Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ നി‍‍ർമ്മിച്ചു.. പ്രചരിപ്പിച്ച സംഭവത്തിൽ 28കാരൻ അറസ്റ്റിൽ..മൊബൈൽ ഫോണുകൾ, സിം കാ‍ർഡുകൾ, സിപിയുകൾ എന്നിവ പിടിച്ചെടുത്തു...


അടുത്ത മാസം മുതൽ ഡിസംബര്‍ വരെ കൂടുതൽ വൈദ്യുതി വാങ്ങാൻ ടെന്‍ഡര്‍ വിളിച്ച് കെഎസ്ഇബി..പീക്ക് സമയത്തേയ്ക്ക് 600 മെഗാവാട്ടിനാണ് ടെന്‍ഡര്‍ ക്ഷണിച്ചത്..


സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി..ചെറുതല്ല വമ്പൻ അഴിച്ചുപണി.. പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവർ അകത്തേക്ക്..രണ്ടുപേർ പുറത്തേക്ക്..


ട്രെയിനിടിച്ച് ഇന്ത്യൻ വംശജയും ആൺസുഹൃത്തും കൊല്ലപ്പെട്ടു...അപകടത്തിന് തൊട്ടുമുൻപ് ഇരുവരും ട്രാക്കിൽ സംസാരിച്ച് ഇരിക്കുന്ന വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്...


ബഹിരാകാശത്ത് ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ആദ്യമായി സ്ഥിരീകരിച്ച് അമേരിക്ക..ഞെട്ടലോടെ ലോകരാജ്യങ്ങൾ..ലക്ഷ്യം ചൈനയും റഷ്യയും..

ഡോ. ഷംഷീർ വയലിലിന് ലവിൻ ദുബായിയുടെ 'ചാരിറ്റബിൾ ആക്ട് ഓഫ് ദി ഇയർ' ജനകീയ പുരസ്കാരം...

12 SEPTEMBER 2025 05:27 PM IST
മലയാളി വാര്‍ത്ത

യുഎഇയിലെ പ്രമുഖ കമ്മ്യൂണിറ്റി മാധ്യമ പ്ലാറ്റ്‌ഫോമായ ലവിൻ ദുബായിയുടെ ഈ വർഷത്തെ 'ചാരിറ്റബിൾ ആക്ട് ഓഫ് ദി ഇയർ' പുരസ്കാരം ബുർജീൽ ഹോൾഡിങ്സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിലിന്. സമൂഹത്തിനായി നിസ്വാർത്ഥ ഇടപെടലുകൾ നടത്തുന്നവർക്ക് നൽകുന്ന പുരസ്കാരം ജനകീയ വോട്ടെടുപ്പിലൂടെയാണ് നിശ്ചയിച്ചത്. ഇന്ത്യ കണ്ട ഏറ്റവും വിനാശകരമായ ആകാശ ദുരന്തങ്ങളിലൊന്നായ അഹമ്മദാബാദ് എയർ ഇന്ത്യ വിമാനാപകടത്തിൽ ജീവൻ പൊലിഞ്ഞ ബി. ജെ. മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളുടെ കുടുംബാംഗങ്ങൾക്കും പരിക്കേറ്റവർക്കും ആറ് കോടി രൂപയുടെ അടിയന്തര സഹായം എത്തിച്ചതാണ് ഡോ. ഷംഷീറിനെ പുരസ്കാരത്തിനർഹനാക്കിയത്.

അഹമ്മദാബാദ് വിമാന ദുരന്തത്തിൽ ജീവൻ നഷ്ടപെട്ട നാല് യുവ മെഡിക്കൽ വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് 1 കോടി രൂപ വീതമാണ് ഡോ. ഷംഷീർ നൽകിയത്. അപകടത്തിൽ ഉറ്റവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 3.5 ലക്ഷം വീതവും സഹായം ലഭ്യമാക്കി. സമൂഹത്തിലാകെ അലയൊലികൾ ഉണ്ടാക്കുന്ന മാനുഷിക ഇടപെടലാണ് ഡോ. ഷംഷീർ നടത്തിയതെന്നാണ് ലവിൻ കമ്മ്യൂണിറ്റിയുടെ വിലയിരുത്തൽ. ഇടനിലക്കാരോ കാലതാമസമോ ഇല്ലാതെ നേരിട്ട് സഹായം എത്തിച്ചത് ദുരന്തത്തിൽപ്പെട്ട മെഡിക്കൽ വിദ്യാർത്ഥികൾക്കും കുടുംബങ്ങൾക്കും ആശ്വാസമേകി.

