സംശയങ്ങളുടെ പേരിൽ കൊലപാതകം.. ഭാര്യയെയും അവരുടെ കാമുകനെയും അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തി..തലയറുത്ത നിലയിലുള്ള മൃതദേഹങ്ങളുടെ തലകൾ സഞ്ചിയിലാക്കി..പോലീസിൽ കീഴടങ്ങിയ ഞെട്ടിക്കുന്ന സംഭവം..

സംശയങ്ങളുടെ പേരിൽ ഭർത്താവ് ഭാര്യയെയും ഭാര്യ ഭർത്താവിനെയും അതിക്രൂരമായി കൊലപ്പെടുത്തുന്ന വാർത്തകൾ നിരവധിയാണ് ഉയർന്നു കേൾക്കുന്നത് . ഇപ്പോഴിതാ ഭാര്യയെയും അവരുടെ കാമുകനെയും അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ ശേഷം, തലയറുത്ത നിലയിലുള്ള മൃതദേഹങ്ങളുടെ തലകൾ സഞ്ചിയിലാക്കി മൂന്നര മണിക്കൂറോളം ബസ് യാത്ര ചെയ്ത് ഭർത്താവ് പോലീസിൽ കീഴടങ്ങിയ ഞെട്ടിക്കുന്ന സംഭവം തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചിയിൽ.
മരംവെട്ടു തൊഴിലാളിയായ കൊലാഞ്ചി ആണ് ഭാര്യ ലക്ഷ്മി (40), ലക്ഷ്മിയുടെ കാമുകൻ തങ്കരാജു (57) എന്നിവരെ കൊലപ്പെടുത്തിയത്. കൊലാഞ്ചിയുടെ രണ്ടാം ഭാര്യയാണ് ലക്ഷ്മി.മലൈക്കോട്ടം സ്വദേശി കൊളഞ്ചിയാണ് ഭാര്യ ലക്ഷ്മിയെയും ലക്ഷ്മിയുമായി അടുപ്പമുണ്ടായിരുന്ന തങ്കരാജിനെയും അതിക്രൂരമായി കൊലപ്പെടുത്തിയത്. വ്യാഴാഴ്ച പുലർച്ചെയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്.സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: ലക്ഷ്മിയും തങ്കരാജും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് സംശയമുണ്ടായിരുന്ന കൊലാഞ്ചി ദൂരസ്ഥലത്തു പോകുന്നെന്ന വ്യാജേന
വീട്ടിൽനിന്ന് ഇറങ്ങുകയായിരുന്നു. തുടർന്ന് കൊലാഞ്ചി വീട്ടിൽ തിരികെയെത്തുമ്പോൾ വ്യാഴാഴ്ച രാത്രി വീട്ടിൽ ഉറങ്ങാൻ കിടന്ന ലക്ഷ്മി, പുലർച്ചെ തന്റെ ഭർത്താവായ കൊളഞ്ചി കണ്ടെത്തിയത് വീടിന്റെ ടെറസിൽ തങ്കരാജിനൊപ്പമാണ്. ഇത് കണ്ട പ്രകോപിതനായ കൊളഞ്ചി, കയ്യിലുണ്ടായിരുന്ന അരിവാൾ ഉപയോഗിച്ച് ഇരുവരെയും വെട്ടിക്കൊല്ലുകയായിരുന്നു. ലക്ഷ്മിയുടെയും തങ്കരാജിന്റെയും ശരീരങ്ങളിൽ അതിക്രൂരമായ മുറിവുകളുണ്ടായിരുന്നു. അതിനുശേഷം, കൊലപ്പെടുത്തിയ ഇരുവരുടെയും തലകൾ അറുത്തെടുത്ത്
സഞ്ചിയിലാക്കിയ കൊളഞ്ചി, ബസിൽ യാത്ര ചെയ്ത് ഏകദേശം മൂന്നര മണിക്കൂറോളം സഞ്ചരിച്ച് വെല്ലൂർ സെൻട്രൽ ജയിലിന് മുന്നിലെത്തി പോലീസിന് മുന്നിൽ കീഴടങ്ങുകയായിരുന്നു.കൂലിപ്പണിക്കാരനായ തങ്കരാജുമായി ലക്ഷ്മിക്ക് ഏറെനാളായി അടുപ്പമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ഇത് സംബന്ധിച്ച് കൊളഞ്ചി ഭാര്യ ലക്ഷ്മിക്ക് പലതവണ മുന്നറിയിപ്പ് നൽകിയിരുന്നതായും എന്നാൽ അവയെല്ലാം അവഗണിച്ച് ഇരുവരും തമ്മിലുള്ള ബന്ധം തുടർന്നതും കൊലപാതകത്തിലേക്ക് നയിച്ചതായി പോലീസ് സൂചിപ്പിക്കുന്നു.
ഇവർക്ക് മൂന്ന് മക്കളുണ്ടെന്നാണ് വിവരം.ഈ കൊലപാതക വിവരം പുറത്തു വന്നതിന് പിന്നാലെ ഗ്രാമവാസികൾ എല്ലാം നടുക്കത്തിലാണ് . അന്വേഷണം പുരോഗമിക്കുകയാണ് .
https://www.facebook.com/Malayalivartha