ഗൃഹനാഥന്‍ വീട്ടിലെ കാര്‍ ഷെഡില്‍ തൂങ്ങി മരിച്ചു... വലത്തെ നെറ്റിയില്‍ എയര്‍ ഗണ്‍ തുളച്ചു കയറിയ നിലയില്‍... പോലീസ് അന്വേഷണം ആരംഭിച്ചു

ഗൃഹനാഥന്‍ തൂങ്ങിമരിച്ചനിലയില്‍. മലപ്പുറം പൊന്നാനി കാഞ്ഞിരമുക്ക് സ്വദേശി ശിവദാസന്‍(66) ആണ് മരിച്ചത്. വീട്ടിലെ കാര്‍ ഷെഡ്ഡില്‍ തൂങ്ങിയ നിലയിലാണ് ശിവദാസന്റെ മൃതദേഹം കണ്ടെത്തിയത്. വലത്തെ നെറ്റിയില്‍ എയര്‍ ഗണ്‍ തുളച്ചു കയറിയ നിലയിലാണുള്ളത്.
ശിവദാസന്‍ തൂങ്ങി നില്‍ക്കുന്ന സ്ഥലത്തു നിന്നും എയര്‍ഗണ്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇന്നലെ രാവിലെ സമീപത്തെ വീട്ടുകാരാണ്, ശിവദാസനെ തുങ്ങിമരിച്ച നിലയില്‍ കണ്ടത്. സംഭവത്തില്‍ പെരുമ്പടപ്പ് പൊലീസ് അന്വേഷണം തുടങ്ങി.
https://www.facebook.com/Malayalivartha





















