ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് 13കാരി വന്ദേഭാരതില്‍ കൊച്ചിയിലേക്ക്

അടിയന്തര ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി 13കാരിയുമായി വന്ദേഭാരത് കൊച്ചിയിലേക്ക്. തിരുവനന്തപുരത്ത് ശ്രീചിത്രയില്‍ ചികിത്സയിലായിരുന്ന അഞ്ചല്‍ ഏരൂര്‍ സ്വദേശിയായ പെണ്‍കുട്ടിയെയാണ് എറണാകുളത്തെത്തിക്കുന്നത്. എയര്‍ ആംബുലന്‍സ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് ട്രെയിനില്‍ എത്തിക്കുന്നത്. അടിയന്തര ഹൃദയമാറ്റ ശസ്ത്രക്രിയ കൊച്ചിയിലാകും നടക്കാന്‍ സാദ്ധ്യത എന്നതിനാല്‍ ലിസി ആശുപത്രിയുമായി ബന്ധപ്പെട്ടു.
ഇന്ന് രാവിലെയാണ് ഹൃദയം ലഭിച്ചുവെന്ന വിവരം കുട്ടിയുടെ മാതാപിതാക്കള്‍ക്ക് അറിയുന്നത്. വേഗം ആശുപത്രിയിലെത്താനും വിവരം വന്നു. ഇതോടെ എയര്‍ ആംബുലന്‍സിന് ശ്രമം ആരംഭിച്ചെങ്കിലും ലഭിച്ചില്ല. തുടര്‍ന്നാണ് വന്ദേഭാരതില്‍ എത്താനുള്ള തീരുമാനമായത്. കുട്ടി ആശുപത്രിയില്‍ എത്തിയാലുടന്‍ പരിശോധനകള്‍ നടത്തുകയും ശേഷം അടിയന്തരശസ്ത്രക്രിയ നടത്തുകയും ചെയ്യുമെന്നാണ് വിവരം.
https://www.facebook.com/Malayalivartha