ആര്‍ദ്ര കേരളം പുരസ്‌കാരം 2023-24 പ്രഖ്യാപിച്ചു...

ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ആര്‍ദ്ര കേരളം പുരസ്‌കാരം 2023-24 ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു. ആരോഗ്യ വകുപ്പിന്റെ പങ്കാളിത്തത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്ന സമഗ്ര ആരോഗ്യ പദ്ധതി ആരോഗ്യ രംഗത്ത് വലിയ മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ട്. 2023-24 സാമ്പത്തിക വര്‍ഷം ആരോഗ്യ മേഖലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ 1692.95 കോടി രൂപയുടെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം ആരോഗ്യ വകുപ്പിന്റേയും മറ്റ് അനുബന്ധ വകുപ്പുകളുടെയും ജനപ്രതിനിധികളുടെയും കൂട്ടായ്മ സാധ്യമാക്കാനും കേരളത്തിന്റെ ആരോഗ്യ രംഗത്ത് വലിയ മാറ്റങ്ങള്‍ വരുത്താനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.
ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ സഹായത്തോടെയാണ് പുരസ്‌കാരം നല്‍കുന്നതിനായി പരിഗണിക്കാവുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മുന്‍ഗണനാ പട്ടിക തയ്യാറാക്കിയത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ആരോഗ്യ മേഖലയില്‍ ചെലവഴിച്ച തുക, സാന്ത്വന പരിചരണ പരിപാടികള്‍, കായകല്‍പ്പ് സ്‌കോര്‍, ഹെല്‍ത്ത് ഗ്രാന്റ് വിനിയോഗം, ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട മറ്റ് പ്രവര്‍ത്തനങ്ങള്‍ എന്നിവ പരിഗണിച്ച്, മുന്‍ഗണനാ പട്ടിക തയ്യാറാക്കുകയും, പുരസ്‌കാരത്തിനായി തെരഞ്ഞെടുക്കുകയും ചെയ്യുന്നു. ഇത് കൂടാതെ പ്രതിരോധ കുത്തിവെപ്പ്, വാര്‍ഡുതല പ്രവര്‍ത്തനങ്ങള്‍, പ്രാദേശിക ആരോഗ്യ ആവശ്യങ്ങള്‍ക്ക് അനുസൃതമായ നൂതന ഇടപെടലുകള്‍ സാമൂഹിക ഘടകങ്ങളായ ശുചിത്വം, മാലിന്യ പരിപാലനം, പ്രാണി നിയന്ത്രണം, ജീവിത ശൈലി ക്രമീകരണത്തിനുള്ള ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കല്‍, മോഡേണ്‍ മെഡിസിന്‍, ആയുര്‍വേദ, ഹോമിയോ മേഖലകളിലുള്ള ദേശീയ സംസ്ഥാന ആരോഗ്യ പദ്ധതിയുടെ ഫലപ്രദമായ നടത്തിപ്പ് എന്നിവയും പുരസ്‌കാരത്തിന് വേണ്ടി വിലയിരുത്തുന്ന ഘടകങ്ങളാണ്.
ആര്‍ദ്രകേരളം പുരസ്‌കാരം 2023-24ന് അര്‍ഹരായ ജില്ലാ പഞ്ചായത്ത്/ കോര്‍പ്പറേഷന്‍/ മുന്‍സിപ്പാലിറ്റി/ ബ്ലോക്ക് പഞ്ചായത്ത്/ ഗ്രാമപഞ്ചായത്തുകളുടെ ലിസ്റ്റ് ഇങ്ങനെയാണ്.
