കോളേജ് വിദ്യാര്‍ഥിനിയെ വീടിനുള്ളിലെ മുറിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം ചിറയിന്‍കീഴില്‍ കോളേജ് വിദ്യാര്‍ഥിനിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. പൊടിയന്റെമുക്ക് സുനിത ഭവനില്‍ അനഘ സുധീഷിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തുമ്പ സെന്റ് സേവിയേഴ്‌സ് കോളേജിലെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ് അനഘ. അമ്മ ലതയാണ് അനഘയെ വീടിനുള്ളില്‍ മുറിയിലെ ജനല്‍ കമ്പിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
പെണ്‍കുട്ടിയുടെ മുറിയില്‍നിന്ന് ആത്മഹത്യക്കുറിപ്പും കണ്ടെത്തി. ഇന്ന് നടക്കാനിരുന്ന സെമിനാറില്‍ പങ്കെടുക്കാന്‍ താല്പര്യമില്ല എന്നു മാത്രമാണ് കുറിപ്പില്‍ വ്യക്തമാക്കിയിരുന്നത്. പഠിക്കുന്ന സ്ഥാപനത്തിലെ മറ്റ് എന്തെങ്കിലും പ്രേശ്‌നങ്ങള്‍ കാരണമാണോ പെണ്‍കുട്ടി ആത്മഹത്യ ചെയ്തത് എന്ന കാര്യവും വ്യക്തമല്ല. സംഭവത്തില്‍ ചിറയിന്‍കീഴ് പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധങ്ങള്‍ക്ക് വിട്ടുകൊടുത്തു.
https://www.facebook.com/Malayalivartha