാക്കള്‍ പ്രതികരിച്ചു.
https://www.facebook.com/Malayalivartha