ശ്രീകൃഷ്ണജയന്തി ഇന്ന്... ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ വിവിധയിടങ്ങളില്‍ ശോഭായാത്രകള്‍ നടക്കും, ക്ഷേത്രങ്ങളില്‍ അഷ്ടമിരോഹിണി ആഘോഷിക്കും

ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ഇന്ന് വിവിധ ക്ഷേത്രങ്ങളില്‍ അഷ്ടമിരോഹിണി ആഘോഷിക്കും. ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ വിവിധയിടങ്ങളില്‍ ശോഭായാത്രകള്‍ നടക്കുന്നതാണ്.
ഗുരുവായൂരില്‍ പുലര്‍ച്ചെ മൂന്നുമണിക്ക് നിര്‍മ്മാല്യ ദര്‍ശനത്തോടെ അഷ്ടമി രോഹിണി ചടങ്ങുകള്‍ തുടങ്ങി. ഇരുനൂറിലേറെ കല്യാണങ്ങളാണ് ഇന്ന് ഗുരുവായൂരില്‍ നടക്കുക. ക്രമീകരണങ്ങളുടെ ഭാഗമായി വി.ഐ.പി., സ്‌പെഷ്യല്‍ ദര്‍ശനങ്ങള്‍ക്ക് നിയന്ത്രണമുണ്ടാകും. പൂജകളും ആഘോഷങ്ങളും ഘോഷയാത്രയും നാടന്‍ കലകളും എല്ലാം കോര്‍ത്തിണക്കി ഇന്ന് ഗുരുവായൂര്‍ ക്ഷേത്ര സന്നിധി അക്ഷരാര്‍ത്ഥത്തില്‍ അമ്പാടിയാകും.
ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിലും അഷ്ടമിരോഹിണിയുടെ ഭാഗമായി വിപുലമായ ആഘോഷങ്ങള്‍ ഉണ്ട്. സമൂഹസദ്യ രാവിലെ പത്തരയ്ക്ക് ദേവസ്വം മന്ത്രി വി.എന്‍.വാസവന്‍ ഉദ്ഘാടനം ചെയ്യും.
52 പള്ളിയോടക്കരകളില്‍ നിന്നുള്ളവരും ക്ഷേത്രാങ്കണത്തില്‍ എത്തും. അമ്പലപ്പുഴ പാല്‍പ്പായസം ഉള്‍പ്പെടെ വിഭവങ്ങള്‍ ചേര്‍ത്താണ് സദ്യ ഒരുക്കുന്നത്. 501 പറ അരിയുടെ ചോറാണ് തയ്യാറാക്കുന്നത്.
ദക്ഷിണ ഗുരുവായൂര്‍ എന്നറിയപ്പെടുന്ന പറവൂര്‍ കണ്ണന്‍കുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ പുലര്‍ച്ചെ അഷ്ടാഭിഷേകം, 11.30ന് പ്രസാദഊട്ട്, വൈകിട്ട് 4ന് സ്വരത്രയയുടെ സംഗീതോത്സവം, 6.30ന് അവതാരപൂജ, രാത്രി 12ന് വിളക്കിനെഴുന്നള്ളിപ്പ്. പെരുവാരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ രാവിലെ ഗണപതിഹവനം, വിശേഷാല്‍പൂജ, 7.30ന് നാരായണീയം, 11.30ന് ഉണ്ണിയൂട്ട്, വൈകിട്ട് 3ന് അക്ഷരശ്‌ളോകസദസ്, 6.45ന് ദീപക്കാഴ്ച, 6.30ന് പുഷ്പാഭിഷേക ഘോഷയാത്ര തുടര്‍ന്ന് പുഷ്പാഭിഷേകം, പ്രസാദവിതരണം. നന്ദികുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ പുലര്‍ച്ചെ അഷ്ടദവ്യഗണപതിഹവനം, അഷ്ടാഭിഷേകം, രാവിലെ 6ന് ഭാഗവതപാരായണം, 11ന് യജ്ഞസമര്‍പ്പണം, ആചാര്യദക്ഷിണ ഉച്ചയ്ക്ക് 1.30ന് പ്രസാദഊട്ട്, വൈകിട്ട് 5.30ന് ഘോഷയാത്രയ്ക്ക് വരവേല്പ്, 6ന് ദീപക്കാഴ്ച, രാത്രി 12ന് അഷ്ടമി രോഹിണിപൂജ. കോട്ടയില്‍കോവിലകം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ വൈകിട്ട് 4ന് മഹാശോഭായാത്ര, 6.30ന് ദീപാരാധന, 7ന് പ്രസാദഊട്ട്.
അതേസമയം ഗുരുവായൂര്‍ ശ്രീകൃഷ്ണക്ഷേത്രത്തിലെ അഷ്ടമിരോഹിണി മഹോത്സവത്തോടനുബന്ധിച്ച് ശോഭായാത്രകളും ഭക്തജനത്തിരക്കും വരുന്ന സമയങ്ങളില്‍ താഴെപറയുന്ന ട്രാഫിക് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. രാവിലെ 9.00 മണിക്ക് ശേഷം ആണ് നിയന്ത്രണം ഉണ്ടായിരിക്കുക..
1. പാവറട്ടി ഭാഗത്തുനിന്നും വരുന്ന Non Transport Heavy വാഹനങ്ങള്‍ ഗുരുവായൂര്‍ വഴി പ്രവേശിക്കാതെ പഞ്ചാരമുക്ക് വഴി ചാവക്കാട് ഭാഗത്തേക്ക് പോകണം.
2. കുന്നംകുളം ഭാഗത്തുനിന്നും ഗത്യവായൂര്‍ ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ ചൂല്‍പ്പുറത്ത് നിന്ന് പോലീസ് സ്റ്റേഷന്‍ റോഡ് വഴി പ്രവേശിച്ച് മാവിന്‍ചുവട് വഴി
3. ഔട്ടര്‍ റിങ്ങ് / ഇന്നര്‍ റിങ്ങ് റോഡുകള്‍ എല്ലാ വാഹനങ്ങള്‍ക്കും One Way ആയിരിക്കും. (തൃശൂര്‍ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ക്ക് മഞ്ജുളാല്‍ എത്തി ഇടത്തോട്ട് തിരിഞ്ഞ Clock Wise ആയി സഞ്ചരിക്കണം. ഇന്നര്‍ റിങ്ങ് റോഡില്‍ വണ്‍വേ Anti-Clock wise ആയിരിക്കും)
പാര്‍ക്കിംഗ് കേന്ദ്രങ്ങള്‍
( പ്രധാനപ്പെട്ട പാര്‍ക്കിംഗ് കേന്ദ്രങ്ങള്‍ ഔട്ടര്‍ റിംഗിലാണ്, അത് പരമാവധി ഉപയോഗപ്പെടുത്തുക, അതിന് ശേഷം ഇന്നര്‍ റിംഗ് പാര്‍ക്കിങ്ങ് കേന്ദ്രങ്ങള്‍ ഉപയോഗിക്കുക.)
പോലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷ നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണ്.
"
https://www.facebook.com/Malayalivartha