42 ദിവസങ്ങൾക്കു മുൻപ് ജനിച്ച പെൺകുഞ്ഞ്; തന്നേക്കാൾ സ്നേഹം കുട്ടിയോട്; നവജാത ശിശുവിന്റെ വായിൽ ടിഷ്യു പേപ്പർ തിരുകിക്കയറ്റി കൊലപ്പെടുത്തി അമ്മ

തിരുവനന്തപുരം മാർത്താണ്ഡത്ത് നവജാത ശിശുവിന്റെ വായിൽ ടിഷ്യു പേപ്പർ തിരുകിക്കയറ്റി അമ്മകൊലപ്പെടുത്തി. കേസിൽ അമ്മ അറസ്റ്റിൽ. കരുങ്കൽ സ്വദേശി ബെനിറ്റ ജയ അന്നാൾ (21) ആണ് അറസ്റ്റിലായത്. ദിണ്ഡിഗൽ സ്വദേശി കാർത്തിക്കാണ് ഭർത്താവ് . യുവതി പൊലീസിനു മൊഴി നൽകിയത് തന്നേക്കാൾ സ്നേഹം കുട്ടിയോട് ഭർത്താവ് പ്രകടിപ്പിച്ചതിലെ പകയാണ് കൊലയ്ക്കു കാരണമെന്ന് .
42 ദിവസങ്ങൾക്കു മുൻപ് പെൺകുഞ്ഞ് ജനിച്ചത്. തുടർന്ന് കുഞ്ഞുമായി നാട്ടിൽ എത്തിയ ബെനിറ്റ തന്റെ മാതാപിതാക്കൾക്കൊപ്പമായിരുന്നു. കഴിഞ്ഞ ദിവസം പുലർച്ചെ ഭാര്യയെയും കുഞ്ഞിനെയും കാണാനായി നാട്ടിൽ എത്തിയ കാർത്തിക് കുഞ്ഞ് അനക്കമില്ലാതെ കിടക്കുന്നതു ശ്രദ്ധയിൽപെട്ടു. തുടർന്ന് സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. കുഞ്ഞ് മരിച്ചതായി ഡോക്ടർ സ്ഥിരീകരിച്ചു. കുഞ്ഞിനെ കൊലപ്പെടുത്തിയതാകാമെന്ന് പോസ്റ്റമോർട്ടം റിപ്പോർട്ടിൽ ഡോക്ടർമാർ സംശയം പ്രകടിപ്പിച്ചിരുന്നു .
https://www.facebook.com/Malayalivartha





















