നിയമസഭാ സമ്മേളനം നാളെ മുതല്‍... ഭരണ പ്രതിപക്ഷങ്ങള്‍ നിര്‍ണായക സഭാ സമ്മേളനത്തിനെത്തുന്നത് രാഹുല്‍മാങ്കൂട്ടത്തില്‍ എം.എല്‍എക്ക് എതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ മുതല്‍ പൊലീസ് അതിക്രമം വരെ ഒരു കൂട്ടം ആയുധങ്ങളുമായി... വന്യജീവി നിയമ ഭേദഗതി ഉള്‍പ്പെടെയുള്ള നിയമനിര്‍മാണവും സഭ പരിഗണിക്കും

തദേശ തിരഞ്ഞെടുപ്പിനു മുന്‍പുള്ള സുപ്രധാന നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കമാകും. രാഹുല്‍മാങ്കൂട്ടത്തില്‍ എം.എല്‍എക്ക് എതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ മുതല്‍ പൊലീസ് അതിക്രമം വരെ ഒരു കൂട്ടം ആയുധങ്ങളുമായാണ് ഭരണ പ്രതിപക്ഷങ്ങള്‍ നിര്‍ണായക സഭാ സമ്മേളനത്തിനെത്തുക. വന്യജീവി നിയമ ഭേദഗതി ഉള്‍പ്പെടെയുള്ള നിയമനിര്‍മാണവും സഭ പരിഗണിക്കുന്നതാണ്...
തദ്ദേശ തിരഞ്ഞെടുപ്പിന് കച്ചകെട്ടി ഇറങ്ങുന്നതിനു മുന്‍പ് രാഷ്ട്രീയ പോര്‍വിളിക്ക് നിയമസഭ വേദിയാക്കാനുറച്ചാണ് ഭരണപ്രതിപക്ഷങ്ങള്‍ എത്തുന്നത്. പ്രതിപക്ഷത്തെ അടിച്ചിരുത്താന്‍ കോണ്‍ഗ്രസിന്റെ യുവനിരയിലെ പ്രധാനിയായ പാലക്കാട് എം.എല്‍.എ രാഹുലിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ഭരണപക്ഷം ഏതറ്റം വരെ ഉപയോഗിക്കുമെന്നുമാത്രം കണ്ടാല്‍ മതിയാകും.
ഇതിനിടെ വന്യജീവി നിയമഭേദഗതിയും കിടപ്പാട സംരക്ഷണ നിയമവും സഭക്കു മുന്നിലെത്തും. ഈ സമ്മേളനത്തിന് ശേഷം 15ാം കേരള നിയമസഭക്ക് ജനുവരിയില്‍ചേരുന്ന ബജറ്റ് സമ്മേളനം മാത്രമാണ് ബാക്കിയുള്ളത്. അതോടെ നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് സംസ്ഥാനം നീങ്ങുകയും ചെയ്യും.
"
https://www.facebook.com/Malayalivartha