കിളിമാനൂരില്‍ വാഹനമിടിച്ച് കാല്‍നടയാത്രക്കാരനായ രാജന്‍ മരിച്ച സംഭവം... അപകടമുണ്ടാക്കി നിര്‍ത്താതെ പോയ വാഹനം തിരിച്ചറിഞ്ഞു

കിളിമാനൂരില്‍ വാഹനമിടിച്ച് കാല്‍നടയാത്രക്കാരനായ രാജന്‍ മരിച്ച സംഭവത്തില്‍ അപകടമുണ്ടാക്കി നിര്‍ത്താതെ പോയ വാഹനം തിരിച്ചറിഞ്ഞു. പാറശ്ശാല എസ്എച്ച്ഒ അനില്‍കുമാറിന്റെ ഉടമസ്ഥതയിലുള്ള കാറാണ് അപകടത്തിനു കാരണമായി മാറിയത്.
കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ നാലുമണിക്കും അഞ്ചുമണിക്കും ഇടയിലാണു സംഭവം നടന്നത്. റോഡിലൂടെ നടന്നുപോകുകയായിരുന്ന രാജനെ ഇടിച്ചിട്ട് കാര്‍ നിര്‍ത്താതെ പോവുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് വാഹനം തിരിച്ചറിഞ്ഞത്.
വാഹനം അമിതവേഗത്തില്‍ അലക്ഷ്യമായി ഓടിച്ചെന്നാണ് എഫ്‌ഐആര്‍. കൂലിപ്പണിക്കാരനായ രാജന്‍ റോഡില്‍ ചോരവാര്‍ന്ന് ഒരു മണിക്കൂറോളം കിടന്നു. രാവിലെ 6 മണിയോടെ നാട്ടുകാരാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. നാട്ടുകാരും പൊലീസും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.
അതേസമയം കിളിമാനൂര്‍ പൊലീസിന്റെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണത്തില്‍ വാഹനം ഓടിച്ചത് അനില്‍കുമാറാണോ എന്ന് പരിശോധിക്കും. അനില്‍കുമാറാണു ഡ്രൈവറെന്നു തെളിഞ്ഞാല്‍ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുക്കും. സമീപത്തെയും ഈ റോഡിലെയും കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ഡ്രെവര്‍ ആരാണ് എന്നു തിരിച്ചറിയാന്‍ ശ്രമം നടന്നു വരുന്നു.
https://www.facebook.com/Malayalivartha