സംസ്ഥാനതല അവാര്‍ഡ് - ഒന്നാം സ്ഥാനം
1. ഗ്രാമ പഞ്ചായത്ത് - വെള്ളിനേഴി, പാലക്കാട് ജില്ല (10 ലക്ഷം രൂപ)
2. ബ്ലോക്ക് പഞ്ചായത്ത് - പള്ളുരുത്തി, എറണാകുളം ജില്ല (10 ലക്ഷം രൂപ)
3. ജില്ലാ പഞ്ചായത്ത് - ഇടുക്കി ജില്ല (10 ലക്ഷം രൂപ)
4. മുനിസിപ്പാലിറ്റി - ഗുരുവായൂര്‍ മുനിസിപ്പാലിറ്റി, തൃശൂര്‍ ജില്ല (10 ലക്ഷം രൂപ)
5. മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ - തിരുവനന്തപുരം (10 ലക്ഷം രൂപ)
സംസ്ഥാനതല അവാര്‍ഡ് - രണ്ടാം സ്ഥാനം
1. ഗ്രാമ പഞ്ചായത്ത് - മണീട്, എറണാകുളം ജില്ല (7 ലക്ഷം രൂപ)
2. ബ്ലോക്ക് പഞ്ചായത്ത് - നീലേശ്വരം, കാസറഗോഡ് ജില്ല (5 ലക്ഷം രൂപ)
3. ജില്ലാ പഞ്ചായത്ത് - പത്തനംതിട്ട ജില്ല (5 ലക്ഷം രൂപ)
4. മുനിസിപ്പാലിറ്റി - മട്ടന്നൂര്‍ മുനിസിപ്പാലിറ്റി, കണ്ണൂര്‍ ജില്ല (5 ലക്ഷം രൂപ)
5. മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ - കൊല്ലം (5 ലക്ഷം രൂപ)
സംസ്ഥാനതല അവാര്‍ഡ് - മൂന്നാം സ്ഥാനം
1. ഗ്രാമ പഞ്ചായത്ത് - നൂല്‍പ്പുഴ, വയനാട് ജില്ല (6 ലക്ഷം രൂപ)
2. ബ്ലോക്ക് പഞ്ചായത്ത് - ചേളന്നൂര്‍, കോഴിക്കോട് ജില്ല (3 ലക്ഷം രൂപ)
3. ജില്ലാ പഞ്ചായത്ത് - കണ്ണൂര്‍ ജില്ല (3 ലക്ഷം രൂപ)
4. മുനിസിപ്പാലിറ്റി - കല്‍പ്പറ്റ മുനിസിപ്പാലിറ്റി, വയനാട് ജില്ല (3 ലക്ഷം രൂപ)
ജില്ലാ തലം - ഗ്രാമ പഞ്ചായത്ത് അവാര്‍ഡ്
തിരുവനന്തപുരം
ഒന്നാം സ്ഥാനം - കരകുളം (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം - കൊല്ലയില്‍ (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം - ആനാട് (2 ലക്ഷം രൂപ)
കൊല്ലം
ഒന്നാം സ്ഥാനം - ആലപ്പാട് (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം - ശൂരനാട് സൗത്ത് (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം - പനയം (2 ലക്ഷം രൂപ)
പത്തനംതിട്ട
ഒന്നാം സ്ഥാനം - ഏഴംകുളം (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം - കൊടുമണ്‍ (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം - കോയിപ്പുറം (2 ലക്ഷം രൂപ)
ആലപ്പുഴ
ഒന്നാം സ്ഥാനം - പാണാവള്ളി (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം - വീയപുരം (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം - തുറവൂര്‍ (2 ലക്ഷം രൂപ)
കോട്ടയം
ഒന്നാം സ്ഥാനം - വാഴൂര്‍ (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം - കാണക്കാരി (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം - വെളിയന്നൂര്‍ (2 ലക്ഷം രൂപ)
ഇടുക്കി
ഒന്നാം സ്ഥാനം - രാജകുമാരി (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം - കരിങ്കുന്നം (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം - കുടയത്തൂര്‍ (2 ലക്ഷം രൂപ)
എറണാകുളം
ഒന്നാം സ്ഥാനം - രായമംഗലം (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം - പൈങ്ങോട്ടൂര്‍ (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം - കീഴ്മാട് (2 ലക്ഷം രൂപ)
തൃശൂര്‍
ഒന്നാം സ്ഥാനം - കാറളം (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം - കൊടകര (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം - മണലൂര്‍ (2 ലക്ഷം രൂപ)
പാലക്കാട്
ഒന്നാം സ്ഥാനം - പെരുവമ്പ (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം - പൂക്കോട്ടുകാവ് (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം - കരിമ്പ (2 ലക്ഷം രൂപ)
മലപ്പുറം
ഒന്നാം സ്ഥാനം - വഴിക്കടവ് (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം - ചാലിയാര്‍ (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം - പോത്തുകല്ല് (2 ലക്ഷം രൂപ)
കോഴിക്കോട്
ഒന്നാം സ്ഥാനം - കാക്കൂര്‍ (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം - പനങ്ങാട് (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം - ചക്കിട്ടപാറ (2 ലക്ഷം രൂപ)
വയനാട്
ഒന്നാം സ്ഥാനം - ഇടവക (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം - മുട്ടില്‍ (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം - മൂപ്പൈനാട് (2 ലക്ഷം രൂപ)
കണ്ണൂര്‍
ഒന്നാം സ്ഥാനം - കോട്ടയം (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം - കതിരൂര്‍ (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം - അഞ്ചരക്കണ്ടി (2 ലക്ഷം രൂപ)
കാസറഗോഡ്
ഒന്നാം സ്ഥാനം - കയ്യൂര്‍ ചീമേനി (5 ലക്ഷം രൂപ)
രണ്ടാം സ്ഥാനം - കിനാനൂര്‍ കരിന്തളം (3 ലക്ഷം രൂപ)
മൂന്നാം സ്ഥാനം - ബെല്ലൂര്‍ (2 ലക്ഷം രൂപ)
https://www.facebook.com/Malayalivartha