യുഎഇ ഇയർ ഓഫ് കമ്മ്യൂണിറ്റി ആഘോഷിക്കുന്ന വേളയിൽ സമൂഹത്തിനായി പ്രവർത്തിക്കുന്നവർക്കുള്ള പുരസ്കാരം ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് ഡോ ഷംഷീർ പറഞ്ഞു. യുഎഇയിൽ വിവിധ മേഖലകളിൽ സേവന രംഗത്ത് പ്രവർത്തിക്കുന്ന ദി ഗിവിങ് ഫാമിലി, അഷ്റഫ് താമരശ്ശേരി, അഹമ്മദ് അലി, ആയിഷ ഖാൻ, കെ 9 ഫ്രണ്ട്സ് ദുബായ് എന്നിവരായിരുന്നു ചാരിറ്റബിൾ ആക്ട് ഓഫ് ദി ഇയർ പുരസ്‌കാരത്തിനായി നാമനിർദ്ദേശം ചെയ്യപ്പെട്ട മറ്റുള്ളവർ. മൂന്നാഴ്ചയോളം നീണ്ട വോട്ടെടുപ്പിൽ പൊതു ജനങ്ങളിൽ നിന്ന് ഏറ്റവും കൂടുതൽ വോട്ട് നേടിയാണ് ഡോ. ഷംഷീർ പുരസ്‌കാരത്തിന് അർഹനായത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ആശ്വാസം; ഹിമാചലില്‍ നിന്ന് 250 മെഗാവാട്ട് കറന്റ് കേരളത്തിലേക്ക്  (13 minutes ago)

മമ്മൂട്ടി, നസ്ലിന്‍ ചിത്രം മട്ടാഞ്ചേരി മാഫിയ നവംബറില്‍  (19 minutes ago)

സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ സമരം തികഞ്ഞ സ്ത്രീ വിരുദ്ധമെന്ന് സംവിധായകന്‍ ഡോ. ബിജു  (26 minutes ago)

പത്തനംതിട്ടയിലെ പ്രളയബാധിതര്‍ക്ക് ധനസഹായം അനുവദിച്ച് സര്‍ക്കാര്‍  (35 minutes ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാദ്ധ്യത  (41 minutes ago)

ഇറങ്ങുന്നതിന് മുന്‍പ് ബസ് എടുത്തു; വയോധിക നിലത്തുവീണു;ചോദ്യംചെയ്ത വയോധികനെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായി പരാതി  (1 hour ago)

തമിഴ്നാട് മുഖ്യമന്ത്രി വിജയ്‍യുടെ ഡീപ്ഫേക്ക് വീ‍ഡിയോകൾ  (2 hours ago)

ഷാര്‍ജയില്‍ മലയാളി ഡോക്ടര്‍ കുഴഞ്ഞുവീണ് മരിച്ചു  (2 hours ago)

പുതിയ ടെണ്ടർ വിളിച്ചു  (3 hours ago)

CPIM സിപിഎമ്മില്‍ തെറ്റുതിരുത്തല്‍ തുടങ്ങി;  (3 hours ago)

RAILWAY TRACK നടുക്കുന്ന വീഡിയോ പുറത്ത്  (3 hours ago)

US നിർണായക വെളിപ്പെടുത്തലുമായി അമേരിക്ക,  (3 hours ago)

കേന്ദ്ര നയങ്ങള്‍ക്കെതിരെയും യുഡിഎഫ് സര്‍ക്കാരിനെതിരെയും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുമെന്ന് എംവി ഗോവിന്ദന്‍  (3 hours ago)

വനിതാ ബൈക്ക് റൈഡറെ പിന്തുടര്‍ന്ന് ഇടിച്ചുവീഴ്ത്തിയ കാര്‍ ഡ്രൈവര്‍ പിടിയില്‍  (3 hours ago)

തെന്നിന്ത്യന്‍ താരം ഋഷഭ് ഷെട്ടിയും ഭാര്യയും തിരുവനന്തപുരത്തെത്തിയത് അഹാനയുടെ വിവാഹ റിസപ്ഷനില്‍ പങ്കെടുക്കാന്‍  (4 hours ago)

Malayali Vartha Recommends